സ്പേസ് എക്സിന്റെ പ്രഥമ ബഹിരാകാശ നടത്ത (സ്പേസ് വോക്ക്) ദൗത്യ സംഘത്തിൽ മലയാളി ബന്ധമുള്ള ഉള്ള ഒരു പെൺകുട്ടിയും. ലോകത്തെ ആദ്യ സ്വകാര്യ ബഹിരാകാശ നടത്ത ദൗത്യമായ പൊളാരിസ് ഡോണിന്‍റെ വിക്ഷേപണം ഇന്ന് ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1:08ന് ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്‍ററിൽ നിന്ന്  വിക്ഷേപിക്കും എന്നാണ് നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ ഹീലിയം ചോര്‍ച്ച ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് വിക്ഷേപണം മാറ്റുകയായിരുന്നു. കുറഞ്ഞത് 24 മണിക്കൂറെങ്കിലും ശേഷമായിരിക്കും ഇനി വിക്ഷേപണം നടക്കുക എന്നാണ് റിപ്പോര്‍ട്ട്.  രണ്ടാം തവണ ബഹിരാകാശ നടത്തുന്ന ശതകോടീശ്വരനും ഷ്ഫ്ട്4 പേയ്മെന്റ്സ് സിഇഒയുമായ ജാറഡ് ഐസ്മാൻ, സ്പേസ് എക്സ് എഞ്ചിനീയറായ സാറാ ഗിലിസ്, യുഎസ് എയർഫോഴ്സ് മുൻ പൈലറ്റായ 20-കാരൻ സ്കോട്ട് പൊറിറ്റ് എന്നിവരാണ് അന്നയ്‌ക്കൊപ്പം സ്പേസ് വാക്ക് ദൗത്യസംഘത്തിൽ ഉൾപ്പെട്ടവർ.

ഇത്തരമൊരു യാത്രയിൽ പങ്കെടുക്കുന്ന ആദ്യ വനിതകളാണ് അന്നയും ഗിലിസും. സ്പേസ് എക്സ് രണ്ടര വർഷം കൊണ്ട് വികസിപ്പിച്ചെടുത്ത ഇവിഎ സ്യൂട്ടുകൾ ധരിച്ചാകും ഇവർ ബഹിരാകാശത്ത് നടക്കുക. നാസയുടെ അപ്പോളോ ദൗത്യത്തിന് ശേഷം മനുഷ്യർ ഇതുവരെ എത്തിയിട്ടില്ലാത്തതും ഭൂമിയിൽ നിന്ന് 1,400 കിലോമീറ്റർ അകലെയുള്ളതുമായ വാൻ അലൻ റേഡിയേഷൻ ഭ്രമണപഥത്തിൽ ഇവരുടെ പേടകം സഞ്ചരിക്കും. ബഹിരാകാശ വാഹനങ്ങൾ ഇതുവരെ കൈവരിച്ച ഏറ്റവും ഉയർന്ന ഭൗമ ഭ്രമണപഥത്തിലെത്തുക, ബഹിരാകാശ യാത്രികർ നേരിടുന്ന ആരോഗ്യപ്രശ്നങ്ങൾ വിലയിരുത്തുക എന്നിവയാണ് ദൗത്യത്തിന്റെ ലക്ഷ്യം.

സ്പേസ് എക്സിൽ ലീഡ് സ്പേസ് ഓപ്പറേഷൻസ് എഞ്ചിനീയറാണ് അന്ന മേനോൻ. യുഎസ് വ്യോമസേനയിലെ ലഫ്. കേണലും (റിസർവ്) സ്പേസ് എക്സ് കമ്പനിയുടെ മെഡിക്കൽ ഡയറക്ടറുമാണ് ഭർത്താവ് അനിൽ മേനോൻ. യുഎസിലേക്ക് കുടിയേറിയ മലയാളിയായ ശങ്കരൻ മേനോന്റെയും യുക്രെയ്ൻകാരിയായ ലിസ സാമോലെങ്കോയുടെയും മകനാണ് അനിൽ.

അന്നമേനോന്‍ ബഹിരാകാശ ഉയരങ്ങൾ കീഴടക്കുമ്പോൾ മക്കളായ ജെയിംസും ഗ്രെയ്സുമുള്‍പ്പടെയുള്ള കുട്ടികളുടെ  കുരുന്നു മനസുകളിലും സന്തോഷം പരക്കും. കാരണം സെൻറ് ജൂഡ് ചിൽഡ്രൻസ് റിസർച്ച് ഹോസ്പിറ്റലിലേക്ക് പണം സ്വരൂപിക്കുന്നതിനായി അന്ന മോനോൻ തന്റെ കിസസ് ഫ്രം സ്പെയ്സ് എന്ന പുസ്തകം വായിക്കും, ബഹിരാകാശത്ത് നിന്ന് മക്കൾക്ക് ചുംബനങ്ങൾ അയക്കുന്ന അമ്മ ഡ്രാഗണിനെക്കുറിച്ചുള്ള ഹൃദയസ്പർശിയായ കഥയാണ് ഈ പുസ്തകം.

ലോസ് ഏഞ്ചൽസിലെ സ്പേസ് എക്സ് ആസ്ഥാനത്ത് ജോലി ചെയ്യുമ്പോൾ കുട്ടികളുമായി ഡേ കെയറിലേക്കുള്ള യാത്രയിൽ ധാരാളം സാങ്കൽപിക കഥകൾ അന്ന പങ്കുവയ്ക്കുമായിരുന്നു. പൊളാരിസ് ഡോൺ ക്രൂവിന്റെ ഭാഗമായി ബഹിരാകാശ യാത്രയ്ക്ക് പോകുമ്പോൾ അന്ന തന്റെ കുട്ടികളുമായി ബന്ധപ്പെടാനും ഒപ്പം സ്നേഹത്തിന് ഏതു ദൂരവും മറികടക്കാനാകുമെന്നു തെളിയിക്കാനും തീരുമാനിച്ചു.  ബഹിരാകാശത്തോളം ദൂരെയായിരുന്നില്ലെങ്കിലും, കുട്ടികളിൽ നിന്ന് അകന്നിരിക്കുന്ന ഏതൊരു മാതാപിതാക്കൾക്കും പ്രചോദനമാകുന്ന ഈ കഥകളുടെ വായന അന്നയുടെ കുട്ടികൾക്കും സെൻറ് ജൂഡ് ചിൽഡ്രൻസ് ആശുപത്രിയിലെ കുട്ടികൾക്കുമായി പങ്കുവയ്ക്കും. ഭ്രമണപഥത്തിൽ വായിക്കുന്ന പുസ്തകത്തിന്റെ കോപ്പി നാല് പോളാരിസ് ഡോൺ ക്രൂ അംഗങ്ങളും ഒപ്പിട്ട് ആശുപത്രിക്ക് പണം സ്വരൂപിക്കുന്നതിനായി ലേലം ചെയ്യും.

Anna Menon, a SpaceX engineer with Malayali roots, joins the Polaris Dawn mission, marking the first private spacewalk. The mission aims to reach the highest Earth orbit achieved since NASA’s Apollo missions and study astronauts’ health in deep space.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version