Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

സിവിൽ സപ്ലൈസിന് 3000 കോടിയിലധികം കടബാധ്യത

12 June 2026

സിവിൽ സപ്ലൈസിന് 3000 കോടിയിലധികം കടബാധ്യത

12 June 2026

റോക്കറ്റ് എഞ്ചിൻ വികസിപ്പിക്കാൻ സ്റ്റാർട്ടപ്പിന് കേന്ദ്രസഹായം

12 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » സൈക്കിളിൽ കൊണ്ട് നടന്നു വിറ്റ് തുടങ്ങിയ സംരംഭം ഇന്ന്
Entrepreneur

സൈക്കിളിൽ കൊണ്ട് നടന്നു വിറ്റ് തുടങ്ങിയ സംരംഭം ഇന്ന്

ഗ്രാമത്തിലെ അവരുടെ ചെറിയ കടയിൽ അച്ഛൻ നടത്തിയിരുന്ന നാംകീൻ ബിസിനസിൽ ബിപിന് ചെറുപ്പത്തിൽ തന്നെ ഒരു താൽപ്പര്യമുണ്ടായിരുന്നു. വായിൽ വെള്ളമൂറുന്ന ഗുജറാത്തി പലഹാരങ്ങൾ ആയിരുന്നു അച്ഛൻ ഉണ്ടാക്കി വിറ്റിരുന്നത്.
News DeskBy News Desk8 August 20242 Mins Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

 ഒന്നുമില്ലായ്മയിൽ നിന്ന് കോടിക്കണക്കിന് വരുമാനവും മൂല്യവുമുള്ള കമ്പനികളുടെ ഉടമകളായി ഉയർന്ന വ്യക്തികളുടെ  വിജയഗാഥകൾ നിരവധി ഉള്ള നാടാണ് ഇന്ത്യ.  ഗോപാൽ സ്നാക്സ് ലിമിറ്റഡിൻ്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ബിപിൻ ഹദ്വാനിയും അക്കൂട്ടത്തിൽ ഒരാൾ ആണ്. ബിസിനസ്സ് ലോകത്ത് അർപ്പണബോധത്തിൻ്റെയും സ്ഥിരോത്സാഹത്തിൻ്റെയും ഉജ്ജ്വല മാതൃകയായി അദ്ദേഹം ഇന്നും നിലകൊള്ളുന്നു.

ചെറിയ തുടക്കത്തിൽ നിന്ന്  വിജയത്തിന്റെ കൊടുമുടിയിലേക്കുള്ള അദ്ദേഹത്തിൻ്റെ യാത്ര ശരിക്കും പ്രചോദനകരമാണ്.  ഗ്രാമത്തിലെ അവരുടെ ചെറിയ കടയിൽ  അച്ഛൻ നടത്തിയിരുന്ന പലഹാര ബിസിനസിൽ ബിപിന് ചെറുപ്പത്തിൽ തന്നെ ഒരു താൽപ്പര്യമുണ്ടായിരുന്നു. വായിൽ വെള്ളമൂറുന്ന ഗുജറാത്തി പലഹാരങ്ങൾ ആയിരുന്നു അച്ഛൻ ഉണ്ടാക്കി വിറ്റിരുന്നത്. സൈക്കിളിൽ ഗ്രാമങ്ങളിലൂടെ സഞ്ചരിച്ച് വിൽക്കുക ആയിരുന്നു അച്ഛന്റെ പതിവ്.  സ്കൂളിൽ നിന്ന് മടങ്ങിയെത്തിയ ശേഷം ബിപിനും പിതാവിനെ സഹായിക്കാറുണ്ടായിരുന്നു.  പിതാവിനോടൊപ്പം ബിസിനസിൽ പ്രവർത്തിച്ച് പരിചയം നേടിയ ശേഷം, 1990-ൽ അദ്ദേഹം തൻ്റെ ആദ്യ സംരംഭകത്വ യാത്ര ആരംഭിക്കുകയായിരുന്നു.

പിതാവിൽ നിന്ന് ലഭിച്ച 4,500 രൂപ ഉപയോഗിച്ച് അദ്ദേഹം ഒരു ലഘുഭക്ഷണ ബിസിനസ്സ് ആരംഭിച്ചു. ഒരു പാർട്ണർക്ക് ഒപ്പം ആയിരുന്നു ബിപിൻ തന്റെ ആദ്യ സംരംഭം ആരംഭിച്ചത്. നാല് വർഷത്തെ പങ്കാളിത്ത ബിസിനസിന് ശേഷം, ബിപിൻ തൻ്റെ ബിസിനസ്സ് പങ്കാളിയുമായി വേർപിരിയാൻ തീരുമാനിച്ചു.  ആദ്യ സംരംഭത്തിലെ തൻ്റെ വിഹിതമായ 2.5 ലക്ഷം രൂപ ഉപയോഗിച്ച് അദ്ദേഹം സ്വന്തമായി ഒരു ബിസിനസ് ആരംഭിക്കാൻ തീരുമാനിക്കുകയും ചെയ്തു. 1994-ൽ ബിപിൻ ഒരു വീട് വാങ്ങുകയും, ഭാര്യയുടെ പിന്തുണയോടെ  സ്വന്തം ബിസിനസ്സ് ആരംഭിക്കുകയും ചെയ്തു. അതായിരുന്നു ബിപിന്റെ സംരംഭമായ ഗോപാൽ സ്നാക്സ്.  ഭാര്യയ്‌ക്കൊപ്പം അവരുടെ വീട്ടിൽ നിന്ന് പരമ്പരാഗത ലഘുഭക്ഷണങ്ങൾ ബിപിൻ ഉണ്ടാക്കാൻ തുടങ്ങി.   രാജ്‌കോട്ടിലെ തെരുവുകളിൽ ഡീലർമാർ, ചില്ലറ വ്യാപാരികൾ, കടയുടമകൾ എന്നിവർക്ക് ബിപിൻ ഇത് എത്തിച്ച് കൊടുത്തു.

