നവംബർ 18 മുതൽ ശോഭാ ഗ്രൂപ്പിൻ്റെ പുതിയ ചെയർമാനായി മകൻ രവി മേനോൻ നിയമിതനാവും. ദുബായിൽ വച്ചാണ് ശോഭ ഗ്രൂപ്പ് കോ-ചെയർമാനായിരുന്ന രവി മേനോനെ ചെയർമാനായി തിരഞ്ഞെടുത്തു എന്ന പ്രഖ്യാപനം നടത്തിയത്. “ശോഭാ റിയാലിറ്റിയുടെ അഭിലാഷങ്ങളെ പിന്തുണയ്ക്കാൻ മുന്നോട്ട് ഇനിയും ഞാൻ പ്രതിജ്ഞാബദ്ധനാണ്. രവി മേനോൻ്റെയും ഫ്രാൻസിസ് ആൽഫ്രഡിൻ്റെയും നേതൃത്വത്തിൽ കമ്പനി പ്രവർത്തിക്കുമെന്ന് ഉറപ്പുണ്ട്. പുരോഗതിയുടെയും പുതുമയുടെയും ഒരു പുതിയ യുഗത്തിലേക്ക് പ്രവേശിക്കുകയാണ് ഈ കമ്പനി” എന്ന് വിരമിക്കുന്നതിന് മുന്നോടിയായി, നിലവിലെ ചെയർമാനും സ്ഥാപകനുമായ പിഎൻസി മേനോൻ പറഞ്ഞു.

യുഎസ്എയിലെ പർഡ്യൂ യൂണിവേഴ്സിറ്റിയിൽ നിന്ന് സിവിൽ എഞ്ചിനീയറിംഗ് ബിരുദം നേടിയ രവി മേനോൻ 2004 ജൂണിൽ ആണ് ശോഭ ലിമിറ്റഡിൽ ഡയറക്ടറായി ചേർന്നത്. 2006 ൽ വൈസ് ചെയർമാനായി നിയമിതനായി, 2012 ൽ അദ്ദേഹം കോ-ചെയർമാനുമായി.

ശ്രീ. പി എൻ സി മേനോന്റെ നേതൃത്വത്തിൽ ഒമാനിലെ മസ്കറ്റിൽ ഒരു എളിയ ഇന്റീരിയർ ഡെക്കറേഷൻ സംരംഭമായാണ് 1976 ൽ ശോഭ ഗ്രൂപ്പ് പ്രവർത്തനം ആരംഭിച്ചത്.  ഇന്ത്യ, യു എ ഇ, ഒമാൻ, ഖത്തർ, ബ്രൂണൈ തുടങ്ങിയ രാജ്യങ്ങളിലെല്ലാം ശാഖകളുള്ള ഒരു വൻവൃക്ഷമായി ഇന്ന് ശോഭ ഗ്രൂപ്പ് പടർന്നു പന്തലിച്ചു കഴിഞ്ഞു. മധ്യപൂർവേഷ്യൻ രാജ്യങ്ങളിൽ മൂന്ന് ദശാബ്ദങ്ങൾ ഇന്റീരിയർ വിസ്മയങ്ങൾ ഒരുക്കിയ അനുഭവസമ്പത്തിലൂടെ ആർജിച്ച ആത്മവിശ്വാസവുമായാണ് 1995 ൽ പി എൻ സി മേനോൻ ഇന്ത്യയിൽ ശോഭ ലിമിറ്റഡിന് രൂപം നൽകിയത്.

Ravi Menon will be appointed as the new chairman of Sobha Group from November 18. With a background in civil engineering from Purdue University and extensive experience in the company, Menon is set to lead Sobha Group into a new era of growth and innovation.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version