കേരളത്തിൽ ഇരുചക്ര വാഹന ലൈസന്‍സ് എടുക്കാന്‍ വ്യാപകമായി ഉപയോഗിച്ചിരുന്ന എം-80 മോട്ടോര്‍ സൈക്കിളുകള്‍ ആഗസ്റ്റ്- 1 മുതല്‍ ഇനി ഉണ്ടാവില്ല. ഈ പരിഷ്‌കാരം ഇക്കഴിഞ്ഞ മെയ്- 1 മുതലാണ് നടപ്പാക്കാനിരുന്നത്. എന്നാല്‍ ഡ്രൈവിംഗ് സ്‌കൂള്‍ ഉടമകളുടെ എതിര്‍പ്പിനെത്തുടര്‍ന്നാണ് പരിഷ്‌കാരം നടപ്പാക്കുന്നത് ആഗസ്റ്റിലേക്ക് നീട്ടിവെയ്ക്കേണ്ടി വന്നത്. മറ്റു സംസ്ഥാനങ്ങൾ ഇത് നേരത്തെ നിർത്തിയിരുന്നു. ഇതിന്റെ ഭാഗമായി അവസാന ദിന ടെസ്റ്റിനെത്തിയ എം80 വാഹനങ്ങളെ പൂമാലയിട്ടാണ് എറണാകുളം കാക്കനാട് ടെസ്റ്റ് ഗ്രൗണ്ടിലേക്ക് വരവേറ്റത്.

പുതിയ നിയമപ്രകാരം മോട്ടോര്‍ സൈക്കിള്‍ വിത്ത് ഗിയര്‍ വിഭാഗത്തിലെ ലൈസന്‍സ് ലഭിക്കുന്നതിനായി കാല്‍പാദം ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കാവുന്ന ഗിയര്‍ സംവിധാനമുള്ള ഇരുചക്ര വാഹനം തന്നെ വേണം. കൂടാതെ വാഹനത്തിന്റെ എന്‍ജിന്‍ കപ്പാസിറ്റി 95- സിസിയില്‍ കുറയാനും പാടില്ല. ഇരുചക്ര വാഹന ലൈസന്‍സ് എടുക്കാന്‍ എത്തുന്നവര്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഡ്രൈവിംഗ് ടെസ്റ്റിന് ഉപയോഗിച്ചിരുന്ന വാഹനമാണ് എം-80.

 ഭാരവും ഉയരവും കുറവായ ഈ വാഹനം കമ്പികൾക്കിടയിലൂടെ പെട്ടെന്ന് വളയ്‌ക്കാൻ കഴിയും. അങ്ങനെ എളുപ്പത്തിൽ 8 എടുക്കാൻ കഴിയുന്നതും എളുപ്പത്തിൽ മാറാൻ കഴിയുന്ന ഗിയറും എം -80യെ ഡ്രൈവിങ് സ്കൂളുകാരുടെ പ്രിയ വാഹനമാക്കി മാറ്റുകയായിരുന്നു. വെസ്പ, ലാമ്പട്ര തുടങ്ങി വിസ്മൃതിയിലായ ഇരുചക്രവാഹന പട്ടികയിലേക്ക്  ബജാജ് എം-80 ഇടംപിടിക്കുകയിരുന്നു. മറ്റ് ഇരുചക്ര വാഹനങ്ങളെ അപേക്ഷിച്ച് എം-80യ്ക്ക് കുറഞ്ഞ ഇന്ധനം മാത്രം മതിയാകും എന്നതും ഡ്രൈവിംഗ് സ്‌കൂള്‍ ഉടമകള്‍ക്കിടയില്‍ ഈ വാഹനത്തെ കൂടുതല്‍ സ്വീകാര്യമാക്കി. ഇവയ്ക്ക് ഭാരവും കുറവാണ്. അതുകൊണ്ട് തന്നെ ഡ്രൈവിംഗ് പഠിക്കാനെത്തുന്നവര്‍ക്കിടയില്‍ വാഹനത്തിന്റെ സ്വീകാര്യത വര്‍ധിക്കുകയും ചെയ്തു.

ബജാജിന്റെ 75-സിസി മാത്രം എൻജിൻ കപ്പാസിറ്റിയുള്ള എം-80 മോട്ടോര്‍ സൈക്കിള്‍ വിപണിയിലെത്തിയ 1986-മുതല്‍ കേരളത്തിലെ മിക്ക ഡ്രൈവിംഗ് സ്‌കൂളുകളിലും എം-80 ഉപയോഗിച്ച് വരുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് കമ്പനി എം-80യുടെ ഉല്‍പ്പാദനം നിര്‍ത്തി. എന്നാല്‍ ഇപ്പോഴും സംസ്ഥാനത്തെ ഡ്രൈവിംഗ് സ്‌കൂളുകള്‍ എം-80യെ ഒഴിവാക്കിയിട്ടില്ല. ഇത്തരം വാഹനങ്ങളിൽ ടെസ്റ്റ് പാസായി ലൈസൻസ് എടുക്കുന്നവർ പിന്നീട് നിരത്തിൽ ഗുരുതരമായ സുരക്ഷാപ്രശ്നങ്ങൾ ഉണ്ടാക്കുന്നുവെന്ന് കണ്ടാണ് നടപടി.

From August 1, M-80 motorcycles will no longer be used for two-wheeler licenses in Kerala. Discover the reasons behind this change and its implications for driving schools and learners.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version