ഈ കാലത്ത് യുട്യൂബ് ചാനലുകളുടെ എണ്ണത്തിൽ വൻ വർദ്ധനവാണ് കാണാൻ കഴിയുന്നത്. പ്രത്യേകിച്ചും കോവിഡ് കാലം പിന്നിട്ടത്തിന് ശേഷം. ഒരു വരുമാന മാർഗം കൂടിയായതിനാൽ കൂടുതൽ ആളുകൾ. അക്കൂട്ടത്തിൽ കേരളത്തിൽ തരംഗം സൃഷ്ടിച്ച ഒരു ചാനൽ കൂടിയുണ്ട്. സബ്സ്ക്രൈബേഴ്സിന്റെ കാര്യത്തിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്ന ഒരു ഫാമിലി യുട്യൂബ് ചാനലാണ് കെ എല്‍ ബ്രോ ബിജു ഋത്വിക് ആണ്.
ബിജുവും അമ്മയും മകൻ ഋത്വിക്കും ഭാര്യയും മരുമകളും ഉൾപ്പടെ ഉള്ളവരാണ് ഈ ചാനലിന്റെ പുറകിലുള്ളത്. കേരളത്തിലെ ആദ്യ ഒരു മില്യൺ യുട്യൂബ് ചാനലും ഇവരുടേതാണ്. ഇപ്പോഴിതാ കാത്തിരിപ്പുകൾക്ക് ഒടുവിൽ അൻപത് മില്യൺ(5.35 കോടി സബ്സ്ക്രൈബേഴ്സ്) എന്ന സ്വപ്നനേട്ടം സ്വന്തമാക്കിയിരിക്കുകയാണ് ഈ ഫാമിലി. ദില്ലിയിൽ വച്ച് നടന്ന ചടങ്ങിൽ യുട്യൂബിന്റെ അധികാരികൾ ആണ് ഏറ്റവും കൂടുതൽ വില മതിപ്പുള്ള രണ്ടാമത്തെ യുട്യൂബ് പ്ലേ ബട്ടൻ ഇവർക്ക് സമ്മാനിച്ചത്. ഇതിന്റെ സന്തോഷം ബിജു തന്റെ ചാനലിലൂടെ പങ്കുവച്ചിട്ടുമുണ്ട്. ഇന്ത്യയിൽ ഇതാദ്യമായാണ് ഇങ്ങനെ ഒരു പ്ലേ ബട്ടൻ ലഭിക്കുന്നതെന്ന് ബിജു പറയുന്നു.
റിപ്പോർട്ടുകൾ പ്രകാരം അൻപത് മില്യൺ സബ്സ്ക്രൈബേഴ്സ് ഉള്ള ഒരു യുട്യൂബ് ചാനൽ വീഡിയോയ്ക്ക് ശരാശരി വ്യൂസ് എന്നത് ഒരു മില്യൺ ആണ്. ഇതിലൂടെ അൻപതിനായിരം മുതല്‍ നാല് ലക്ഷം വരെയാണ് വരുമാനമായി ലഭിക്കുക എന്നാണ് വിവരം. ഒരു ബസ് ഡ്രൈവറിൽ നിന്നുമാണ് വമ്പൻ സംഖ്യ വരുമാനം നേടുന്ന യൂ ട്യൂബർ ആയി ബിജു മാറിയത് മറ്റുള്ളവർക്കും തീർത്തും പ്രോത്സാഹനം നൽകുന്ന ഒന്നാണ്. ഇത്രയും വലിയ വരുമാനം നേടുമ്പോഴും സാധാരണ ജീവിതമാണ് ബിജു നയിക്കുന്നത്.
യുട്യൂബ് പ്ലേ ബട്ടണുകൾ
മൊത്തം അഞ്ച് പ്ലേ ബട്ടണുകളാണ് യുട്യൂബ് ചാനലുകൾക്ക് ലഭിക്കുക. അതിൽ ആദ്യത്തേത് സിൽവർ ബട്ടണാണ്. ഒരു ലക്ഷം സബ്സ്ക്രൈബേഴ്സ് ആകുമ്പോഴാണ് ഇത് ലഭിക്കുന്നത്.
രണ്ടാമത്തേത്ത് ഒരു മില്യണ്‍ സബ്സ്ക്രൈബേഴ്സ് ആകുമ്പോൾ ലഭിക്കുന്ന ഗോൾഡൻ ബട്ടൺ. മൂന്നാമത്തേത് ഡയമണ്ട് പ്ലേ ബട്ടൺ ആണ്. പത്ത് മില്യൺ ആകുന്ന വേളയിൽ ആകും ഇത് ലഭിക്കുക. നാലാമത്തേതാണ് കസ്റ്റം ക്രിയേറ്റർ അവാർഡ്. റൂബി ക്രിയേറ്റർ എന്നും അറിയപ്പെടുന്ന ഈ പ്ലേ ബട്ടൺ അൻപത് മില്യൺ ആകുമ്പോൾ ലഭിക്കുന്നതാണ്. ഏറ്റവും ഒടുവിലത്തേത് പത്ത് മില്യണിന്റെ റെഡ് ഡയമണ്ട് ക്രിയേറ്റർ അവാർഡ് ആണ്.
KL Bro Biju Ritwik, a family YouTube channel from Kerala, has achieved a remarkable milestone by reaching fifty million subscribers. This success earned them the prestigious Ruby Creator Award, making them the first in India to receive this honor. Learn about their journey and the significance of YouTube play buttons.