ഓൺലൈൻ ഡെലിവറി പ്ലാറ്റ്‌ഫോമുകൾ നമ്മെ മടിയന്മാരാക്കി എന്നത് ഒരു വസ്തുത തന്നെയാണ്. നമ്മൾ കടകൾ സന്ദർശിക്കുകയോ ആളുകളുമായി ഇടപഴകുകയോ ഉൽപ്പന്നങ്ങൾ വാങ്ങുകയോ ചെയ്യേണ്ടതില്ല, എല്ലാം നമ്മുടെ മൊബൈൽ സ്‌ക്രീനുകളിൽ ടാപ്പ് ചെയ്‌താൽ നമ്മുടെ കയ്യിലേക്ക് എത്തുന്നു. അതിവേഗ ഡെലിവറി വാഗ്ദാനം ചെയ്യുന്നുണ്ട്ചെയ്യുന്ന നിരവധി കമ്പനികളും നമ്മൾ കാണാറുണ്ട്.

സ്വിഗ്ഗി, സൊമാറ്റോ എന്നിങ്ങിനെ നിരവധി ഫുഡ് ഡെലിവറി ആപ്പുകൾ ആണ് ഇക്കൂട്ടത്തിൽ ഉൾപ്പെടുന്നവ. ഇക്കൂട്ടത്തിലേക്കാണ് ബാംഗ്ലൂർ നഗരം കേന്ദ്രീകരിച്ചുകൊണ്ട് സ്വിഷ് എന്നൊരു ആപ്പ് കൂടി എത്തിയത്. സ്വിഷ് വളരെ പെട്ടെന്ന് ആയിരുന്നു സോഷ്യൽ മീഡിയയിലും വാർത്തകളിലും ഇടം പിടിച്ചത്. ഇതിനൊരു രസകരമായ കാരണം കൂടി ഉണ്ടായിരുന്നു. വെറും 10 മിനിറ്റിനുള്ളിൽ ഭക്ഷണ ഓർഡറുകൾ വിതരണം ചെയ്യാൻ തങ്ങൾക്ക് സാധിക്കും എന്നത് ആണ് ഈ പുതിയ ബ്രാൻഡ് അവകാശപ്പെടുന്നത്. പത്ത് മിനിറ്റ് അതായത് 600 സെക്കൻഡിനുള്ളിൽ ഉപഭോക്താക്കളുടെ വീട്ടുവാതിൽക്കൽ ഭക്ഷണം എത്തിക്കുമെന്ന് ആണ് പുതിയ ഫുഡ് ഡെലിവറി ആപ്പായ സ്വിഷിന്റെ വാഗ്ദാനം. 10 മിനിറ്റ് കൊണ്ട് ഡെലിവറി നടത്തുന്ന ഒരു ഫുഡ് ഡെലിവറി എന്ന ആപ്പ് വികസിപ്പിക്കാനുള്ള ആശയവും പദ്ധതിയും എന്താണ് എന്ന് സ്വിഷ് സഹസ്ഥാപകൻ ഉജ്ജ്വല് സുഖേജ വെളിപ്പെടുത്തിയിരുന്നു.

 ഉജ്വൽ സുഖേജ, അനികേത് ഷാ, ശരൺ എന്നിവർ മറ്റൊരു കമ്പനിയിൽ ജോലി ചെയ്യുന്നതിനിടെയാണ് പരസ്പരം കണ്ടുമുട്ടിയത്. താമസിയാതെ, അവർ ഒരു കമ്പനിയിൽ നിന്നും മാറി മൂന്ന് വ്യത്യസ്ത കമ്പനികളിൽ ജോലി ചെയ്യാൻ തുടങ്ങി. എങ്കിലും ജീവിതം വഴിത്തിരിവായി, അവർ വീണ്ടും കണ്ടുമുട്ടി. ഇത്തവണ, അവർ ഒത്തുചേർന്നത് സ്റ്റാർട്ടപ്പിൻ്റെ വിശാലമായ ലോകത്തേക്ക് ആയിരുന്നു.  മിനിറ്റുകൾക്കുള്ളിൽ ഓൺലൈൻ ഫുഡ് ഡെലിവറി പൂർത്തിയാക്കുക എന്ന പ്രധാന പ്രശ്‌നം പരിഹരിക്കുക എന്ന ആശയവുമായി ആണ് അവർ മുന്നോട്ട് വന്നത്. അങ്ങിനെയാണ് ബംഗളൂരുവിലെ എച്ച്എസ്ആറിൽ വെറും 10 മിനിറ്റിനുള്ളിൽ ഭക്ഷണ ഓർഡറുകൾ ഡെലിവർ ചെയ്യാനുള്ള ഒരു സ്റ്റാർട്ടപ്പ് എന്ന രീതിയിൽ അവർ സ്വിഷ് നടപ്പിലാക്കുന്നത്. വേഗത്തിൽ ഭക്ഷണം ലഭിക്കുന്നില്ല എന്ന പലരുടെയും പ്രശ്നത്തിന് പരിഹാരവുമായി ആണ് സ്വിഷ് വന്നത്.

ഇത്തരം ഒരു ആശയവുമായി ഇവർ മുന്നിലേക്ക് വന്നപ്പോൾ അഭിനന്ദനങ്ങൾ ലഭിച്ചത് പോലെ തന്നെ വിമർശനങ്ങളും ഇവർ നേരിട്ടിരുന്നു.
വെറും 10 മിനിറ്റിനുള്ളിൽ സ്വിഷ് ഡെലിവറി ചെയ്യുന്നതിനെ കുറിച്ച് ആയിരുന്നു എല്ലാവരുടെയും സംശയം.  ഇത്രയും കുറഞ്ഞ സമയത്തിനുള്ളിൽ ഭക്ഷണ ഓർഡറുകൾ വിതരണം ചെയ്യുക എന്ന ആശയത്തെ ചിലർ  പ്രശംസിച്ചപ്പോൾ, മിക്കവരും 600 സെക്കൻഡിനുള്ളിൽ ഭക്ഷണം വിതരണം ചെയ്യാൻ തയ്യാറെടുക്കുന്ന ഈ സ്റ്റാർട്ടപ്പിൽ ആശങ്കാകുലരാണ്.

റെസ്റ്റോറൻ്റുകൾ എങ്ങനെ ഈ സമയത്തിനുള്ളിൽ ഒരു പുതിയ ഭക്ഷണം പാകം ചെയ്യും, പിന്നീട് ആ ഭക്ഷണം ഡെലിവറി ഏജൻ്റുമാർ 10 മിനിറ്റിനുള്ളിൽ ഉപഭോക്താക്കളുടെ വീടുകളിൽ എങ്ങിനെ എത്തിക്കും എന്നതാണ് എല്ലാവരുടെയും ആശങ്ക. ഇത്രയും കുറഞ്ഞ സമയത്തിനുള്ളിൽ ഓർഡറുകൾ ഡെലിവർ ചെയ്യുക എന്ന ആശയം തീർത്തും നല്ലത് ആണ് എന്നതാണ് മിക്കവരുടെയും പ്രതികരണം.

Swish, a new food delivery app in Bangalore, promises to deliver food in just 10 minutes. Co-founders Ujjwal Sukheja, Aniket Shah, and Sharan aim to revolutionize fast food delivery despite skepticism about achieving such rapid delivery times. 

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version