ആര്.ടി.എക്‌സ്. എ.ഐ. സാങ്കേതികവിദ്യയില്‍ അധിഷ്ഠിതമായി ആഗോള കമ്പനിയായ എന്‍വീഡിയ കംപ്യൂട്ടര്‍ നിര്‍മ്മിക്കാന്‍ ഒരുങ്ങുന്നു. ‘മേക്ക് ഇന്‍ ഇന്ത്യ’ പ്രകാരം തദ്ദേശീയമായാണ് കമ്പനി കംപ്യൂട്ടര്‍ നിര്‍മിക്കാന്‍ തയ്യാറെടുക്കുന്നത്. ഇതുസംബന്ധിച്ച് എന്‍വീഡിയ ധാരണയിലെത്തിയ ആറു കമ്പനികളിലൊന്ന് കേരളം ആസ്ഥാനമായുള്ള ജെനസിസ് ലാബ്സ് എന്ന സ്റ്റാര്‍ട്ടപ്പ് കമ്പനിയാണ്. കാര്യക്ഷമായി പ്രവര്‍ത്തിക്കുന്ന ആര്‍.ടി.എക്‌സ്. സ്റ്റുഡിയോ വര്‍ക്ക്സ്റ്റേഷനുകളെ ഉപയോഗപ്പെടുത്തി 3ഡി റെന്‍ഡറിങ്, വീഡിയോ എഡിറ്റിങ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അധിഷ്ഠിത കോണ്‍ടെന്റ് ക്രിയേഷന്‍ എന്നിവ സുഗമമാക്കി, പ്രവര്‍ത്തനച്ചെലവ് കുറച്ച്, ഇന്ത്യന്‍ കംപ്യൂട്ടര്‍വിപണിയില്‍ വിപ്ലവം സൃഷ്ടിക്കുകയാണ് പദ്ധതിയിലൂടെ എന്‍വീഡിയ ലക്ഷ്യമിടുന്നത്.
കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന ജെനസിസ് ലാബ്‌സ് ഹൈടെക് കംപ്യൂട്ടേഴ്‌സ് ഉയർന്ന പ്രവർത്തനശേഷിയുള്ള കംപ്യൂട്ടറുകൾ ഉപഭോക്താവിന് ആവശ്യാനുസരണം നിർമിച്ചുനൽകുന്ന സ്റ്റാർട്ടപ്പാണ്. അർഷദ് അലി, ഉല്ലാസ് മാത്യു എന്നിവരാണ് കോ-ഫൗണ്ടർമാർ. ആവശ്യക്കാരൻ്റെ താൽപര്യങ്ങൾ മനസ്സിലാക്കി രൂപകൽപന ചെയ്യുന്നുവെന്നതും കമ്പ്യൂട്ടർ നിർമാണ രംഗത്ത് ജെനസിസിനെ വ്യത്യസ്ഥമാക്കുന്നു.
കൂടാതെ വ്യക്തിഗത കൺസൾട്ടിങും പിന്തുണയും നൽകി വരുന്നു. ഉപഭോക്താവിൻ്റെ ആവശ്യങ്ങൾ നിറവേറ്റി സാധ്യമായ ബജറ്റിനുള്ളിൽ ഏറ്റവും മികച്ച കമ്പ്യൂട്ടർ നൽകുക എന്നതാണ് ജെനെസിസ് ലാബ്സ് ലക്ഷ്യം വയ്ക്കുന്നത്.
ഗ്രാഫിക്സ് പ്രോസസ്സിംഗ് യൂണിറ്റുകൾ (ജിപിയു), ഡാറ്റാ സയൻസ്, ഹൈ-പെർഫോമൻസ് കമ്പ്യൂട്ടിംഗ് എന്നിവയ്ക്കായി ആപ്ലിക്കേഷൻ പ്രോഗ്രാമിംഗ് ഇന്റർഫേസുകൾ (എപിഐ), മൊബൈൽ കമ്പ്യൂട്ടിംഗ്, ഓട്ടോമോട്ടീവ് വിപണി എന്നിവയ്ക്കായി സിസ്റ്റം ഓൺ എ ചിപ്പ് യൂണിറ്റുകൾ (എസ്ഒസി) എന്നിവ രൂപകൽപ്പന ചെയ്ത് വിതരണം ചെയ്യുന്ന അമേരിക്കൻ ടെക്നോളജി കമ്പനിയാണ് എൻവിഡിയ. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) ഹാർഡ് വെയറിന്റെയും സോഫ്റ്റ് വെയറിന്റെയും പ്രധാന വിതരണക്കാർ കൂടിയാണ് എൻവിഡിയ.
Nvidia partners with Genesis Labs, a Kerala-based start-up, to manufacture high-performance computers in India. The collaboration aims to revolutionize the market with efficient RTX-based workstations for 3D rendering, video editing, and AI content creation.