പാരിസ് ഒളിമ്പിക്‌സില്‍ ഇന്ത്യയുടെ ആദ്യ മെഡല്‍ നേടിക്കൊണ്ട് അഭിമാനമായിരിക്കുകയാണ് മനു ഭാക്കര്‍. വനിതകളുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ വെങ്കലമാണ് മനു ഭാക്കര്‍ സ്വന്തമാക്കിയത്. ഷൂട്ടിങ്ങില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ വനിതയെന്ന റെക്കോഡും ഇതോടെ 22-കാരിയായ മനു ഭാക്കര്‍ സ്വന്തം പേരില്‍ എഴുതി ചേര്‍ത്തു. മനുവിന്റെ രണ്ടാം ഒളിമ്പിക്സ് ആണിത്. 2021-ലെ ടോക്കിയോ ഒളിമ്പിക്‌സിലായിരുന്നു അരങ്ങേറ്റം. അന്ന് 10 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായിരുന്നു താരം. 60 ഷോട്ടുകളുള്ള യോഗ്യത റൗണ്ടില്‍ മികച്ച തുടക്കം തന്നെ നേടാന്‍ മനുവിന് കഴിഞ്ഞിരുന്നു. എന്നാല്‍ ദുര്‍വിധി പോലെ ഇടക്കുവച്ച് താരത്തിന്‍റെ പിസ്റ്റളിന് സാങ്കേതിക തകരാറുണ്ടായി.

അതു പരിഹരിക്കുന്നതിനായി താരത്തിന് ഷൂട്ടിങ് റേഞ്ച് വിടേണ്ടി വന്നു. ആറോളം മിനിട്ടുകള്‍ക്ക് ശേഷം പുതിയ പിസ്റ്റളുമായി മത്സരം തുടരാനെത്തിയ മനുവിന് പഴയ താളത്തിലേക്ക് എത്താനായില്ല. ഇതിന്‍റെ ഫലമായി യോഗ്യത റൗണ്ടെന്ന കടമ്പയും മനുവിന് കടക്കാന്‍ കഴിഞ്ഞില്ല. അന്ന് ഏറെ കലങ്ങിയ മനസുമായി കളക്കളം വിട്ട മനു മൂന്ന് വര്‍ഷത്തിന് ശേഷം പാരിസില്‍ വിധിയോട് മധുരപ്രതികാരം ചെയ്‌തിരിക്കുകയാണ്.

 മനു ഹരിയാനയിലെ ജജ്ജാർ ജില്ലയിലെ ഗോറിയ സ്വദേശിയാണ്. താരം ഷൂട്ടിങ്ങിലേക്ക് എത്തിയ കഥ വളരെ രസകരമാണ്. മര്‍ച്ചന്‍റ് നേവി ഉദ്യോഗസ്ഥനായ അച്ഛൻ രാം കിഷൻ ഭാക്കര്‍ക്കൊപ്പം തന്‍റെ കുട്ടിക്കാലത്ത് ഒരു ഷൂട്ടിങ് റേഞ്ചില്‍ ചുറ്റിയടിക്കുകയായിരുന്നു മനു. ഇത് കണ്ട് തോന്നിയ ആവേശം കൊണ്ട് താരവും ഷൂട്ടിങ് പരീക്ഷിക്കാനിറങ്ങി.

ഏവരെയും അമ്പരപ്പിച്ചുകൊണ്ട് മനുവിന്‍റെ ആദ്യ ഷോട്ട് തന്നെ പതിച്ചത് കൃത്യമായ ലക്ഷ്യത്തിലായിരുന്നു. ഇതു കണ്ട ഏവരും അമ്പരന്നു. മകളുടെ കഴിവ് തിരിച്ചറിഞ്ഞ അച്ഛൻ അവളെ ഏറെ പ്രോത്സാഹിപ്പിച്ചു. കൂടാതെ, പരിശീലനത്തിനായി ഗണ്ണും വാങ്ങി നല്‍കി. പിന്നീട് ദേശീയ പരിശീലകൻ ജശ്‌പാൽ റാണയാണ് മനുവിനെ ഷൂട്ടിങ്ങിന്‍റെ പാഠങ്ങൾ പഠിപ്പിച്ചത്. ഷൂട്ടിങ് റേഞ്ചിലേക്ക് എത്തിപ്പെടും മുമ്പ് കരാട്ടെ, സ്കേറ്റിങ്‌, നീന്തൽ, ടെന്നീസ് എന്നിവയിലായിരുന്നു മനു പരീക്ഷണം നടത്തിയത്. കരാട്ടെയിൽ ദേശീയ മെഡൽ ജേതാവ് കൂടിയാണ് മനു. സ്കേറ്റിങ്ങില്‍ സംസ്ഥാന മെഡൽ നേടിയിട്ടുണ്ട്. സ്‌കൂളിൽ നീന്തൽ, ടെന്നീസ് എന്നിവയിലും പങ്കെടുത്തിരുന്നു.

തന്‍റെ മകൾക്ക് തോക്കിനോട് വലിയ ഇഷ്‌ടമാണെന്ന് അമ്മ സുമേധ ഭാക്കർ പറയുന്നു. തലയണയ്‌ക്കൊപ്പം പിസ്റ്റള്‍ ചേര്‍ത്ത് പിടിച്ചായിരുന്നു അവള്‍ ഉറങ്ങിയിരുന്നത്. ഷൂട്ടിങ്ങില്‍ ശ്രദ്ധ കേന്ദ്രീകരിക്കാൻ മനു ഒരുപാട് ത്യാഗങ്ങൾ സഹിച്ചിട്ടുണ്ടെന്നും അവർ പറഞ്ഞു. കഴിഞ്ഞ നാല് വര്‍ഷക്കാലം മനു ഒരു ആഘോഷങ്ങളിലും പങ്കെടുത്തിട്ടില്ല. ശ്രദ്ധ പൂര്‍ണമായും ഷൂട്ടിങ്ങിലായിരുന്നു. ഒളിമ്പിക്‌സിനായി ദിവസവും എട്ട് മണിക്കൂറാണ് അവള്‍ പരിശീലനം നടത്തിയതെന്നും മാതാപിതാക്കൾ പറയുന്നു.

Discover Manu Bhaker’s remarkable journey from Haryana to becoming a rising star in the shooting world, aiming for success at the Paris Olympics 2024. Her story of perseverance and determination is truly inspiring.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version