പ്രാദേശിക വിപണിയെക്കുറിച്ച് ആഴത്തിലുള്ള ധാരണ നേടാനാണ് അദ്ദേഹം ഇത് ചെയ്തത്.  ബിപിന്റെ  പരിശ്രമം മൂലം അവരുടെ ഉൽപ്പന്നത്തിൻ്റെ വിൽപ്പന വർദ്ധിച്ചു തുടങ്ങി.  ഉപഭോക്താക്കളുടെ ഡിമാൻഡ് ക്രമാതീതമായി വർധിച്ചതോടെ, ഒരു ഫാക്ടറി സ്ഥാപിക്കുന്നതിനായി അദ്ദേഹം നഗരത്തിന് പുറത്ത് ഒരു വസ്തു പ്ലാന്റ് സ്ഥാപിച്ചു. എന്നാൽ വളരെ പെട്ടെന്ന് തന്നെ ഈ പ്ലാൻ്റ് അടച്ചുപൂട്ടേണ്ടി വന്നു.

പിന്നീട്, വായ്പകൾ എടുത്ത് നഗരത്തിനുള്ളിൽ തന്നെ ബിപിൻ ഒരു ചെറിയ യൂണിറ്റ് സ്ഥാപിച്ചു.  ഈ പുതിയ പ്ലാൻ്റ് ശ്രദ്ധേയമായ വളർച്ചയ്ക്ക് സാക്ഷ്യം വഹിച്ചതോടെ ബിപിന്റെ തലവര തന്നെ മാറി.

ഇന്ന്, ഗോപാൽ സ്നാക്സ് ഇന്ത്യയിലെ വിപണി വിഹിതത്തിൻ്റെ അടിസ്ഥാനത്തിൽ ഈ മേഖലയിലെ നാലാമത്തെ വലിയ ബ്രാൻഡാണ്. കൂടാതെ 2023 സാമ്പത്തിക വർഷത്തിൽ ഗുജറാത്തി വിഭവമായ ഗതിയയുടെ രാജ്യത്തെ ഏറ്റവും വലിയ നിർമ്മാതാക്കളാണ് ഗോപാൽ സ്നാക്ക്സ്. നിലവിൽ,  40.96 ബില്യൺ രൂപയുടെ അതായത് 4096 കോടി രൂപയുടെ വിപണി മൂലധനമാണ് ഗോപാൽ സ്നാക്‌സിന് ഉള്ളത്.

Discover Bipin Hadvani’s inspirational journey from a small village namkeen shop to becoming the Chairman and Managing Director of Gopal Snacks Limited, a leading brand in India’s snack industry.

banner business Channel I Am India MOST VIEWED technology
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

സിവിൽ സപ്ലൈസിന് 3000 കോടിയിലധികം കടബാധ്യത

12 June 2026

സിവിൽ സപ്ലൈസിന് 3000 കോടിയിലധികം കടബാധ്യത

12 June 2026

റോക്കറ്റ് എഞ്ചിൻ വികസിപ്പിക്കാൻ സ്റ്റാർട്ടപ്പിന് കേന്ദ്രസഹായം

12 June 2026

SpaceX ഐപിഒ, അറിയേണ്ടതെല്ലാം

12 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • സിവിൽ സപ്ലൈസിന് 3000 കോടിയിലധികം കടബാധ്യത
  • സിവിൽ സപ്ലൈസിന് 3000 കോടിയിലധികം കടബാധ്യത
  • റോക്കറ്റ് എഞ്ചിൻ വികസിപ്പിക്കാൻ സ്റ്റാർട്ടപ്പിന് കേന്ദ്രസഹായം
  • SpaceX ഐപിഒ, അറിയേണ്ടതെല്ലാം
  • റഫാൽ ഇടപാടിൽ പുതിയ നിലപാടുമായി ഫ്രാൻസ്

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • സിവിൽ സപ്ലൈസിന് 3000 കോടിയിലധികം കടബാധ്യത
  • സിവിൽ സപ്ലൈസിന് 3000 കോടിയിലധികം കടബാധ്യത
  • റോക്കറ്റ് എഞ്ചിൻ വികസിപ്പിക്കാൻ സ്റ്റാർട്ടപ്പിന് കേന്ദ്രസഹായം
  • SpaceX ഐപിഒ, അറിയേണ്ടതെല്ലാം
  • റഫാൽ ഇടപാടിൽ പുതിയ നിലപാടുമായി ഫ്രാൻസ്
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil