ലോകപ്രശസ്തമായ മുംബൈയിലെ  ഡബ്ബാവാലകൾ സംസ്ഥാനത്തെ ഒമ്പതാം ക്ലാസ് ഇംഗ്ലീഷ് സിലബസിൻ്റെ ഭാഗമായിരിക്കുകയാണ്. സംസ്ഥാന പാഠപുസ്തകത്തിലെ അഞ്ച് പേജുള്ള അധ്യായത്തിലാണ് ഡബ്ബാവാലകളുടെ ജീവിതം പരാമർശിക്കുന്നത്.

‘ദി സാഗ ഓഫ് ദി ടിഫിൻ കാരിയേഴ്‌സ്’ എന്ന് പേരിട്ടിരിക്കുന്ന ഈ അധ്യായം യാത്രാ എഴുത്തുകാരായ ഹ്യൂഗും കോളിൻ ഗാൻ്റ്‌സറും ചേർന്നാണ് എഴുതിയത്.

കേരള സ്റ്റേറ്റ് കൗൺസിൽ ഓഫ് എജ്യുക്കേഷണൽ റിസർച്ച് ആൻഡ് ട്രെയിനിംഗ് (എസ്‌സിഇആർടി) 2024ലെ പുതുക്കിയ പാഠ്യപദ്ധതിയുടെ ഭാഗമായി ആണ് ‘ഡബ്ബാവാല’കളുടെ പ്രചോദനാത്മകമായ യാത്രയെക്കുറിച്ചുള്ള ഈ അധ്യായം അവതരിപ്പിക്കുന്നത്. 1890-ൽ, ആദ്യത്തെ ടിഫിൻ കാരിയറായ മഹാദേവ് ഹവാജി ബച്ചെ ദാദറിൽ നിന്ന് മുംബൈയിലെ ഫോർട്ടിലേക്ക് ഒരു ഉച്ചഭക്ഷണ പാത്രമെത്തിച്ചതോടെയാണ്  മുംബൈയിലെ ഡബ്ബാവാല സേവനത്തിൻ്റെ ഉത്ഭവമെന്ന് ഈ അധ്യായം വിവരിക്കുന്നു.

1890 ൽ ദാദറിൻ്റെ പ്രാന്തപ്രദേശത്തുള്ള ഒരു വൃദ്ധയായ പാഴ്‌സി സ്ത്രീ മഹാദു ഇവാജി ബച്ചയോട് സംസാരിച്ചു. ബോംബെയുടെ വാണിജ്യ ഹൃദയത്തിൽ ജോലി ചെയ്യുന്ന തൻ്റെ ഭർത്താവിന് ചോറ്റുപാത്രം എത്തിക്കാൻ അവരെ സഹായിക്കണമെന്ന് അവർ ആഗ്രഹിച്ചു. അതായിരുന്നു ഡബ്ബാവാലകളുടെ തുടക്കം” എന്ന് അദ്ധ്യായം വിശദീകരിക്കുന്നു.

“ആ എളിയ തുടക്കങ്ങളിൽ നിന്ന്, ഈ സ്വയം നിർമ്മിത  സംഘടന ഒരു വലിയ ശൃംഖലയായി വളർന്നു. അതിൻ്റെ അവിശ്വസനീയമായ കാര്യക്ഷമത അന്താരാഷ്ട്ര ബിസിനസ് സ്കൂളുകളുടെയും ഇംഗ്ലണ്ടിലെ രാജകുമാരൻ ചാൾസിൻ്റെയും വരെ പ്രശംസ നേടിയിട്ടുണ്ട്” എന്നും അധ്യായത്തിൽ പറയുന്നു.

മുംബൈ ഡബ്ബാവാലകൾ ഇപ്പോൾ സമർപ്പണത്തിൻ്റെയും മികവിൻ്റെയും പ്രതീകമായി മാറിയിരിക്കുന്നു. ഒപ്പം ആഗോളതലത്തിൽ ബിസിനസ് സ്‌കൂളുകളിൽ നിന്നും ഗവേഷകരിൽ നിന്നും ഇവർ ശ്രദ്ധ ആകർഷിക്കുന്നുണ്ട്. സിനിമകളും ഡോക്യുമെൻ്ററികളും പുസ്തകങ്ങളും ഡോക്ടറൽ തീസിസുകളും അവരുടെ സേവനത്തെ അനശ്വരമാക്കി ചിത്രീകരിച്ചിട്ടുണ്ട്.

2019ൽ മുംബൈ ആസ്ഥാനമായുള്ള ആർട്ടിസ്റ്റ് അഭിജിത് കിനിയുടെ ആശയം കൊണ്ട് അവരുടെ ദൈനംദിന തിരക്കുകൾക്കായി സമർപ്പിച്ചിരിക്കുന്ന ഒരു കോമിക് പുസ്തകം ഉണ്ട്. ഇന്ത്യയിലും വിദേശത്തുമുള്ള ഐഐടികളും ഐഐഎമ്മുകളും ഉൾപ്പെടെ നിരവധി പ്രശസ്ത സ്ഥാപനങ്ങളിൽ ഡബ്ബാവാലകൾ പ്രഭാഷണങ്ങൾ നടത്തിയതായും റിപ്പോർട്ടുകൾ ഉണ്ട്.

 കോവിഡ് 19 പാൻഡെമിക് ഡബ്ബാവാലകളുടെ വ്യാപാരത്തെ സാരമായി ബാധിച്ചിരുന്നു. ഇത് അവരുടെ എണ്ണം ഏകദേശം 2,000 ആയി കുറഞ്ഞു. കേരള സ്‌കൂൾ സിലബസിൽ ഉൾപ്പെടുത്തിയ വിവരം അറിഞ്ഞയുടൻ, തങ്ങളുടെ ദീർഘകാല പാരമ്പര്യത്തിന് ലഭിച്ച അംഗീകാരത്തെ അഭിനന്ദിച്ച് ഡബ്ബാവാലകൾ സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന് മെയിലിലൂടെ നന്ദി അറിയിച്ചു.

Kerala’s Class 9 English curriculum now features Mumbai’s dabbawalas in ‘The Saga of the Tiffin Carriers,’ celebrating their journey of dedication, teamwork, and global recognition.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version