സന്തോഷത്തിന്റെയും കൂടിച്ചേരലായിന്റെയും ആഘോഷങ്ങളുടെയും നിമിഷങ്ങൾ ആയാണ് ഓരോ മലയാളിയും നമ്മുടെ ദേശീയ ഉത്സവമായ ഓണത്തെ കാണുന്നത്. ഓണപ്പൂക്കളവും സദ്യയും പുതിയ വസ്ത്രങ്ങളും ഒക്കെ ഈ ആഘോഷങ്ങൾക്ക് മാറ്റുകൂട്ടാൻ നമ്മൾ ഒപ്പം കൂട്ടാറുണ്ട്. ഒരു വർഷം മുഴുവൻ മലയാളി ജോലി ചെയ്യുന്നത് ഓണം ആഘോഷിക്കാൻ ആണ് എന്ന് മറ്റുള്ളവർക്ക് തോന്നും വിധമാണ് നമ്മൾ ഓണത്തിന് വേണ്ടി ചിലവാക്കുന്ന തുക. അതുകൊണ്ട് തന്നെയാണ് കാണം വിറ്റും ഓണം ഉണ്ണണം എന്ന പഴഞ്ചൊല്ല് പോലും ഉണ്ടായത് എന്ന് തോന്നിപ്പോകും ഓണച്ചിലവ് കണ്ടാൽ. “കാണം വിറ്റും ഓണം ഉണ്ണണം” എന്ന ചൊല്ലിന്‌ മലബാർ മേഖലയിലെ അർത്ഥം, പാട്ടത്തിനെടുത്ത സ്ഥലമായാലും ഓണം ആഘോഷിക്കുവാൻ അത്‌ കൈമാറുന്നതിൽ തെറ്റില്ല എന്നാണ്‌.

ഇത്രയൊക്കെ മലയാളി ചിലവാക്കുന്നുണ്ട് എങ്കിൽ ഓണം അത്രയേറെ നമുക്ക് ഒക്കെ സ്‌പെഷ്യൽ ആണ് എന്ന് തന്നെയാണ് അർത്ഥം. ഓണാഘോഷങ്ങൾ തുടങ്ങിക്കഴിഞ്ഞു. ഓണക്കോടിയില്ലാത്ത ഒരു ഓണത്തെക്കുറിച്ച് മലയാളികൾക്ക് ചിന്തിക്കാൻ പോലും കഴിയില്ല. പണ്ട് പലരും ഓണത്തിന് കസവുമുണ്ടാണ് ഓണക്കോടിയായി നൽകിയിരുന്നത്. എന്നാൽ ഇപ്പോൾ പലതരത്തിലുള്ള വസ്‌ത്രങ്ങളും ഓണക്കോടിയായി നൽകാറുണ്ട്. ഇവയുടെ വിലയൊന്നും ആരും ശ്രദ്ധിക്കാറില്ല. അതുകൊണ്ട് തന്നെ ഓണത്തിന് ഏറ്റവും കൂടുതൽ ചിലവും ഓണക്കോടിയ്ക്ക് തന്നെയാണ്.

ഇത്തവണ കാര്യങ്ങൾ പക്ഷെ കുറച്ച് വ്യത്യസ്തമാണ്. അപ്രതീക്ഷിതമായി നടന്ന വയനാട് ദുരന്തം ഒരു നാടിനെയും നാട്ടുകാരെയും മുഴുവൻ കണ്ണീരിലാഴ്ത്തിയാണ് കടന്നുപോയത്. വയനാട് ഇപ്പോഴും അതിജീവനത്തിനായുള്ള ശ്രമങ്ങളിൽ ആണ്. ഒപ്പം നിൽക്കാൻ കേരളം മുഴുവനും ഉണ്ട് എങ്കിൽ അതിനു ബലം കൂട്ടാൻ ലോകമെമ്പാടുനിന്നും നിരവധി ആളുകൾ ആണ് മുന്നിലേക്ക് വന്നത്. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഓണം ആഘോഷങ്ങൾ എല്ലാം സർക്കാർ അടക്കം വേണ്ടെന്നു വച്ചിരുന്നു. പലരും ഓണം ആഘോഷിക്കാനുള്ള തുക വയനാടിന്റെ അതിജീവനത്തിനായി കൈമാറുകയും ചെയ്തു.

