മെഡിക്കല്‍ ബ്രാഞ്ചില്‍ സെയിലറുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ച് ഇന്ത്യന്‍ നേവി. നവംബര്‍ 2024 ബാച്ചിലെ എസ്എസ്ആര്‍ (മെഡിക്കല്‍ അസിസ്റ്റന്റ്) ഒഴിവിലേക്കാണ് അപേക്ഷകള്‍ ക്ഷണിച്ചിരിക്കുന്നത്. അര്‍ഹരായ ഉദ്യോഗാര്‍ഥികള്‍ക്ക് https://www.joinindiannavy.gov.in/ എന്ന ഔദ്യോഗിക വെബ്‌സൈറ്റിലൂടെ അപേക്ഷിക്കാം. സെപ്റ്റംബര്‍ ഏഴ് മുതല്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചിരുന്നു. സെപ്റ്റംബര്‍ 17 വരെ അപേക്ഷിക്കാം.

യോഗ്യത: ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി തുടങ്ങിയ വിഷയങ്ങളില്‍ ഓരോന്നിനും 40 ശതമാനം മാര്‍ക്കും ആകെ മൊത്തതില്‍ 50 ശതമാനം മാര്‍ക്കും കരസ്ഥമാക്കിയിരിക്കണം. അപേക്ഷകര്‍ നവംബര്‍ 1 2003-നും ഏപ്രില്‍ 30 2007-നുമിടയില്‍ ജനിച്ചവരായിരിക്കണം.

തിരഞ്ഞെടുപ്പ് ഇങ്ങനെ

സ്റ്റേജ് 1: 10 , പ്ലസ് ടുവിലെ ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി മാര്‍ക്ക് അടിസ്ഥാനപ്പെടുത്തിയുള്ളതാണ് തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം.

സ്റ്റേജ് 2: ശാരീരിക ക്ഷമതാ പരിശോധന, എഴുത്തുപരീക്ഷ, വൈദ്യപരിശോധന എന്നിവ ഉള്‍പ്പെടുന്നതാണ് രണ്ടാം ഘട്ടം.

ഇംഗ്ലീഷിലും ഹിന്ദിയിലുമായി നടത്തുന്ന എഴുത്തുപരീക്ഷയില്‍ നൂറ് ചോദ്യങ്ങളുണ്ടാകും. ഇംഗ്ലീഷ്, സയന്‍സ്, ബയോളജി, ജനറല്‍ അവയേര്‍നെസ്/റീസണിങ് എബിലിറ്റി എന്നിങ്ങനെ നാലുവിഭാഗങ്ങളിലായാണ് ചോദ്യങ്ങള്‍. സിലബസ് ഔദ്യോഗിക വെബ്‌സൈറ്റില്‍ ലഭ്യമാണ്. ഒരു മണിക്കൂറാണ് പരീക്ഷയുടെ ദൈര്‍ഘ്യം. പരീശീലന വേളയില്‍ പ്രതിമാസ സ്റ്റൈപ്പന്‍ഡായി 14,600 രൂപ ലഭിക്കും. പരിശീലനത്തിന് ശേഷം ശമ്പളം 21,700 മുതല്‍ 69,100 വരെയായിരിക്കും.

എങ്ങനെ അപേക്ഷിക്കാം

1) ഇന്ത്യന്‍ നേവിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുക- https://www.joinindiannavy.gov.in/

2) ഹോംപേജിലെ അപ്ലൈ ഓണ്‍ലൈനില്‍ ക്ലിക്ക് ചെയ്യുക

3) രജിസ്‌ട്രേഷന്‍ വിവരങ്ങള്‍ നല്‍കിയ ശേഷം സബ്മിറ്റ് ചെയ്യുക

4) അക്കൗണ്ടില്‍ ലോഗിന്‍ ചെയ്യുക

5) അപ്ലിക്കേഷന്‍ ഫോം പൂരിപ്പിച്ച ശേഷം അപേക്ഷാ ഫീ നല്‍കുക

6) ഫോം സബ്മിറ്റ് ചെയ്ത ശേഷം കണ്‍ഫര്‍മേഷന്‍ പേജ് ഭാവി ആവശ്യങ്ങള്‍ക്കായി സൂക്ഷിച്ച് വെയ്ക്കുക. 

Indian Navy invites applications for Sailor positions in the Medical Branch (SSR – Medical Assistant) for November 2024 batch. Apply online by September 17. Check eligibility, selection process, and steps to apply.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version