മുകേഷ് അംബാനിയുടെയും നിത അംബാനിയുടെയും ഇളയ മകൻ അനന്ത് അംബാനിയും രാധിക മർച്ചൻ്റുമായുള്ള ജൂലൈ 12 ന് നടന്ന വിവാഹം ഇന്നുവരെയുള്ള ലോകത്തിൽ നടന്നിട്ടുള്ളതിൽ വച്ച് ഏറ്റവും ചെലവേറിയ വിവാഹങ്ങളിൽ ഒന്നായി ആണ് വിശേഷിപ്പിക്കപ്പെടുന്നത്. അവരുടെ അതിഗംഭീരമായ വിവാഹ ആഘോഷങ്ങൾക്കും 2024 ലെ പാരീസ് ഒളിമ്പിക്സിലെ അവരുടെ സാന്നിധ്യത്തിനും ശേഷം, അനന്ത് അംബാനിയും രാധിക മർച്ചൻ്റും ഇപ്പോൾ കോസ്റ്റാറിക്കയിൽ മധുവിധു ആസ്വദിക്കുകയാണെന്ന് ആണ് റിപ്പോർട്ടുകൾ.
റിപ്പോർട്ടുകൾ പ്രകാരം, ആഗസ്റ്റ് 1 ന് അനന്ത് അംബാനിയും രാധിക മർച്ചൻ്റും കോസ്റ്ററിക്കയിൽ എത്തി. നവദമ്പതികൾ ഗ്വാനകാസ്റ്റിലെ പ്രകൃതിരമണീയമായ പ്രദേശത്തുള്ള കാസ ലാസ് ഒലാസ് എന്ന ആഡംബര റിസോർട്ടിലാണ് താമസിക്കുന്നതെന്നും റിപ്പോർട്ടുകൾ പറയുന്നു. ഈ റിസോർട്ടിൽ താമസിക്കുന്നതിന് ഒരു രാത്രിയ്ക്ക് മാത്രം ചിലവാക്കുന്നത് 30,000 ഡോളറാണ്, അതായത് 25 ലക്ഷം രൂപ.
ശാന്തസമുദ്രത്തിനഭിമുഖമായി നിലകൊള്ളുന്ന ആറ് കിടപ്പുമുറികളുള്ള ആഡംബരവില്ലയാണ് കാസ ലാസ് ഒലാസ്. 18,475 ചതുരശ്രയടി വിസ്തൃതിയുള്ള സ്റ്റാര്‍വില്ല ആണ് ഇവർ ബുക്ക് ചെയ്തിരിക്കുന്നത്. കുട്ടികള്‍ക്കായി ബങ്ക് ബെഡുകള്‍ ഒരുക്കിയ കിടപ്പുമുറി, ജിം, വായനാസൗകര്യം കൂടാതെ വിശാലമായ ഔട്ട്ഡോര്‍, സ്വിമ്മിങ് പൂള് എന്നീ സൗകര്യങ്ങള്‍ ഈ ആഡംബരവില്ലയിലുണ്ട്. കയ്യില്‍ നിന്ന് കാശ് ചെലവാക്കി ഇഷ്ടമുള്ള ഷെഫിനെ ചുമതലപ്പെടുത്തി അതിഥികള്‍ക്ക് സ്വയം ഭക്ഷണസൗകര്യമൊരുക്കാനുള്ള സംവിധാനവും ഈ റിസോര്‍ട്ടിലുണ്ട്.
സ്വകാര്യബാര്, യോഗ ട്രെയിനര്‍, മെഡിറ്റേഷന്‍ ട്രെയിനര്‍, മറ്റ് വര്‍ക്കൗട്ടുകള്‍ എന്നിവയ്ക്കായും അതിഥികള്‍ അധികതുക ചെലവഴിക്കണമെന്നാണ് വെബസൈറ്റില്‍ നിന്ന് ലഭ്യമായ വിവരം. ഇവിടുത്തെ മാസ്റ്റർ ബെഡ്റൂമുകൾ വിരാഡോർ ബീച്ചിലെ പാറക്കെട്ടുകളുടെയും വെള്ളത്തിൻ്റെയും കാഴ്ച നൽകുന്നു. പ്രോപ്പർട്ടിയിൽ അത്യാധുനിക മീഡിയ റൂമും 100 അടി കുളം കൊണ്ട് ചുറ്റപ്പെട്ട വിപുലമായ ഔട്ട്ഡോർ എൻ്റർടൈനിംഗ് ഏരിയയും ഉണ്ട്.
ഇവാങ്ക ട്രംപ്, മാർക്ക് സക്കർബർഗ്, ബിൽ ഗേറ്റ്സ്, ജസ്റ്റിൻ ബീബർ, കർദാഷിയാൻ സഹോദരിമാർ എന്നിവരുൾപ്പെടെ നിരവധി പ്രമുഖ അതിഥികളുടെ സാന്നിധ്യം കൊണ്ട് മഹനീയമായ ചടങ്ങ് ആയിരുന്നു അംബാനി-മർച്ചൻ്റ് വിവാഹം. വിവാഹത്തിൻ്റെ കൃത്യമായ ചിലവ് അജ്ഞാതമായി തുടരുമ്പോൾ, 10 ലക്ഷം കോടി രൂപയിലധികം ആസ്തിയുള്ള മുകേഷ് അംബാനി അനന്ത് അംബാനിയുടെയും രാധിക മർച്ചൻ്റിൻ്റെയും വിവാഹത്തിന് 5000 കോടി രൂപ ചെലവഴിച്ചുവെന്ന് ആണ് പല റിപ്പോർട്ടുകളും പ്രസ്താവിക്കുന്നത്. വിവാഹത്തിന് പിന്നാലെ കുടുംബാംഗങ്ങള്‍ക്കൊപ്പം ഇരുവരും പാരീസിലേക്ക് യാത്രയായി. ഒളിമ്പിക് വേദികളിലും പ്രണയനഗരത്തിലെ മറ്റ് പ്രമുഖ കേന്ദ്രങ്ങളിലും ഇരുവരേയും കണ്ടതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അതിനുശേഷമാണ് ആനന്ദും രാധികയും കോസ്റ്റാറിക്കയിലേക്ക് തിരിച്ചത്.
Explore the lavish wedding of Anant Ambani and Radhika Merchant, described as the world’s most expensive wedding, and their luxurious honeymoon at Casa Las Olas, Costa Rica.