നിത്യജീവിതത്തിൽ ഒഴിച്ചുകൂടാനാകാത്തവയാണ് പാദരക്ഷയും തുകൽ ഉൽപന്നങ്ങളും. പുതുതലമുറക്ക് ഫൂട്ട് വെയർ പാദരക്ഷക്ക് മാത്രമല്ല ലൈഫ്സ്റ്റൈലിന്റെ കൂടി ഭാഗമാണ്.പാദരക്ഷ വ്യവസായത്തിന് ആഗോള സമ്പദ്ഘടനയിൽ മുൻനിര സ്ഥാനമാണുള്ളത്. പാദരക്ഷ ഉൽപാദനത്തിലും ഉപഭോഗത്തിലും ലോകവിപണിയിൽ ഇന്ത്യക്ക് രണ്ടാം സ്ഥാനമാണ്. 2030ഓടെ രാജ്യത്തെ തുകൽ, പാദരക്ഷ വ്യവസായ മേഖലയിൽ 4700 കോടി ഡോളറിന്റെ നേട്ടം കൈവരിക്കാനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. ഇന്ത്യയുടെ തുകൽ കയറ്റുമതി വ്യവസായം, രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയിൽ സുപ്രധാനമായ പങ്ക് വഹിക്കുന്നുണ്ട്. വൈവിധ്യവും ഗുണമേന്മയുമുള്ള തുകൽ ഉൽപ്പന്നങ്ങളുടെ കയറ്റുമതിയിലൂടെ ഇന്ത്യ ഒരു ആഗോള ഹബ്ബായി മാറിയിരിക്കുകയാണ്.
പ്രധാന കയറ്റുമതി ഉൽപ്പന്നങ്ങൾ
ഗുണമേന്മയിൽ മുന്നിൽ നിൽക്കുന്നതും ഏറെക്കാലം നീണ്ടു നിൽക്കുന്നതുമായ തുകൽ ഷൂകൾ.
വ്യത്യസ്ത ഡിസൈനുകളിൽ ഉള്ള പുരുഷന്മാർക്കും സ്ത്രീകൾക്കും ഉപയോഗിക്കാവുന്ന ബാഗുകൾ.
തുകൽ ബെൽറ്റുകൾ
വസ്ത്രങ്ങളോടും മറ്റും മാച്ചാവുന്ന ഡിസൈൻഡ് പേഴ്സുകൾ
ആഗോള ഫാഷൻ വിപണിയിൽ പ്രശസ്തമായ തുകൽ വസ്ത്രങ്ങൾ
തമിഴ്നാട്ടിലെ ചെന്നൈ, അമ്പൂർ എന്നീ സ്ഥലങ്ങൾ പശ്ചിമ ബംഗാളിലെ കൊൽക്കത്ത, ഉത്തർപ്രദേശിലെ കാൺപൂർ, മധ്യപ്രദേശിലെ ഭോപ്പാൽ എന്നിവിടങ്ങളിൽ ആണ് പ്രധാന തുകൽ ഉത്പാദന കേന്ദ്രങ്ങൾ ഉള്ളത്. ലോകത്തിലെ വിവിധ ഭാഗങ്ങളിൽ ആളുകൾ ഉപയോഗിക്കുന്ന തുകൽ ഉത്പന്നങ്ങളിൽ 50% ഇന്ത്യയിൽ നിന്നാണ് കയറ്റുമതി ചെയ്യുന്നത്. ഇത് ലക്ഷക്കണക്കിന് പേർക്ക് തൊഴിൽ നൽകുന്നുണ്ട്.
സർക്കാർ പിന്തുണ
മേക്ക് ഇൻ ഇന്ത്യ (Make in India) പദ്ധതി പ്രകാരം തുകൽ ഉൽപ്പന്നങ്ങളുടെ കയറ്റുമതിക്ക് സർക്കാർ പ്രോത്സാഹനം നൽകുന്നുണ്ട്.
തുകൽ വ്യവസായത്തിന് നികുതി ഇളവുകൾ ഉണ്ട്
തുകൽ വ്യവസായത്തെ സഹായിക്കുന്ന പുതിയ സർക്കാർ പദ്ധതികളും സർക്കാർ ആസൂത്രണം ചെയ്യുന്നുണ്ട്.
ഇന്ത്യയിലെ തുകൽ വ്യവസായം, സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് ഉൽപ്പന്നങ്ങളുടെ ഗുണമേന്മ ഉയർത്തുവാനും പരിസ്ഥിതി പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ശാസ്ത്രീയ ഉൽപ്പാദന മാർഗങ്ങൾ സ്വീകരിക്കുന്നതുമെല്ലാം തുകൽ വ്യവസായത്തിന്റെ ഭാവി സാധ്യതകൾ വർധിപ്പിക്കുന്നുണ്ട്. ഗുണമേന്മ നിലനിർത്തി തുകൽ ഉത്പന്നങ്ങൾ ആഗോള വിപണിയിൽ കൂടുതൽ ആളുകളിലേക്ക് എത്തിച്ചേരുവാനും ഇതിലൂടെ സഹായകമാവും.
Discover the rise of India’s leather industry, with Agra’s small-scale units like Leather Luxury leading the charge. Learn about the industry’s growth, government support, and future potential.