കേരളത്തിലെ അഞ്ച് ലക്ഷം കർഷകർക്ക് ഗുണമാവുന്ന, സ്‌മാർട്ട് കൃഷിരീതികളിലൂടെ കാർഷിക നവീകരണത്തിനുള്ള 2390.86 കോടിയുടെ ‘കേര’ പദ്ധതിക്ക് (കേരള ക്ലൈമറ്റ് റിസിലിയന്റ് അഗ്രി-വാല്യുചെയിൻ മോഡണൈസേഷൻ പ്രോജക്ട്) ലോകബാങ്കിന്റെ അംഗീകാരം.

1677.85 കോടി ലോകബാങ്ക് വായ്പയാണ്. 713.06 കോടി സംസ്ഥാന വിഹിതവും. അഞ്ച് വർഷമാണ് കാലാവധി. ഒരു മാസത്തിനകം കരാറൊപ്പിടുന്നതോടെ ലോകബാങ്ക് പണംഅനുവദിക്കും.

കാലാവസ്ഥാ മാറ്റം പ്രതിരോധിക്കുന്ന കൃഷിരീതികളുടെയും ആധുനിക കാർഷിക സാങ്കേതിക വിദ്യകളുടെയും പ്രയോജനം നാല് ലക്ഷം കർഷകർക്ക് ലഭിക്കും. കാലാവസ്ഥ അടിസ്ഥാനമാക്കിയുള്ള ശാസ്ത്രീയ കൃഷിനിർദ്ദേശങ്ങൾ ഒരുലക്ഷം പേർക്ക് നൽകും. കേന്ദ്രനിർദ്ദേശപ്രകാരം പുതുക്കിയ പദ്ധതിയാണ് ലോകബാങ്ക് അംഗീകരിച്ചത്.

മൂല്യവർദ്ധിത ഉത്പന്നങ്ങളുണ്ടാക്കിയും അവയ്ക്ക് കൂടുതൽ വിപണി കണ്ടെത്തിയും കർഷകരെ വിപണികളുമായി ബന്ധിപ്പിച്ചും കൃഷി കൂടുതൽ ലാഭത്തിലാക്കും. കാർഷിക വിതരണശൃംഖല ശക്തമാക്കും. കാർഷിക വിപണികളുടെ അടിസ്ഥാനസൗകര്യം കൂട്ടും. കൃഷിയിലും അനുബന്ധ മേഖലയിലും കൂടുതൽ നിക്ഷേപത്തിന് വഴിയൊരുക്കും. റബർ, ഏലം, കാപ്പി അടക്കം തോട്ടവിളകളുടെ പുനരുജ്ജീവനത്തിനും പദ്ധതിയുണ്ട്.

The World Bank has approved the ₹2,390.86 crore ‘Kera’ project for agricultural modernization in Kerala, benefiting 5 lakh farmers. This five-year project, including a ₹1,677.85 crore World Bank loan, will promote climate-resilient farming methods and modernize agricultural practices across the state.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version