രാജ്യത്ത് ഏറ്റവും അധികം വരുമാനം നൽകുന്ന സ്റ്റേഷനുകളുടെ പട്ടിക പുറത്ത് വിട്ട് ഇന്ത്യൻ റെയിൽവേ. ഏഴ് സ്റ്റേഷനുകളാണ് പ്രതിവർഷം ആയിരം കോടിക്ക് മുകളിൽ വരുമാനം നൽകുന്നത്. ഈ പട്ടികയിൽ കേരളത്തിൽ നിന്നുള്ല ഒരു റെയിൽവേ സ്റ്റേഷനുകളും ഉൾപ്പെട്ടിട്ടില്ല. ദക്ഷിണ റെയിൽവേയിൽ നിന്ന് ചെന്നൈ മാത്രമാണ് ആയിരം കോടിക്ക് മുകളിൽ പ്രതിവർഷം വരുമാനം നൽകുന്ന സ്റ്റേഷൻ. 2023-2024 സാമ്പത്തിക വർഷത്തിലെ കണക്കുകളാണ് റെയിൽവേ പുറത്ത് വിട്ടിരിക്കുന്നത്.

3337 കോടി രൂപ വരുമാനം നൽകുന്ന ന്യൂഡൽഹി സ്റ്റേഷനാണ് ഒന്നാം സ്ഥാനത്തുള്ലത്. ഹൗറ സ്റ്റേഷനാണ് 1692 കോടിയുമായി രണ്ടാം സ്ഥാനത്തുള്ലത്. ദക്ഷിണേന്ത്യയിൽ നിന്ന് 1299 കോടി രൂപ വാർഷിക വരുമാനവുമായി ചെന്നൈ സെൻട്രലും പട്ടികയിലുണ്ട്. യാത്രക്കാരുടെ എണ്ണം വരുമാനം എന്നിവ അനുസരിച്ച് ഏറ്റവും വലിയ കാറ്റഗറിയായി പരിഗണിക്കുന്ന നോൺ സബ് അർബൻ പട്ടികയിലുള്ളത് 28 സ്റ്റേഷനുകളാണ്. മുംബയ് ഉൾപ്പെടുന്ന മേഖലയാണ് ഇതിൽ മുന്നിൽ.

വരുമാനത്തിന്റെ കാര്യത്തിൽ കേരളത്തിലെ റെയിൽവേ സ്റ്റേഷനുകളും മികച്ച പ്രകടനമാണ് നടത്തുന്നത്. തിരുവനന്തപുരം സെൻട്രൽ (281.12 കോടി) ആണ് കേരളത്തിൽ മുന്നിൽ. എറണാകുളം ജംഗ്ഷൻ ആണ് രണ്ടാമത് (241.71 കോടി). മൂന്നാം സ്ഥാനത്ത് കോഴിക്കോടും നാലാമത് തൃശൂരും എത്തിയപ്പോൾ എറണാകുളം ടൗൺ, കണ്ണൂർ, പാലക്കാട് ജംഗ്ഷൻ, കൊല്ലം ജംഗ്ഷൻ എന്നിവരാണ് പിന്നീടുള്ള സ്ഥാനങ്ങളിൽ. യാത്രക്കാരുടെ പ്രതിവർഷ കണക്കിലും മുന്നിൽ തിരുവനന്തപുരം സെൻട്രൽ ആണ്. 1.31 കോടി ആളുകളാണ് സ്റ്റേഷൻ ഉപയോഗിച്ചത്.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version