പാരിസ് ഒളിംപിക്സിൽ അയോഗ്യയാക്കപ്പെട്ട ശേഷം തിരികെ രാജ്യത്തെത്തിയ ഗുസ്തി താരം വിനേഷ് ഫോഗട്ടിന് ആവേശോജ്വലമായ സ്വീകരണമാണ് ലഭിച്ചത്. ഒരു സ്വർണ്ണ മെഡൽ നേടിയ താരത്തിന് എങ്ങനെയാണോ സ്വീകരണം നൽകുക അതേ രീതിയിൽ തന്നെയാണ് ഇന്ത്യക്കാർ തങ്ങളുടെ പ്രിയപ്പെട്ട താരത്തെ വരവേറ്റത്. അടുത്തിടെ നടന്ന പാരിസ് ഒളിംപിക്സിൽ 50 കിലോ ഫ്രീ സ്റ്റൈൽ മത്സരത്തിൽ ഫൈനലിലെത്തിയെങ്കിലും ശരീര ഭാരത്തിൽ 100 ഗ്രാം അധികമായി രേഖപ്പെടുത്തിയതോടെ അയോഗ്യയാക്കപെടുകയായിരുന്നു.  വളരെ പ്രതീക്ഷയോടെ ഇന്ത്യക്കാർ ഉറ്റുനോക്കിയ മത്സരത്തിൽ നിന്നും താരത്തിനെ പുറത്താക്കപ്പെട്ടതോടെ ഏവരും വലിയ നിരാശയിലായിരുന്നു.

ഒളിമ്പിക്സ് മത്സരം തന്നെ തളർത്തി എന്ന് വിശ്വസിച്ചവരുടെ മുന്നിലേക്ക് ശക്തമായി തന്നെ തന്റെ പോരാട്ടങ്ങൾ ആരംഭിക്കുന്നതേയുള്ളു എന്നാണ് വിനേഷ് പറഞ്ഞത്. സാമ്പത്തികമായി നോക്കിയാലും ഒളിമ്പിക്സിന് ശേഷം വിജയം മാത്രമേ വിനേഷിന് ഉണ്ടായിട്ടുള്ളൂ.  

വിനീഷിന്റെ ഒളിമ്പിക് പ്രകടനം ദേശീയ താൽപ്പര്യം സൃഷ്ടിച്ചതോടെ, വിനേഷിൻ്റെ ബ്രാൻഡ് വാല്യൂവും കുതിച്ചുയർന്നു. പാരിസ് ഒളിമ്പിക്സ് 2024-ന് മുമ്പ്, പരസ്യങ്ങൾക്കും മറ്റുമായി ഏകദേശം ₹25 ലക്ഷം രൂപ ആയിരുന്നു വിനേഷ് ഈടാക്കിയിരുന്നത് എങ്കിൽ  ഇപ്പോൾ ഫീസ് ഒരു  ₹75 ലക്ഷം മുതൽ ₹1 കോടി വരെയായി ഉയർന്നു.

റിപ്പോർട്ടുകൾ പ്രകാരം ഒളിമ്പിക്സിന് മുൻപ് വിനേഷിന്റെ ആസ്തി 5 കോടിയായിരുന്നു. ഒളിമ്പിക്സിന് ശേഷം 36.5 കോടി രൂപയിൽ എത്തി നിൽക്കുന്നു എന്നും റിപ്പോർട്ടുകൾ പറയുന്നു.  യുവജനകാര്യ, കായിക മന്ത്രാലയത്തിൽ നിന്നുള്ള വാർഷിക ശമ്പളമായ 6 ലക്ഷം രൂപയും ചേർന്നുള്ളതാണ് ഈ ആസ്തി. കോർണർസ്റ്റോൺ സ്‌പോർട്‌സ് മാനേജുചെയ്യുന്ന അവളുടെ ബ്രാൻഡ് കൊളാബറേഷനുകളും വിനേഷിന്റെ ഗണ്യമായ വരുമാന സ്രോതസ്സായി മാറി.

വിനേഷിന്റെ കാർ ശേഖരത്തിൽ 35 ലക്ഷം രൂപ വിലയുള്ള ടൊയോട്ട ഫോർച്യൂണറും 28 ലക്ഷം രൂപ വിലയുള്ള ടൊയോട്ട ഇന്നോവയും 1.8 കോടി രൂപ വിലമതിക്കുന്ന മെഴ്‌സിഡസ് ജിഎൽഇയും ഉൾപ്പെടുന്നു. ഒരു പ്രശസ്ത കായിക താരം എന്നതിൽ നിന്ന് ഇന്ത്യയുടെ കായിക വ്യവസായത്തിലെ പ്രമുഖ വ്യക്തിയായി വിനേഷ് മാറിക്കഴിഞ്ഞു.

1994 ഓഗസ്റ്റ് 25 ന് ഹരിയാനയിലെ ചാർഖി ദാദ്രിയിൽ ജനിച്ച വിനേഷ് ഫോഗട്ട്, പാരമ്പര്യമായി ഗുസ്തി രക്തത്തിൽ തന്നെ ഉള്ള ആളായിരുന്നു.   2016 ലെ ദംഗൽ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയരായ താരങ്ങൾ ഗീതയും ബബിത ഫോഗട്ടും വിനീഷിന്റെ കസിൻസ് ആണ്.  സാധാരണക്കാരനായ ബസ് ഡ്രൈവറായിരുന്നു വിനേഷിന്റെ അച്ഛൻ. മൂന്നുമക്കളില്‍ ഇളയ കുട്ടിയായിരുന്നു വിനേഷ്. അച്ഛന്‍ മരിച്ച് രണ്ട് മാസങ്ങള്‍ക്കിപ്പുറം അമ്മയ്ക്ക് മൂന്നാം ഘട്ട കാന്‍സര്‍ സ്ഥിരീകരിച്ചു. വിധവയായ അമ്മയ്ക്കുവേണ്ടി കുട്ടിക്കാലം ത്യജിച്ച കുട്ടിയാണ് താൻ എന്നും  തന്റെ സ്വപ്‌നങ്ങളായ നീണ്ട മുടിയും മൊബൈല്‍ ഫോണുമെല്ലാം ജീവിതയാഥാര്‍ഥ്യങ്ങള്‍ക്കുമുന്നില്‍ മാഞ്ഞുപോയി.

അതിജീവനം മാത്രമായി ലക്ഷ്യം എന്നും താൻ വളർന്ന സാഹചര്യങ്ങളെ കുറിച്ചും അനുഭവിച്ച കഷ്ടപ്പാടുകളെ കുറിച്ചും വിനേഷ് തന്നെ പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇന്ന് വിനേഷിന് ലഭിക്കുന്ന എല്ലാ സൗഭാഗ്യങ്ങളും അവരുടെ കഠിനാധ്വാനത്തിന്റെ ഫലം ആണ് എന്നാണ് ആരാധകർ പറയുന്നത്. 

Explore the inspiring journey of Vinesh Phogat, a trailblazing wrestler from Haryana, India. Discover how her challenges at the 2024 Paris Olympics transformed into financial success, elevating her net worth through lucrative endorsements and a thriving sports career.

Share.

Comments are closed.

Exit mobile version