ഓഗസ്റ്റ് മാസം മുഴുവൻ ബിഗ് ടിക്കറ്റിന്റെ ദിവസേനെയുള്ള ഇലക്ട്രോണിക് ഡ്രോ വഴി വിജയികൾ നേടുന്നത് AED 50,000  ( 11 ലക്ഷം) വീതം. വിജയികളിൽ ഇന്ത്യ, ജോർദാൻ, പാകിസ്ഥാൻ, ബംഗ്ലദേശ് എന്നിവിടങ്ങളിൽ നിന്നുള്ളവരുണ്ട്. മലയാളിയായ ഫാസില നിഷാദ്, ഖത്തറിൽ ഇംഗ്ലീഷ് അധ്യാപികയാണ്. അഞ്ച് വർഷമായി ഭർത്താവിനൊപ്പം ബിഗ് ടിക്കറ്റെടുക്കുന്നുണ്ട്. വിജയി ആണെന്നറിഞ്ഞപ്പോൾ തനിക്ക് ആദ്യം ഞെട്ടലായിരുന്നു എന്ന് 29 വയസ്സുകാരിയായ ഫാസില പറയുന്നു. ഇ-മെയിലും വെബ്സൈറ്റും പരിശോധിച്ചാണ് വാർത്ത വസ്തുതയാണെന്ന് തിരിച്ചറിഞ്ഞത്. സെപ്റ്റംബർ മൂന്നിന് ഇതിലും വലിയ സമ്മാനം നേടാനാകുമെന്നാണ് ഫാസിലയുടെ പ്രതീക്ഷ. ക്യാഷ് പ്രൈസ് നാട്ടിലെ പുരോഗമിച്ചുകൊണ്ടിരിക്കുന്ന വീട് പണിക്ക് ഉപയോഗിക്കാനാണ് ഫാസീലയുടെ തീരുമാനം.

“അഞ്ച് വർഷം മുമ്പ് എൻ്റെ ഭർത്താവിൽ നിന്ന് ബിഗ് ടിക്കറ്റിനെക്കുറിച്ച് ഞാൻ മനസ്സിലാക്കിയത്, അതിനുശേഷം ഞങ്ങൾ മിക്കവാറും എല്ലാ മാസവും ടിക്കറ്റ് വാങ്ങുന്നുണ്ടായിരുന്നു. എൻ്റെ വിജയത്തെക്കുറിച്ചുള്ള വാർത്ത ലഭിച്ചപ്പോൾ, ഞാൻ ഞെട്ടിപ്പോയിരുന്നു. ഒപ്പം ആദ്യം ഞാനത് വിശ്വസിച്ചില്ല.  ഇമെയിലും വെബ്‌സൈറ്റും പരിശോധിച്ചതിന് ശേഷമാണ് ഞാൻ യാഥാർത്ഥ്യം അംഗീകരിച്ചത്. ഈ പ്രതിഫലത്തുക കേരളത്തിൽ  വീട് നിർമിക്കാൻ ഉപയോഗിക്കും. എപ്പോൾ വേണമെങ്കിലും സാക്ഷാത്കരിക്കാവുന്ന ഒരു സ്വപ്നമാണ് ബിഗ് ടിക്കറ്റ്, പ്രതീക്ഷ കൈവിടരുത് എന്നതാണ് എല്ലാവരോടും ഞാൻ നൽകുന്ന സന്ദേശം. എല്ലാവർക്കും അവരുടേതായ ദിവസമുണ്ട് ” എന്നാണ് ഫാസില പ്രതികരിച്ചത്.

ഓഗസ്റ്റ് മാസം ബിഗ് ടിക്കറ്റ് എടുക്കുന്നവരിൽ നിന്നും ഒരാൾക്ക് സെപ്റ്റംബർ മൂന്നിന് നടക്കുന്ന നറുക്കെടുപ്പിൽ 15 മില്യൺ ദിർഹം നേടാനാകും. ക്യാഷ് പ്രൈസ് ടിക്കറ്റുകൾ വാങ്ങുന്ന എല്ലാവർക്കും തൊട്ടടുത്ത ദിവസത്തെ ഇലക്ട്രോണിക് ഡ്രോയിലും ഭാഗമാകാം. ഒരാൾക്ക് 50,000 ദിർഹമാണ് ഇങ്ങനെ നേടാനാകുക. കൂടാതെ അടുത്ത ലൈവ് ഡ്രോ ദിവസം പത്ത് പേർക്ക് AED 100,000 വീതം നേടാം. കൂടാതെ AED325,000 മൂല്യമുള്ള ഒരു പുത്തൻ റേഞ്ച് റോവർ വെലാർ കാറും നേടാനാകും. അടുത്ത ലൈവ് ഡ്രോ തത്സമയം 2:30 pm (GST) ബിഗ് ടിക്കറ്റിന്റെ ഫേസ്ബുക്ക്, യൂട്യൂബ് അക്കൗണ്ടുകളിൽ കാണാം.  

Discover the excitement of Big Ticket’s daily electronic draw, where winners like Fazilah Nishad from Qatar took home AED 50,000. Learn about the upcoming September 3 draw with a grand prize of AED 15 million and other opportunities to win, including a Range Rover Velar.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version