Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

ടോൾ പ്ലാസകളിലെ പണമിടപാടുകൾ നിർത്തലാക്കാൻ സാധ്യത

21 February 2026

ബെവ്കോയുടെ ഏറ്റവും വലിയ പ്രീമിയം ഔട്ട്ലെറ്റ്

21 February 2026

കേരളത്തിന് നേറ്റിവിറ്റി കാർഡും

21 February 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » സന്യാസിമാരുടെ പാനീയം എങ്ങിനെ ഓൾഡ് മങ്കായി?
Made In India

സന്യാസിമാരുടെ പാനീയം എങ്ങിനെ ഓൾഡ് മങ്കായി?

മദ്യപാനികളുടെ ഇഷ്ടബ്രാൻഡാണ് ഓൾഡ് മങ്ക് റം. 1855 ൽ നിലവിൽ വന്ന മദ്യ ബ്രാൻഡ് 169 വർഷങ്ങൾക്ക് ശേഷവും ആളുകളുടെ പ്രിയപ്പെട്ടതായി തുടരുന്നു. നിരവധി ബ്രാൻഡുകൾ ഇന്ന് വിപണയിൽ ലഭ്യമാണെങ്കിലും ‘ഫാൻസ്’ കൂടുതൽ ഓൾഡ് മങ്ക് റമ്മിനാണ്.
News DeskBy News Desk26 August 20242 Mins Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

മദ്യപാനികളുടെ ഇഷ്ടബ്രാൻഡാണ് ഓൾഡ് മങ്ക് റം. 1855 ൽ നിലവിൽ വന്ന മദ്യ ബ്രാൻഡ് 169 വർഷങ്ങൾക്ക് ശേഷവും ആളുകളുടെ പ്രിയപ്പെട്ടതായി തുടരുന്നു. നിരവധി ബ്രാൻഡുകൾ ഇന്ന് വിപണയിൽ ലഭ്യമാണെങ്കിലും ‘ഫാൻസ്’ കൂടുതൽ ഓൾഡ് മങ്ക് റമ്മിനാണ്. ഇതാണ് ലോകത്ത് ഏറ്റവും കൂടുതൽ വിറ്റ് പോകുന്ന റമ്മുകളുടെ പട്ടികയിൽ ഓൾഡ് മങ്കിന് സ്ഥാനം നേടികൊടുത്തതും. 2019ലെ ഹുറുൺ ഇന്ത്യൻ ലക്ഷ്വറി കൺസ്യൂമർ സർവ്വേയിൽ ഇന്ത്യക്കാർ ഏറ്റവും കൂടുതൽ കഴിക്കാൻ ഇഷ്ടപ്പെടുന്ന മദ്യം ഓൾഡ് മങ്കാണെന്നാണ് പറയുന്നത്. എന്നാൽ ഇതിന്റെ കാരണം തീർത്തും വൈകാരികം മാത്രമല്ല അത്രമേൽ പ്രിയങ്കരമാകാനുള്ള മറ്റൊരു ഘടകം ഇതിന്റെ രുചി കൂടിയാണ്.

2023 മാർച്ച് മുതൽ 2024 ഫെബ്രുവരി വരെ ഇന്ത്യയുടെ റം കയറ്റുമതി വിപണി ശ്രദ്ധേയമായ വളർച്ച കൈവരിച്ചു.  മുൻ വർഷത്തെ അപേക്ഷിച്ച് 26% വർദ്ധനവ് ആണ് ഈ മേഖലയിൽ ഇന്ത്യ കൈ വരിച്ചത്.  യുണൈറ്റഡ് സ്റ്റേറ്റ്സ്, യുണൈറ്റഡ് അറബ് എമിറേറ്റ്സ്, കെനിയ എന്നിവിടങ്ങിലേക്കാണ് ഇന്ത്യയിൽ നിന്നും കൂടുതൽ കയറ്റുമതി നടത്തുന്നത്.

