ഐസിസിയുടെ തലപ്പത്തെത്തുന്ന അഞ്ചാമത്തെ ഇന്ത്യക്കാരൻ. Jay Shah, Chairman of ICC Networth And Salary

ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സിലിന്റെ (International Cricket Council-ഐസിസി) ചെയര്‍മാനായി ജയ് ഷാ (Jay Shah) എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു.  ജയ് ഷാ 2024 ഡിസംബര്‍ ഒന്നിന് പുതിയ ചുമതല ഏറ്റെടുക്കും.  ഐസിസി ഭരണസമിതിയിലെ ഏറ്റവും സ്വാധീനമുള്ള വ്യക്തികളിലൊരാളായി ഷാ നേരത്തേ തന്നെ അറിയപ്പെട്ടിരുന്നു. നിലവില്‍ ബിസിസിഐ സെക്രട്ടറിയും ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ പ്രസിഡന്‍റുമാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മകന്‍ കൂടിയായ ജയ് ഷാ. ഐസിസിയുടെ തലപ്പത്തെത്തുന്ന അഞ്ചാമത്തെ ഇന്ത്യക്കാരനാണ് ഷാ. ജഗ്മോഹന്‍ ഡാല്‍മിയ, ശരദ് പവാര്‍, എന്‍ ശ്രീനിവാസന്‍, ശശാങ്ക് മനോഹര്‍ എന്നിവര്‍ ഈ സ്ഥാനം വഹിച്ചിട്ടുണ്ട്.

ഈ ചുമതല ഏറ്റെടുക്കുമ്പോൾ അദ്ദേഹത്തിന് ലഭിക്കാൻ പോകുന്ന പ്രതിഫലത്തെ കുറിച്ചാണ് കൂടുതൽ ചർച്ചകളും നടക്കുന്നത്. ബിസിസിഐ സെക്രട്ടറി എന്ന നിലയിൽ ജയ് ഷായ്ക്ക് നിലവിൽ ഒരു സാധാരണ മാസ ശമ്പളം ലഭിക്കുന്നില്ല എന്നാണ് റിപ്പോർട്ടുകൾ.  പ്രസിഡൻ്റ്, വൈസ് പ്രസിഡൻ്റ്, ട്രഷറർ എന്നിവർക്കും നിലവിൽ മാസശമ്പളമായി ഒന്നും ലഭിക്കുന്നില്ല. അലവൻസുകളിലൂടെയും റീഇംബേഴ്‌സ്‌മെൻ്റുകളിലൂടെയും ഉള്ള പ്രതിഫലം ആണ് അവർക്ക് ലഭിക്കുന്നത്.  അന്താരാഷ്ട്ര ക്രിക്കറ്റ് മീറ്റിംഗുകളിലോ ടൂറുകളിലോ പങ്കെടുക്കുന്നതിന് ജയ് ഷായ്ക്ക് പ്രതിദിനം ഏകദേശം 84,000 രൂപ ($1,000) ലഭിക്കുന്നു എന്നും റിപ്പോർട്ടുകൾ പറയുന്നു. ഇന്ത്യയ്ക്കുള്ളിലെ തന്നെ മീറ്റിംഗുകൾക്കായി, അദ്ദേഹത്തിന് പ്രതിദിനം 40,000 രൂപ ലഭിക്കുകയും ബിസിനസ് ക്ലാസിൽ യാത്ര ചെയ്യുകയും ചെയ്യാം.

മീറ്റിംഗുകൾ അല്ലെങ്കിലും ഇന്ത്യയിലെ തന്നെ ജോലി സംബന്ധമായ യാത്രകൾക്കായി ജയ് ഷായ്ക്ക് പ്രതിദിനം 30,000 രൂപ ലഭിക്കാൻ അർഹതയുണ്ട്. അദ്ദേഹത്തിൻ്റെ ആഭ്യന്തര, അന്തർദേശീയ താമസങ്ങളും BCCI ആണ് വഹിക്കുന്നത്.  ആഡംബര ഹോട്ടൽ സ്യൂട്ടുകൾ ആണ്  പതിവായി അദ്ദേഹത്തിന്  BCCI  ബുക്ക് ചെയ്യുന്നത്.