വയനാട് ദുരന്തം ബാധിച്ചത് കേരളത്തിലെ ബിസിനസുകളെ കൂടി ആയിരുന്നു. ഇങ്ങിനെ ഒരു ദുരന്തം നടന്നില്ലായിരുന്നു എങ്കിൽ ഓണം വിപണി എന്നത് കേരളത്തിലെ ബിസിനസുകാരുടെ ചാകര സമയം തന്നെയായിരുന്നു. പ്രത്യേകിച്ചും വസ്ത്രവ്യാപാര രംഗത്ത്. ഓണം ആഘോഷങ്ങൾ കേരളത്തിലെ ടെക്സ്റ്റൈൽ വിപണിയ്ക്ക് കോടികൾ ആണ് സമ്മാനിക്കാറുള്ളത്. പക്ഷെ അത് ഇത്തവണ ഉണ്ടാവില്ല. വയനാട് ദുരന്തം കേരളത്തിലെ ടെക്സ്റ്റൈൽ വിപണി, ആഭരണ വിപണി, വാഹന വിപണി എന്നിവയെ കാര്യമായി തന്നെ ബാധിച്ചു.

ഒപ്പം എന്തിനും ഏതിനും ഓൺലൈൻ ഷോപ്പിംഗ് നടത്തുന്ന നമുക്കൊക്കെ  വയനാട് ദുരന്തം ഒരു ഓർമ്മപ്പെടുത്തൽ കൂടി ആയിരുന്നു. കാശുള്ളപ്പോൾ എല്ലാം ഓൺലൈനിൽ വാങ്ങുന്നവർ ഒരിക്കൽ പോലും നമ്മുടെ നാട്ടിലെ ചെറുകിട വ്യാപാരികളെ കുറിച്ചോ ബിസിനസുകളെ കുറിച്ചോ ആലോചിച്ചിരുന്നില്ല. എന്നാൽ വയനാട് പോലെ ഒരു മഹാദുരന്തത്തിന് കേരളം സാക്ഷ്യം വഹിച്ചപ്പോൾ സഹായിക്കാൻ മുന്നിൽ ഉണ്ടായിരുന്നത് ഈ ചെറുകിട വ്യാപാരികളും കേരളത്തിലെ ബിസിനസുകളും തന്നെ ആയിരുന്നു. ഓൺലൈൻ ഷോപ്പിംഗുകൾക്ക് കൊടുക്കുന്ന പിന്തുണ നമ്മൾ നമ്മുടെ നാട്ടിലെ ബിസിനസുകൾക്ക് കൂടി നൽകേണ്ടത് എന്തിനാണ് എന്ന് ചിന്തിക്കാൻ ഇതുപോലെ ഒരു ദുരന്തം വേണ്ടി വന്നു എന്ന് തന്നെ പറയാം.  ചുരുക്കി പറഞ്ഞാൽ പെട്ടെന്നൊരു ആപത്തുവന്നാൽ തൊട്ടടുത്തുള്ളവരെ ഉണ്ടാകൂ എന്ന് പറയും പോലെ നമ്മുടെ നാട്ടിലെ പെട്ടിക്കടകൾ പോലും നമുക്കൊപ്പം ഒരു ദുരന്തം വരുമ്പോൾ നിൽക്കുന്നുണ്ട്. ഈ ഓണത്തിനെങ്കിലും ഓൺലൈൻ ഷോപ്പിംഗ് വിട്ട് നമ്മുക്ക് ഈ നമ്മുടെ ബിസിനസുകൾക്കൊപ്പം ചേരാം.

This Onam, while Malayalees traditionally celebrate with splendor, the recent Wayanad tragedy has shifted the focus to supporting the affected region. With many donating their Onam celebration budgets, the disaster has impacted Kerala’s markets and highlighted the importance of supporting local businesses.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version