തന്റെ കമ്പനിയിലെ 4,500 ജീവനക്കാരെ വിയറ്റ്നാമിലേക്ക് വിനോദയാത്രയ്‌ക്ക് അയച്ച ഇന്ത്യൻ വ്യവസായിക്ക് സോഷ്യൽ മീഡിയയുടെയും വ്യവസായ മേഖലയുടെയും കയ്യടി.

ഇന്ത്യയിലെ മികച്ച വ്യവസായികളിൽ ഒരാളായ ദിലീപ് സാംഘ്വിയാണ് സ്വന്തം കമ്പനിയിലെ ഇത്രയും തൊഴിലാളികൾക്ക് വിദേശ യാത്രക്കുള്ള സൗകര്യം ചെയ്തു കൊടുത്തത്.

ഈ മാസം 26 മുതൽ ഇന്നലെ വരെ വിമാനത്തിൽ വിവിധ സംഘങ്ങളായാണ് ഇവർ വിയറ്റ്നാമിലേക്ക് പോയത്. വിയറ്റ്നാമിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ സന്ദർശിക്കാൻ ഓരോ സംഘത്തിനും 4 മുതൽ 5 ദിവസം വരെ ചെലവഴിക്കാനുള്ള ക്രമീകരണം ചെയ്തിട്ടുണ്ട്.ഹനോയ്, നിൻ ബിൻ, ഹാ ലോംഗ് ബേ എന്നിവയുൾപ്പെടെ വടക്കൻ വിയറ്റ്നാമിലെ വിവിധ സ്ഥലങ്ങളിലേക്ക് യാത്ര അവരെ കൊണ്ടുപോകും.

വിയറ്റ്നാമിലെ പ്രമുഖ ടൂർ ഓപ്പറേറ്ററായ Vietravel-ന്റെ മാർക്കറ്റിംഗ് ഡയറക്ടർ Nguyen Nguyet Van Khanh പറയുന്നതനുസരിച്ച്, ഓഗസ്റ്റ് 27 മുതൽ സെപ്റ്റംബർ 7 വരെ ചെറിയ ഗ്രൂപ്പുകളായി 4,500 അതിഥികളെ കമ്പനി സ്വീകരിക്കും.മികച്ച യാത്രാനുഭവം ഉറപ്പാക്കാൻ 30-35 അതിഥികളുള്ള ഓരോ ഗ്രൂപ്പിനും കുറഞ്ഞത് മൂന്ന് ടൂർ ഗൈഡുകളെയെങ്കിലും അവർ നൽകും.

1955-ൽ ഗുജറാത്ത് സംസ്ഥാനത്തെ ഒരു ചെറിയ പട്ടണത്തിൽ ജനിച്ച ദിലീപ് സാംഘ്വി കൊൽക്കത്തയിലാണ് വളർന്നത്. 1982-ൽ ബിരുദം നേടിയ ശേഷം, അദ്ദേഹം പ്രദീപ് ഘോഷുമായി ചേർന്ന് സൺ ഫാർമസ്യൂട്ടിക്കൽ ഇൻഡസ്ട്രീസ് സ്ഥാപിച്ചു. ഗുജറാത്തിലെ വാപിയിൽ ഒരു ചെറിയ ഓപ്പറേഷനായി ആരംഭിച്ച കമ്പനി ബൈപോളാർ ഡിസോർഡറിനുള്ള ഒരൊറ്റ മരുന്നിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. തന്റെ ബിസിനസ്സ് വൈദഗ്ധ്യവും, മറ്റു കമ്പനികളെ ഏറ്റെടുക്കുന്നതിൽ പുലർത്തിയ തന്ത്രവും പ്രയോജനപ്പെടുത്തി അദ്ദേഹം അതിവേഗം വിജയം കണ്ടെത്തി.

പിന്നീട് പിതാവ് ആരംഭിച്ച ഔഷധ നിർമാണ കമ്പനി ഏറ്റെടുത്ത് വിജയകരമായി നടത്തിവരികയാണ്. അഞ്ചാമത്തെ ധനികനായ ഇന്ത്യൻ വ്യവസായി എന്ന നിലയിൽ ഫോർബ്സ് മാസികയുടെ മുൻനിര സംരംഭകരുടെ പട്ടികയിലും അദ്ദേഹം ഇടംപിടിച്ചിട്ടുണ്ട്. ഇദ്ദേഹത്തിന്റെ ആസ്തി 29.3 ബില്യൺ ഡോളറാണെന്ന് ഫോർബ്‌സ് കണക്കാക്കുന്നു.

2014-ൽ, റാൻബാക്‌സി ലബോറട്ടറീസ് 4 ബില്യൺ ഡോളറിന് വാങ്ങിയതാണ് കമ്പനിയുടെ ഏറ്റവും വലിയ ഏറ്റെടുക്കൽ ,ആ വർഷം ഏഷ്യയിലെ ഫാർമസ്യൂട്ടിക്കൽ വ്യവസായത്തിലെ ഏറ്റവും വലിയ ഇടപാട് ആയിരുന്നു അത്.

Sun Pharmaceutical Industries, led by Dilip Shanghvi, is organizing a two-week tour to Vietnam for 4,500 employees starting November 12, 2024. The trip aims to reward and recognize employee dedication, featuring visits to Hanoi, Ninh Binh, and Ha Long Bay.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version