Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

ടൈ ഗ്ലോബൽ യൂത്ത് ഉച്ചകോടി

10 June 2026

ഇന്ത്യയിൽ നിർമ്മിച്ച സെർവറുമായി Zoho

10 June 2026

റിലയൻസ്-മെറ്റ സഖ്യം, ആദ്യ എഐ ഡാറ്റാ സെന്റർ വരുന്നു

10 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » റോൾസ് റോയ്‌സ് ഷോറൂമിൽ അപമാനിക്കപ്പെട്ട ജോയ് ആലുക്കാസ്
Automobile

റോൾസ് റോയ്‌സ് ഷോറൂമിൽ അപമാനിക്കപ്പെട്ട ജോയ് ആലുക്കാസ്

ഇന്ത്യയിലെ പ്രശസ്തമായ ജ്വല്ലറി ഗ്രൂപ്പുകളിലൊന്നായ ജോയ് ആലുക്കാസ് ഗ്രൂപ്പിൻ്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമാണ് ജോയ് ആലുക്കാസ്. ഈ വർഷം വാങ്ങിയ റോൾസ് റോയ്‌സ് കള്ളിനൻ ഉൾപ്പെടെ നിരവധി വിലകൂടിയ ആഡംബര കാറുകൾ അദ്ദേഹത്തിനുണ്ട്.
News DeskBy News Desk24 August 2024Updated:29 August 20242 Mins Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

ഇന്ത്യയിലെ പ്രശസ്തമായ ജ്വല്ലറി ഗ്രൂപ്പുകളിലൊന്നായ ജോയ് ആലുക്കാസ് ഗ്രൂപ്പിൻ്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമാണ് ജോയ് ആലുക്കാസ്. ഈ വർഷം വാങ്ങിയ റോൾസ് റോയ്‌സ് കള്ളിനൻ ഉൾപ്പെടെ നിരവധി വിലകൂടിയ ആഡംബര കാറുകൾ അദ്ദേഹത്തിനുണ്ട്. അടുത്തിടെ ഒരു YouTube ചാനലിന് നൽകിയ ഒരു അഭിമുഖത്തിൽ തനിക്ക് അപമാനം തോന്നിയ ഒരു അനുഭവം ശ്രീ. ജോയ് ആലുക്കാസ് പങ്കിട്ടു. റോൾസ്-റോയ്‌സ് ഡീലർഷിപ്പിലെ ഒരു സ്റ്റാഫ് അംഗത്തിൽ നിന്ന് ആണ് തനിക്ക് ഈ അപമാനം നേരിട്ടത് എന്നും അദ്ദേഹം പറഞ്ഞു.

സംഭവത്തെക്കുറിച്ച്  ജോയ് ആലുക്കാസ് പറയുന്നത് ഇങ്ങിനെ, “2000-ൽ ഞാൻ ദുബായിലെ ഒരു റോൾസ് റോയ്‌സ് ഡീലർഷിപ്പ് സന്ദർശിച്ചിരുന്നു. അവിടെയുള്ള ഒരു സ്റ്റാഫ് എന്തിനാണ് വന്നത് എന്ന് ചോദിച്ചു.  കാർ ചൂണ്ടിക്കാട്ടി അതിൽ താൽപ്പര്യമുണ്ടെന്നും അത് നോക്കാൻ  ആഗ്രഹിക്കുന്നുവെന്നും പറഞ്ഞപ്പോൾ ജീവനക്കാരന്റെ  പ്രതികരണം അപ്രതീക്ഷിതമായിരുന്നു. നിങ്ങൾക്ക് കാർ വാങ്ങാൻ താല്പര്യം ഉണ്ടെങ്കിൽ മിത്സുബിഷി ഷോറൂമിലേക്ക് പൊയ്ക്കോളൂ, അവിടെ നിന്നും വാങ്ങിക്കോ എന്നായിരുന്നു അയാൾ പറഞ്ഞത്. എനിക്ക് അയാളുടെ പെരുമാറ്റത്തിൽ വലിയ അപമാനം നേരിട്ടു. ഞാൻ ഒരു കാർ വാങ്ങാൻ തീരുമാനിച്ചു. അത് ആ സെയിം കാർ തന്നെയായിരുന്നു” എന്നാണ്.

കാർ വാങ്ങിയതിനുശേഷം, തനിക്ക് അതിനെക്കുറിച്ച് ഒന്നും അറിയില്ലെന്നും യഥാർത്ഥത്തിൽ അതിൻ്റെ ആവശ്യമില്ലെന്നും തോന്നിയതായി ആലുക്കാസ് പറയുന്നു.  തൻ്റെ ബ്രാൻഡ് നിർമ്മിക്കുന്നതിന് ഈ റോൾസ് റോയ്‌സ് എങ്ങനെ ഉപയോഗിക്കാമെന്നതിനെക്കുറിച്ച് അദ്ദേഹം ചിന്തിക്കാൻ തുടങ്ങി. അപ്പോഴാണ് റാഫിൾ എന്ന ആശയം അദ്ദേഹത്തിൻ്റെ മനസ്സിൽ ഉദിച്ചത്. റാഫിൾ നറുക്കെടുപ്പുകൾ യുഎഇയിൽ വളരെ ജനപ്രിയമാണ്. മാത്രമല്ല അത്തരം നറുക്കെടുപ്പുകളിൽ വിജയി ആവുന്നവർക്ക് പലപ്പോഴും വിലയേറിയ സമ്മാനങ്ങൾ ലഭിക്കുകയും ചെയ്യും.

