പഠനത്തിന് ശേഷം  കോര്‍പ്പറേറ്റ് കമ്പനികളില്‍ ജോലി എന്നത് എല്ലാവരുടെയും സ്വപ്നം തന്നെയാണ്. ഐടി കമ്പനികൾ തന്നെയാണ് കൂടുതൽ യുവാക്കൾക്കിടയിലെ പ്രധാന ചോയ്‌സ്.  ഇപ്പോഴിതാ തുടക്കകാര്‍ക്ക് 9 ലക്ഷം രൂപ വാര്‍ഷിക ശമ്പളം നല്‍കി കൊണ്ട് വാര്‍ത്തകളില്‍ ഇടം നേടിയിരിക്കുകയാണ് ഇന്‍ഫോസിസ്. മറ്റ് കമ്പനികളെ അപേക്ഷിച്ചു നോക്കുമ്പോള്‍ ഇത് വലിയൊരു സംഖ്യയാണ്. മിക്ക കമ്പനികളും തുടക്കകാര്‍ക്ക് വാര്‍ഷിക ശമ്പളമായി 3 മുതല്‍ 3.5 ലക്ഷം രൂപ വരെയാണ് നല്‍കാറുള്ളത്.

കോഡിങ്, സോഫ്റ്റ്‌വെയര്‍ ഡെവലപ്പ്‌മെന്റ്, പ്രൊഗ്രാമിങ് വിഭാഗത്തിലുള്ളവര്‍ക്കാണ് ഈ ഓഫര്‍. ടാറ്റ കണ്‍സള്‍ട്ടന്‍സിയുടെ പ്രൈം പ്രോഗ്രാമില്‍ സോഫ്റ്റ്‌വെയര്‍ ഡെവലപ്പ്‌മെന്റ് റോളിലേക്കെത്തുവര്‍ക്ക് 9- 11 ലക്ഷം രൂപ വരെയാണ് നല്‍കുന്നത്. ഇതിന് വെല്ലുവിളി ഉയര്‍ത്താനാണ് ഇന്‍ഫോസിസിന്റെ പുതിയ നീക്കമെന്നാണ് റിപ്പോര്‍ട്ടുകള്‍. ക്ലൗഡ് കംപ്യൂട്ടിങ്, സൈബര്‍ സെക്യൂരിറ്റി മുതലായ ഡിജിറ്റല്‍ നൈപുണ്യമുള്ളവരെ കേന്ദ്രീകരിച്ചാണ് ടിസിഎസും ഇന്‍ഫോസിസും റിക്രൂട്ട്‌മെന്റ് നടത്തുന്നത്.

2025 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപാദത്തില്‍ രണ്ടായിരത്തിലധികം പേരുടെ കൊഴിഞ്ഞുപോക്ക് മുന്നില്‍ കണ്ട് ഇന്‍ഫോസിസ് തുടക്കാര്‍ക്കായുള്ള റിക്രൂട്ട്‌മെന്റ് ഡ്രൈവുകള്‍ ആരംഭിച്ചു. ഇന്ത്യയിലെ മുന്‍നിര ഐടി കമ്പനികള്‍ 82000 തൊഴിലാളികളെ ജോലിക്കെടുക്കാനുള്ള പദ്ധതികള്‍ ആരംഭിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ക്യാമ്പസുകൾ കേന്ദ്രീകരിച്ച് പ്ലേസ്മെന്റ് എന്ന രീതിയിൽ ആണ് അവർ ഈ പവർ പ്രോഗ്രാം ഹയറിങ്ങ് നടത്തുന്നത്. 

Infosys is offering an impressive Rs 9 lakh annual salary to entry-level coders and developers, positioning itself as a top choice for graduates. This move challenges other IT giants like TCS, which offers similar compensation for digital roles.

Share.

Comments are closed.

Exit mobile version