ഗുണനിലവാരമുള്ള കണക്ക് അധ്യാപകരെ സൃഷ്ടിക്കുന്നതിനായി ഐഐടി-മദ്രാസ് അടുത്ത വർഷം ബിഎസ്‌സി ബിഎഡ് പ്രോഗ്രാം ആരംഭിക്കുമെന്ന് ഡയറക്ടർ വി കാമകോടി പറഞ്ഞു.  രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നാഷണൽ ഇൻസ്റ്റിട്യൂഷണൽ റാങ്കിംഗ് ഫ്രെയിംവർക്ക് (NIRF) റാങ്ക്പട്ടികയിൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി മദ്രാസാണ് ഒന്നാം സ്ഥാനത്ത് എത്തിയത്. തുടർച്ചയായി എട്ടാം തവണയാണ് ഐഐടി മദ്രാസ് ഈ സ്ഥാനം നേടുന്നത്.

ഗവേഷണത്തിലും നവീകരണത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനു പുറമേ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജി, AI, ഡാറ്റ അനലിറ്റിക്സ് എന്നിവയ്ക്കായി വകുപ്പുകൾ ആരംഭിച്ചു എന്നും ഒരു സ്പോർട്സ് ക്വാട്ട അവതരിപ്പിക്കുകയും ഓൺലൈൻ ഡിഗ്രി പ്രോഗ്രാമുകൾ ആരംഭിക്കുകയും ചെയ്തു എന്നും ഡയറക്ടർ പറഞ്ഞു.

അടുത്ത അധ്യയന വർഷം മുതൽ ബിഎഡിനൊപ്പം ഗണിതത്തിലും കമ്പ്യൂട്ടിംഗിലും ഒരു ബിഎസ്‌സി പ്രോഗ്രാം ഐഐടി ആസൂത്രണം ചെയ്യുന്നു. ഓൺലൈനായി ബിരുദവും ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസിൻ്റെ (TISS) സഹകരണത്തോടെ ബിഎഡും വാഗ്ദാനം ചെയ്യുന്ന പ്രോഗ്രാമാണ് ആലോചിക്കുന്നത്. ഗുണനിലവാരമുള്ള ഗണിത അധ്യാപകരെ വളർത്തിയെടുക്കാൻ ആണ് ഈ പദ്ധതി കൊണ്ട് ലക്ഷ്യം വയ്ക്കുന്നത്. ഒരു വർഷം കുറഞ്ഞത് 500 അധ്യാപകരെയെങ്കിലും സൃഷ്ടിക്കാൻ ലക്ഷ്യമിടുന്നു എന്നും  സ്‌കൂൾ ഓഫ് ഇൻ്റർ ഡിസിപ്ലിനറി സ്റ്റഡീസിൻ്റെ ആശയത്തിന് കൂടുതൽ ഊന്നൽ നൽകുമെന്നും അതിൽ വിവിധ ഡിപ്പാർട്ട്‌മെൻ്റുകളിൽ നിന്നുള്ള ഫാക്കൽറ്റി അംഗങ്ങളും എംടെക്കും പിഎച്ച്‌ഡിയും വാഗ്ദാനം ചെയ്യും എന്നും ഡയറക്ടർ പറഞ്ഞു.  ‘സ്റ്റാർട്ടപ്പ് 100’ എന്ന പദ്ധതി പ്രകാരം ഈ വർഷം ഓരോ മൂന്ന് ദിവസത്തിലും ഒരു പുതിയ സ്റ്റാർട്ടപ്പ് ആരംഭിക്കും.

IIT-Madras is set to launch a BSc-BEd programme next year to produce high-quality math teachers. Discover the institute’s goals to strengthen education, retain NIRF top rank, and enhance student wellness.

Share.

Comments are closed.

Exit mobile version