2024 മാര്‍ച്ച് ഒന്നിന് ആരംഭിച്ച, യുഎഇയിലെ ഇന്ത്യന്‍ തൊഴിലാളികള്‍ക്കായുള്ള ഇന്‍ഷുറന്‍സ് സ്‌കീമില്‍ ഇതിനകം വരിക്കാരായത് 5500ഓളം പേര്‍. ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റാണ് ഇക്കാര്യം അറിയിച്ചത്.

അപകടങ്ങള്‍ മൂലമോ സ്വാഭാവിക കാരണങ്ങളാലോ ജീവനക്കാരന്‍ മരിക്കുന്ന സാഹചര്യത്തില്‍ കുടുംബങ്ങള്‍ക്ക് 75,000 ദിര്‍ഹം വരെ നഷ്ടപരിഹാരം നല്‍കുന്ന പദ്ധതിയാണിത്.  ലൈഫ് പ്രൊട്ടക്ഷന്‍ പ്ലാന്‍ (എല്‍പിപി) എന്നറിയപ്പെടുന്ന ഈ പദ്ധതി യുഎഇയിലെ 2.27 ദശലക്ഷം ബ്ലൂ കോളര്‍ തൊഴിലാളികളുടെ സാമ്പത്തിക സുരക്ഷ ഉറപ്പുവരുത്തുന്നതിനായി അവതരിപ്പിച്ചതാണെന്ന് ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് പ്രസ്താവനയില്‍ അറിയിച്ചു.

പദ്ധതിയിൽ അംഗങ്ങളായവർ യുഎഇയിൽ മരിച്ചാൽ ഇൻഷുറൻസ് തുക കുടുംബത്തിനു ലഭിക്കും. സ്വാഭാവിക മരണത്തിനും അപകട മരണത്തിനും ഇൻഷുറൻസ് പരിരക്ഷയുണ്ട്. ഇതാണ് പദ്ധതിയുടെ ഏറ്റവും വലിയ നേട്ടം. മൃതദേഹം സൗജന്യമായി നാട്ടിലെത്തിക്കുന്നതിനു പുറമെയാണ് ഇൻഷുറൻസ് തുക നഷ്ടപരിഹാരമായി കുടുംബത്തിനു ലഭിക്കുന്നത്. ഗർഗാഷ് ഇൻഷുറൻസ് കമ്പനിയുമായി ചേർന്നാണ് പദ്ധതി നടപ്പാക്കിയത്. യുഎഇയുടെ എംപ്ലോയ്മെന്റ് വീസയുള്ള തൊഴിലാളികൾക്ക് ലോകത്ത് എവിടെയും 24 മണിക്കൂറും ഇൻഷുറൻസ് പരിരക്ഷ ലഭിക്കും. അപകടത്തിൽ പൂർണമായോ ഭാഗികമായ അംഗഭംഗം വന്നാലും പരിരക്ഷയുണ്ട്. മൃതശരീരം നാട്ടിലെത്തിക്കുന്ന ചെലവിലേക്ക് 12000 ദിർഹം ലഭിക്കും. 18 – 70 വയസ്സുവരെയുള്ളവരാണ് ഇൻഷുറൻസിൽ അംഗങ്ങൾ.

ഇൻഷുറൻസ് പ്രീമിയം കുറവാണെന്നതും പദ്ധതിയുടെ ആകർഷണമാണ്. 37 ദിർഹത്തിന്റെ വാർഷിക പ്രീമിയത്തിന് 35,000 ദിർഹമാണ് തിരികെ ലഭിക്കുന്ന തുക. 50 ദിർഹം പ്രീമിയത്തിന് 50,000 ദിർഹവും 72 ദിർഹം പ്രീമിയത്തിന് 75,000 ദിർഹവുമാണ് ഉറപ്പായും ലഭിക്കുന്ന ഇൻഷുറൻസ് തുക. അതേസമയം, തൊഴിലുടമകൾക്കോ കമ്പനികൾക്കോ മാത്രമാണ് ഇൻഷുറൻസ് എടുക്കാനുള്ള അനുമതി. വ്യക്തികൾക്ക് പദ്ധതിയിൽ നേരിട്ടു ചേരാനാകില്ല.

The Life Protection Plan (LPP) launched in March 2024 offers up to Dh75,000 compensation for Indian workers in the UAE, covering death and disability, with repatriation expenses included.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version