വ്യാഴാഴ്ച പുറത്തിറക്കിയ 2024-ലെ ഹുറൂൺ ഇന്ത്യ റിച്ച് ലിസ്റ്റ് കരിയറിൽ മികച്ച വിജയം കൈവരിച്ച സ്വയം നിർമ്മിതരായ ഇന്ത്യയിലെ 10 മികച്ച സ്ത്രീകളുടെ പട്ടിക പുറത്തുവിട്ടു. ഈ പട്ടികയിൽ 47,500 കോടി രൂപ ആസ്തിയുള്ള സോഹോ കോർപ്പറേഷൻ്റെ സഹസ്ഥാപകയായ രാധ വെമ്പു ഏറ്റവും ധനികയായ സ്വയം നിർമ്മിത ഇന്ത്യൻ വനിത എന്ന സ്ഥാനം നിലനിർത്തി.

യഥാക്രമം 32,200 കോടി രൂപയും 32,100 കോടി രൂപയും ആസ്തിയുള്ള അരിസ്റ്റ നെറ്റ്‌വർക്ക്‌സിലെ ഫാൽഗുനി നയാർ, ജയശ്രീ ഉള്ളാൽ എന്നിവരുടെ കുടുംബമാണ് രണ്ടാം സ്ഥാനത്തുള്ളത്.

കണ്ണട റീട്ടെയിൽ കമ്പനിയായ ലെൻസ്കാർട്ടിൻ്റെ സഹസ്ഥാപക നേഹ ബൻസാൽ 3,100 കോടി രൂപയുടെ ആസ്തിയോടെ പട്ടികയിലെ ഏറ്റവും പ്രായം കുറഞ്ഞ സ്വയം നിർമ്മിത വനിതാ സംരംഭകയായി. കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിൻ്റെ സഹ ഉടമ കൂടിയായ നടി ജൂഹി ചൗള 4,600 കോടി രൂപ ആസ്തിയുമായി പട്ടികയിൽ ആറാം സ്ഥാനത്തെത്തി.

2024-ലെ ഹുറൂൺ ഇന്ത്യ റിച്ച് ലിസ്റ്റ് ബോളിവുഡ് താരങ്ങളെ സമ്പത്തിന്റെ കാര്യത്തിൽ പ്രാധാന്യത്തോടെ എടുത്തുകാണിച്ചു. സിൽവർ സ്‌ക്രീൻ ടൈറ്റൻസ് വിഭാഗത്തിൽ ജൂഹി ചൗളയും കുടുംബവും 4,600 രൂപ ആസ്തിയുമായി രണ്ടാം സ്ഥാനവും നേടി.

7,300 കോടി രൂപയുടെ ആസ്തിയുമായി പട്ടികയിൽ ഷാരൂഖ് ഖാൻ അരങ്ങേറ്റം കുറിച്ചു. ഹൃത്വിക് റോഷൻ, അമിതാഭ് ബച്ചൻ, കരൺ യാഷ് ജോഹർ എന്നിവരാണ് ഈ പട്ടികയിൽ ഇടം നേടിയ മറ്റ് ശ്രദ്ധേയമായ താരങ്ങൾ.

“സമ്പത്തിന്റെ കാര്യത്തിൽ മുന്നിൽ നിൽക്കുന്നവരെ പട്ടികപ്പെടുത്തുന്ന ഈ വിവരണങ്ങൾ യഥാർത്ഥത്തിൽ പ്രചോദനകരമാണ്.  ഈ പട്ടികയിൽ പേരുവന്ന 65% ആളുകളും സ്വയം നിർമ്മിതരാണ്. അഞ്ച് വർഷം മുൻപുള്ള കണക്കുകളിൽ അത് 54% മാത്രം ആയിരുന്നു. കൂടാതെ, ഈ വർഷം പുതുതായി പ്രവേശിക്കുന്നവരിൽ 64% പേരും സ്വയം നിർമ്മിത വ്യക്തികളാണ്. ഹുറുൺ റിപ്പോർട്ടിൻ്റെ ദൗത്യം അതിൻ്റെ ലിസ്റ്റുകളിലൂടെയും ഗവേഷണത്തിലൂടെയും സംരംഭകത്വത്തെ പ്രോത്സാഹിപ്പിക്കുകയാണ്. 2024 ലെ ഹുറുൺ ഇന്ത്യ റിച്ച് ലിസ്റ്റിൽ നിന്നുള്ള ആളുകളുടെ കഥകൾ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ കഥ കൂടി പറയുന്നുണ്ട്”  എന്നാണ് ഹുറുൺ ഇന്ത്യയുടെ സ്ഥാപകനും മുഖ്യ ഗവേഷകനുമായ അനസ് റഹ്മാൻ ജുനൈദ് പറയുന്നത്. 

The 2024 Hurun India Rich List highlights India’s wealthiest self-made women, with Radha Vembu, Falguni Nayar, and Jayshree Ullal leading the list. The ranking also features Bollywood stars like Juhi Chawla and Shah Rukh Khan, showcasing the rising trend of self-made wealth and entrepreneurial success in India.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version