ഇന്ത്യയുടെ റം കയറ്റുമതി മേഖലയിലെ മുൻനിര ബ്രാൻഡായി ഓൾഡ് മങ്ക് റം വേറിട്ടുനിൽക്കുന്നു. മോഹൻ മീക്കിൻ ലിമിറ്റഡ് നിർമ്മിക്കുന്ന ഈ ഡാർക്ക് റം, അതിൻ്റെ ഗുണനിലവാരത്തിന് അത്രയേറെ പേരുകേട്ടതാണ്. ആഗോള ഉപഭോക്താക്കൾക്കിടയിൽ ഓൾഡ് മങ്കിനെ പ്രിയങ്കരമാക്കിയത് അതിൻ്റെ അസാധാരണമായ ഗുണനിലവാരവും സ്ഥിരമായ രുചിയുമാണ്.

ഉയർന്ന നിലവാരമുള്ള, അന്തർദേശീയമായി അംഗീകരിക്കപ്പെട്ട ഉൽപ്പന്നങ്ങൾ നിർമ്മിക്കാനുള്ള ഇന്ത്യയുടെ കഴിവ് പ്രദർശിപ്പിച്ചുകൊണ്ട് ‘മെയ്ഡ് ഇൻ ഇന്ത്യ’ പ്രചാരണം പ്രോത്സാഹിപ്പിക്കുന്നതിൽ നമ്മുടെ ഈ ഓൾഡ് മങ്ക് റം നിർണായക പങ്ക് വഹിക്കുന്നുണ്ട്. ആഗോള പാനീയ വ്യവസായത്തിൽ രാജ്യത്തിൻ്റെ വർദ്ധിച്ചുവരുന്ന പ്രശസ്തി തന്നെയാണ് ഈ ബ്രാൻഡിൻ്റെ വിജയം എടുത്തുകാണിക്കുന്നത്. പരസ്യങ്ങളിലൂടെ അല്ല ഓൾഡ് മങ്കിന് ആഗോള തലത്തിൽ ഈ ഡിമാന്റ് ഉയരുന്നത് എന്നതും ശ്രദ്ധേയമാണ്. പറഞ്ഞും കേട്ടും ഈ രുചി പരീക്ഷിക്കാൻ നിൽക്കുന്നവരാണ് കൂടുതലും.

1855-ൽ സ്കോട്ടിഷ് വ്യവസായി എഡ്വേർഡ് എബ്രഹാം ഡയർ ബ്രിട്ടീഷ് പട്ടാളക്കാർക്ക് കുറഞ്ഞ വിലയിൽ ബിയർ നൽകാൻ വേണ്ടി ഹിമാചൽ പ്രദേശിലെ കസൗലിയിൽ ഒരു ബ്രൂവറി ആരംഭിച്ചു. ഇന്ത്യയിലെ കൊടും ചൂടിൽ ജോലി ചെയ്യുന്ന പട്ടാളക്കാർക്ക് ഇത് ഒരു ആശ്വാസം ആയിരുന്നു.   ഒരു ഇംഗ്ലീഷ് വ്യവസായി എച്ച്.ജി.മീക്കിൻ പിന്നീട് ഈ ബ്രൂവറികൾ വാങ്ങുകയും അതിന്റെ പേര് ഡയർ മെക്കിൻ ബ്രൂവറീസ് ലിമിറ്റഡ് എന്നാക്കി മാറ്റുകയും ചെയ്തു.1949-ലെ ഇന്ത്യയുടെ സ്വാതന്ത്ര്യാനന്തരം കമ്പനി വീണ്ടും വിൽക്കപ്പെട്ടു. വാങ്ങിയത് നരേന്ദ്ര നാഥ് മോഹൻ ആയിരുന്നു. ആദ്യം മോഹൻ മീക്കിൻ ബ്രൂവറി എന്ന പേരിൽ ആ കമ്പനി നാമകരണം ചെയ്യപ്പെട്ടു.