ജോയ്ആലുക്കാസ് ഗ്രൂപ്പ് ഒരു റാഫിൾ നറുക്കെടുപ്പ് നടത്താൻ തീരുമാനിച്ചു. ഈ നറുക്കെടുപ്പിൻ്റെ സമ്മാനം റോൾസ് റോയ്‌സായിരുന്നു. യു.എ.ഇ.യിൽ  തങ്ങളുടെ ഉപഭോക്താക്കൾക്ക് റോൾസ് റോയ്സ് കാർ സമ്മാനമായി നൽകിയ ആദ്യ ജുവല്ലറി ഗ്രൂപ്പ് ജോയ് ആലുക്കാസ് ആണ്. ഇതൊരു മികച്ച വിപണന നീക്കമായിരുന്നു. ഒപ്പം ജോയ് ആലുക്കാസ് ഗ്രൂപ്പ് കൂടുതൽ ജനപ്രീയമായി മാറുകയും ചെയ്തു.  റോൾസ് റോയ്‌സ് സിൽവർ സെറാഫ് ആഡംബര സെഡാൻ ആണ് ഒരു കസ്റ്റമറിന് അദ്ദേഹം നൽകിയത്.

ഫാൻ്റമിന് മുമ്പ് റോൾസ് റോയ്‌സിൻ്റെ മുൻനിര സെഡാൻ ആയിരുന്നു സിൽവർ സെറാഫ്. വളരെ ചുരുങ്ങിയ സമയത്തേക്ക് ഇത് വിൽപ്പനയ്ക്ക് ലഭ്യമായിരുന്നു. ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ഘടിപ്പിച്ച 5.4 ലിറ്റർ V12 എഞ്ചിനാണ് സെറാഫിന് കരുത്തേകുന്നത്.

റോൾസ്-റോയ്‌സ് ഗോസ്റ്റ് സീരീസ് I ഉൾപ്പെടെ നിരവധി ആഡംബര കാറുകൾ ജോയ് ആലുക്കാസ് സ്വന്തമാക്കിയിട്ടുണ്ട്. അദ്ദേഹം അടുത്തിടെ ഒരു പുതിയ റോൾസ്-റോയ്‌സ് കള്ളിനൻ വാങ്ങി. 569 bhp കരുത്തും 850 Nm torque ഉം ഉത്പാദിപ്പിക്കുന്ന 6.75 ലിറ്റർ ട്വിൻ-ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനാണ് റോൾസ് റോയ്സ് കള്ളിനൻ എസ്‌യുവിക്ക് കരുത്തേകുന്നത്.

8 സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സാണ് എൻജിൻ ഘടിപ്പിച്ചിരിക്കുന്നത്. മറ്റേതൊരു റോൾസ്-റോയ്‌സ് മോഡലിനെയും പോലെ, കള്ളിനനും അതിൻ്റെ യാത്രക്കാർക്ക് ഏറ്റവും ആശ്വാസം നൽകുന്ന തരത്തിലാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഒരു പുതിയ സ്റ്റാൻഡേർഡ് റോൾസ് റോയ്‌സ് കള്ളിനൻ എസ്‌യുവിയുടെ എക്‌സ്‌ഷോറൂം വില 6.95 കോടി രൂപയിൽ ആരംഭിക്കുന്നു.

Discover Joy Alukas’ luxury car collection, including multiple Rolls-Royce models. Learn about his experience with the brand and his unique marketing strategy that boosted the popularity of Joy Alukas Group.

banner business channeliam India MOST VIEWED technology
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

ടൈ ഗ്ലോബൽ യൂത്ത് ഉച്ചകോടി

10 June 2026

ഇന്ത്യയിൽ നിർമ്മിച്ച സെർവറുമായി Zoho

10 June 2026

റിലയൻസ്-മെറ്റ സഖ്യം, ആദ്യ എഐ ഡാറ്റാ സെന്റർ വരുന്നു

10 June 2026

മുനമ്പം ഹാർബർ ആധുനികവത്കരിക്കും

10 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • ടൈ ഗ്ലോബൽ യൂത്ത് ഉച്ചകോടി
  • ഇന്ത്യയിൽ നിർമ്മിച്ച സെർവറുമായി Zoho
  • റിലയൻസ്-മെറ്റ സഖ്യം, ആദ്യ എഐ ഡാറ്റാ സെന്റർ വരുന്നു
  • മുനമ്പം ഹാർബർ ആധുനികവത്കരിക്കും
  • IntelliSmart സ്വന്തമാക്കാൻ അദാനി

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • ടൈ ഗ്ലോബൽ യൂത്ത് ഉച്ചകോടി
  • ഇന്ത്യയിൽ നിർമ്മിച്ച സെർവറുമായി Zoho
  • റിലയൻസ്-മെറ്റ സഖ്യം, ആദ്യ എഐ ഡാറ്റാ സെന്റർ വരുന്നു
  • മുനമ്പം ഹാർബർ ആധുനികവത്കരിക്കും
  • IntelliSmart സ്വന്തമാക്കാൻ അദാനി
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil