സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (എസ്ബിഐ) ആശാ സ്‌കോളര്‍ഷിപ്പ് പ്രോഗ്രാമിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. ആറാം ക്ലാസ് മുതല്‍ ബിരുദാനന്തര ബിരുദം വരെ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കാണ് സ്‌കോളര്‍ഷിപ്പിന്റെ ആനുകൂല്യം ലഭിക്കുക.താത്പര്യമുള്ള വിദ്യാര്‍ഥികള്‍ക്ക് ഒക്ടോബര്‍ ഒന്നുവരെ അപേക്ഷിക്കാന്‍ അവസരമുണ്ടാകും. വിശദവിവരങ്ങള്‍ക്കായി sbifashascholarship.org എന്ന ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

പ്രതിവര്‍ഷം 15,000 മുതല്‍ 20 ലക്ഷം രൂപ വരെയാണ് ലഭിക്കുന്ന സ്‌കോളര്‍ഷിപ്പ് തുക. സാമ്പത്തികവും സാമൂഹികപരവുമായി പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ഥികളെ സഹായിക്കാന്‍ ലക്ഷ്യമിട്ടുള്ളത് കൂടിയാണ് ആശാ സ്‌കോളര്‍ഷിപ്പ് പ്രോഗ്രാം. വിദേശത്ത് പഠിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി സ്റ്റഡി എബോര്‍ഡ് കാറ്റഗറിയും സ്‌കോളര്‍ഷിപ്പിന്റെ പ്രത്യേകതകളിലൊന്നാണ്.

ഐ.ഐ.ടികളിലും ഐ.ഐ.എമ്മിലും പഠിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും സ്‌കോളര്‍ഷിപ്പിന്റെ ആനുകൂല്യം ലഭിക്കും. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റിയായ എസ്ബിഐ ഫൗണ്ടേഷനാണ് സ്‌കോളര്‍ഷിപ്പിന് പിന്നില്‍. 28 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായാണ് എസ്ബിഐ ഫൗണ്ടേഷന്റെ പ്രവര്‍ത്തനം.

The SBI Foundation launches the third edition of the Asha Scholarship Programme, providing financial aid to 10,000 students from disadvantaged backgrounds. Apply by October 1, 2024.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version