അദ്ദേഹത്തിന്റെ മരണ ശേഷം മൂത്ത മകൻ വേദരത്തൻ മോഹൻ കമ്പനിയുടെ എംഡി ആയി. ഒരിക്കൽ യൂറോപ്പ് സന്ദർശനത്തിനിടയിൽ ബെനിഡിക്ടൻ സന്യാസിമാർ നിർമ്മിച്ച ഒരു പാനിയം അദ്ദേഹം കുടിക്കാൻ ഇടയായി. ആ രുചി ഇഷ്ടപ്പെട്ടതോടെ ഇതുപോലെ ഒരു ഡ്രിങ്ക് നിർമ്മിക്കണം എന്ന തോന്നൽ അദ്ദേഹത്തിനും ഉണ്ടായി തുടങ്ങി. അവിടെ നിന്നായിരുന്നു നമ്മുടെ പ്രീയപ്പെട്ട ഓൾഡ് മങ്ക് ഉണ്ടാവുന്നത്.

ആഗോളതലത്തിൽ ഇന്ത്യൻ ഉൽപന്നങ്ങളുടെ ഗുണമേന്മയും ആകർഷണീയതയും പ്രകടമാക്കിക്കൊണ്ട് ഓൾഡ് മങ്ക് റം ‘മെയ്ഡ് ഇൻ ഇന്ത്യ’ കാമ്പെയ്‌നിന് ഗണ്യമായ സംഭാവന നൽകുന്നു. അന്താരാഷ്‌ട്ര വിപണികളിലെ ഈ വിജയം, ആഗോള പാനീയ വ്യവസായത്തിലെ ഒരു പ്രധാന കയറ്റുമതി രാജ്യം എന്ന നിലയിൽ ഇന്ത്യയുടെ സ്ഥാനം ശക്തിപ്പെടുത്തുകയും ലോകോത്തര ഉൽപന്നങ്ങൾ ഉൽപ്പാദിപ്പിക്കാനുള്ള രാജ്യത്തിൻ്റെ കഴിവിനെ ഉയർത്തിക്കാട്ടുകയും ചെയ്യുന്നു.

മദ്യപാനം ആരോഗ്യത്തിന് ഹാനീകരം

Old Monk Rum, a beloved brand since 1855, continues to be a global favorite for its exceptional taste and quality. It plays a key role in the ‘Made in India’ campaign and boosts India’s rum export sector.

business Channel I Am history of Old Monk Made In India Old Monk Rum
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

എന്തിനിപ്പോൾ 114 റഫാൽ വാങ്ങുന്നു?

14 February 2026

അദാനിയുടെ ഭാവി?

24 January 2026

ഇന്ത്യയിലേക്കുള്ള റഷ്യൻ മദ്യം, നാലിരട്ടി വർധന

26 December 2025

വനിതകളെ പവർഫുള്ളാക്കി ഷീ പവർ

19 December 2025
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • ടോൾ പ്ലാസകളിലെ പണമിടപാടുകൾ നിർത്തലാക്കാൻ സാധ്യത
  • ബെവ്കോയുടെ ഏറ്റവും വലിയ പ്രീമിയം ഔട്ട്ലെറ്റ്
  • കേരളത്തിന് നേറ്റിവിറ്റി കാർഡും
  • AIയിൽ അംബാനിയുടെ 10 ലക്ഷം കോടി
  • സി-390 മില്ലേനിയം വിമാനങ്ങൾക്ക് MRO സംവിധാനം

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • ടോൾ പ്ലാസകളിലെ പണമിടപാടുകൾ നിർത്തലാക്കാൻ സാധ്യത
  • ബെവ്കോയുടെ ഏറ്റവും വലിയ പ്രീമിയം ഔട്ട്ലെറ്റ്
  • കേരളത്തിന് നേറ്റിവിറ്റി കാർഡും
  • AIയിൽ അംബാനിയുടെ 10 ലക്ഷം കോടി
  • സി-390 മില്ലേനിയം വിമാനങ്ങൾക്ക് MRO സംവിധാനം
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By I2E Harmony Pvt Ltd.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil