ടാറ്റ ഗ്രൂപ്പിൻ്റെ എയർ ഇന്ത്യയുടെ ചെലവ് കുറഞ്ഞ എയർലൈനായ എയർ ഇന്ത്യ എക്‌സ്പ്രസ് 2023-24ൽ (FY24) 163 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തി. ഒരു വർഷം മുമ്പ് 117 കോടി രൂപ ലാഭം നേടിയിരുന്ന എയർ ലൈനാണ് ഇപ്പോൾ ഈ നഷ്ടത്തിലേക്ക് എത്തിയത്. കഴിഞ്ഞ ഒമ്പത് വർഷത്തിനിടയിൽ ഇത് രണ്ടാം തവണയാണ് എയർലൈൻ നഷ്ടത്തിലാകുന്നത്.  

കമ്പനിയുടെ വരുമാനം 2024 സാമ്പത്തിക വർഷത്തിൽ 33 ശതമാനം ഉയർന്ന് 7,600 കോടി രൂപയാണ്. സ്രോതസ്സുകൾ പറയുന്നതനുസരിച്ച് ഈ നഷ്ടത്തിൻ്റെ പ്രാഥമിക കാരണം അതിൻ്റെ ഗണ്യമായ വിപുലീകരണമാണ്. പ്രത്യേകിച്ച് ആഭ്യന്തര വിപണിയിൽ വിവിധ റൂട്ടുകളിൽ  ഇൻഡിഗോയുമായി കടുത്ത മത്സരം ആയിരുന്നു ഇതിന് ഉണ്ടായിരുന്നത്. ഈ മത്സരം എയർ ഇന്ത്യ എക്‌സ്‌പ്രസിനെ ആ റൂട്ടുകളിലെ ഇൻഡിഗോയുടെ കുറഞ്ഞ നിരക്ക് പോലെ നിരക്ക് കുറയ്ക്കാൻ നിർബന്ധിതമാക്കി.  ഇത് ലാഭക്ഷമതയെ ബാധിച്ചു. ഒപ്പം വിമാനങ്ങളുടെ അറ്റകുറ്റപ്പണികളും പുതിയ ജീവനക്കാരെ നിയമിക്കുന്നതും ചെലവ് വർദ്ധിപ്പിക്കുകയും ചെയ്തു.

2022 ജനുവരിയിൽ എയർ ഇന്ത്യയെയും എയർ ഇന്ത്യ എക്‌സ്പ്രസിനെയും ടാറ്റ ഗ്രൂപ്പ് ഏറ്റെടുക്കുന്നതിന് മുമ്പ്, എയർ ഇന്ത്യ എക്‌സ്പ്രസിൻ്റെ 90 ശതമാനത്തിലധികം വിമാനങ്ങളും അന്താരാഷ്ട്ര റൂട്ടുകളിലായിരുന്നു. ടാറ്റ ഗ്രൂപ്പിന്റെയും സിംഗപ്പൂർ എയർലൈൻസിന്റെയും സംരംഭമായ വിസ്താര നവംബർ 12 ന് സർവീസ് അവസാനിപ്പിക്കും. എയർ ഇന്ത്യയുമായി ലയിപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടി. ഇതോടെ ലോകത്തെ വൻകിട എയർലൈൻ ഗ്രൂപ്പുകളുടെ പട്ടികയിൽ എയർ ഇന്ത്യ ഇടം പിടിക്കും. 2021 ഒക്ടോബറിൽ എയർ ഇന്ത്യയെ കേന്ദ്രസർക്കാരിൽ നിന്ന് 18,000 കോടി രൂപയ്ക്ക് ടാറ്റ എറ്റെടുക്കുകയായിരുന്നു. വിസ്താരയുമായുള്ള ലയനം പൂർത്തിയാകുന്നതോടെ 212 ലേറെ വിമാനങ്ങളുള്ള രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ കമ്പനിയായ എയർ ഇന്ത്യമാറും. നിലവിൽ ഇൻഡിഗോ ആണ് ഒന്നാമത്. എന്നാൽ ഏറ്റവും കൂടുതൽ വിദേശ സർവീസുകളുള്ള ഇന്ത്യൻ വിമാനക്കമ്പനിയെന്ന പദവി എയർ ഇന്ത്യക്ക് സ്വന്തമാകും.

Air India Express reports a net loss of ₹163 crore for FY24 due to increased domestic competition, rising costs, and fleet expansion. Learn about the airline’s financial challenges, restructuring, and future plans.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version