കഴിഞ്ഞ കുറച്ചു നാളുകളായി പ്രവാസികൾ അനുഭവിക്കുന്ന ഏറ്റവും വലിയ ബുദ്ധിമുട്ട് കുതിച്ചുയരുന്ന കെട്ടിടവാടക ആണ്. വിവിധ ഏരിയകളിലായി 5 മുതൽ 30 ശതമാനം വരെ വാടക ആണ് യുഎഇയിൽ വർധിച്ചത്.  നഗര, ഗ്രാമ വ്യത്യാസമില്ലാതെ വിപണി വിലയുടെ നിശ്ചിത ശതമാനം വാടക വർധിപ്പിക്കാൻ സർക്കാർ അനുമതി നൽകിയതോടെ ആണ് കെട്ടിട ഉടമകൾ വാടക കൂട്ടിയത്. വാടക കരാർ പുതുക്കുന്നതോടെ വർധന നടപ്പിലാക്കുമെന്ന് താമസക്കാർക്ക് നിർദേശം നൽകുകയായിരുന്നു. ഒപ്പം ഷെയറിങ് പാടില്ലെന്ന കർശന നിർദേശവും നൽകിയിട്ടുണ്ട്.

അബുദാബി റിയൽ എസ്റ്റേറ്റ് സെന്റർ പുറത്തുവിട്ട വാടക സൂചിക പ്രകാരം നിശ്ചിത ഏരിയകളിൽ പരമാവധി 30% വരെ വർധിപ്പിക്കാനാണ് അനുമതി. ഓരോ പ്രദേശത്തെയും വിപണി മൂല്യത്തെക്കാൾ വളരെ കുറഞ്ഞ വാടക ഈടാക്കുന്ന പ്രദേശത്ത് പുതുതായി ഫ്ലാറ്റ് വാടകയ്ക്ക് എടുക്കുന്നവർ വൻതുക നൽകേണ്ടിവരും. ഇനി വിപണി മൂല്യത്തെക്കാൾ കൂടുതൽ വാടക ഈടാക്കുന്ന പ്രദേശങ്ങളിലെ താമസക്കാർക്ക് കെട്ടിട ഉടമയുമായി ചർച്ച നടത്തി വാടക കുറയ്ക്കാനും ആവശ്യപ്പെടാനാകും.

ദുബായിൽ റിയൽ  എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി (റേറ) നിയമപ്രകാരം കെട്ടിടത്തിന്റെ വിപണി മൂല്യം അനുസരിച്ച് നിശ്ചിത വാടക വർധനയ്ക്ക് അനുമതിയുള്ളത്. പ്രദേശത്തെ വിപണി മൂല്യത്തെക്കാൾ വളരെ കുറവാണ് നിലവിലെ വാടകയെങ്കിൽ നിശ്ചിത ശതമാനത്തെക്കാൾ കൂടുതൽ വർധിപ്പിക്കാം.ഓരോ പ്രദേശത്തിന്റെയും പ്രാധാന്യം കണക്കിലെടുത്താണ് കെട്ടിടങ്ങളുടെ വിപണി മൂല്യം നിശ്ചയിക്കുന്നത്. നിലവിലെ വാടകയുടെ 5 മുതൽ 30% വരെ വർധിക്കുമ്പോൾ വർഷത്തിൽ 5000 മുതൽ 75,000 ദിർഹത്തിന്റെ വരെ വർധന നേരിടേണ്ടിവരും.

Discover the latest updates on rent increases in the UAE, with hikes ranging from 5% to 30% across various areas. Learn how the changes impact expatriates, the rules set by authorities like RERA, and strategies for negotiating rent adjustments.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version