 ഐസിസി ചെയർമാൻ ആകുമ്പോൾ ജയ് ഷായുടെ പ്രതിഫലത്തിൽ കാര്യമായ മാറ്റമൊന്നും വരില്ല. ബി.സി.സി.ഐ.യെപ്പോലെ ഐ.സി.സി.ക്കും ഉയർന്ന റാങ്കിലുള്ള ഉദ്യോഗസ്ഥർക്ക് നിശ്ചിത ശമ്പളമില്ല. പകരം, അവരുടെ റോളുകളുമായി ബന്ധപ്പെട്ട വിവിധ അലവൻസുകളിലൂടെയും ആനുകൂല്യങ്ങളിലൂടെയും അവർക്ക് പ്രതിഫലം ലഭിക്കുന്നു. ഈ പേയ്‌മെൻ്റുകളുടെ പ്രത്യേകതകൾ ഐസിസി ഇതുവരെ തുറന്ന് പറഞ്ഞിട്ടില്ല. ചെയർമാനെപ്പോലുള്ള ഉദ്യോഗസ്ഥർക്ക് മീറ്റിംഗുകളിലും മറ്റ് ചുമതലകളിലും പങ്കെടുക്കുന്നതിന് പ്രതിഫലം ലഭിക്കും.

1988 സെപ്തംബർ 22 ന് സോണലിൻ്റെയും അമിത് ഷായുടെയും മകനായി ജനിച്ച ജയ് ഷാ അഹമ്മദാബാദിലെ നിർമ്മ യൂണിവേഴ്സിറ്റിയിൽ നിന്നാണ് ബിരുദം നേടിയത്.  ഋഷിത പട്ടേലിനെ ആണ് അദ്ദേഹം വിവാഹം ചെയ്തിരിക്കുന്നത്. രണ്ടു പെൺകുട്ടികൾ ആണ് ഈ ദമ്പതികൾക്ക്. 2009-ൽ ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷൻ്റെ (ജിസിഎ) എക്‌സിക്യൂട്ടീവ് ബോർഡ് അംഗമായതോടെയാണ് ജയ് ഷായുടെ ക്രിക്കറ്റ് ബന്ധം  ആരംഭിക്കുന്നത്. 2013 ആയപ്പോഴേക്കും അദ്ദേഹം ജിസിഎയുടെ ജോയിൻ്റ് സെക്രട്ടറിയുടെ റോളിലേക്ക് ഉയർന്നു.  അഹമ്മദാബാദിലെ  നരേന്ദ്ര മോദി സ്റ്റേഡിയത്തിൻ്റെ നിർമ്മാണത്തിന് മേൽനോട്ടം വഹിക്കുന്നതിൽ അദ്ദേഹം നിർണായക പങ്ക് വഹിച്ചു.

2015-ൽ, ബിസിസിഐയുടെ ഫിനാൻസ്, മാർക്കറ്റിംഗ് കമ്മിറ്റികളിൽ ചേർന്നതോടെ ജയ് ഷായുടെ സ്വാധീനം വികസിച്ചു. 2019-ൽ ബിസിസിഐയുടെ ഏറ്റവും പ്രായം കുറഞ്ഞ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. അദ്ദേഹത്തിൻ്റെ മേൽനോട്ടത്തിൽ ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) ആഗോളതലത്തിൽ ഏറ്റവും ലാഭകരമായ ക്രിക്കറ്റ് ലീഗ് എന്ന സ്ഥാനം ഉറപ്പിച്ചുകൊണ്ട് അഭൂതപൂർവമായ ഉയരങ്ങളിലെത്തി. അദ്ദേഹത്തിൻ്റെ ഏകദേശ ആസ്തി 124 കോടി രൂപയാണ്.  ടെമ്പിൾ എൻ്റർപ്രൈസിൽ ഡയറക്ടർ കൂടി ആണ് ജയ് ഷാ.

Jay Shah, Secretary of the BCCI and President of the Asian Cricket Council, has been elected unopposed as the Chairman of the International Cricket Council (ICC). Learn about his new role, remuneration, and contributions to cricket.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version