ഓണത്തിന് എളുപ്പത്തിൽ  സദ്യയുണ്ടാക്കാൻ ഡ്രൈ മസാലക്കൂട്ടുകളും, ഡീഹൈഡ്രേറ്റഡ് ചേരുവകളും വിപണിയിലെത്തിച്ചിരിക്കുകയാണ്  മൂവാറ്റുപുഴ സ്വദേശിയായ സംരംഭകൻ നിഖിൽ. മസാലകൂട്ട് എന്ന തന്റെ സംരംഭത്തിലൂടെ ആണ് നിഖിൽ ഈ മസാലകൾ വിപണിയിലെത്തിച്ചിരിക്കുന്നത്.  റോസ്‌റ്റഡ്‌ മസാല പൊടികൾ, ഡ്രൈ ആയിട്ടുള്ള ഇഞ്ചിപൊടി, ഉണക്കിയ സവാള, ഉണക്കിയ കറിവേപ്പില ഇതൊക്കെയാണ് ഓണത്തിനുള്ള ഡ്രൈ പാക്കറ്റിൽ ഉള്ളത്.  പ്രിസർവേറ്റീവ്സ് ഇല്ലാത്തതും, കൃത്രിമ കളറുകൾ ചേരാത്തതുമായ മസാലക്കൂട്ടുകൾ മൂവാറ്റുപുഴയിൽ പ്രവർത്തിക്കുന്ന  മസാലക്കൂട്ടിന്റെ മാനേജിങ് പാർട്ണർ കൂടിയായ നിഖിൽ വിപണിയിലെത്തിച്ചിട്ടുണ്ട്. നിഖിലിനൊപ്പം ബിസിനസ് പങ്കാളിയായ സാബു മാത്യുവും ചേർന്നാണ് മസാലക്കൂട്ട് എന്ന സംരംഭം  മുന്നോട്ടു കൊണ്ടുപോകുന്നത്.

ഡീഹൈഡ്രേറ്റഡ് ഇനങ്ങൾ അടങ്ങിയ ചിക്കൻ, ഫിഷ് മസാലക്കൂട്ടുകൾ, വിവിധ കറിക്കൂട്ടുകൾ എന്നിവക്ക് ആവശ്യക്കാർ ഏറെയുണ്ട്. മില്ലെറ്റിന്റ വിഭാഗത്തിൽ തിന, ചാമ, വരക്, മണിച്ചോളം, വജ്ര എന്നിവ കൊണ്ടുണ്ടാക്കിയ കുറുക്കു പൗഡറും , പുട്ടു പൊടിയും ഏറെ ആവശ്യക്കാരുള്ള ഇനമാണ്. മുരിങ്ങയുടെ ഇല റോസ്റ്റ് ചെയ്തുണ്ടാക്കുന്ന മുരിങ്ങ  പുട്ടുപൊടി, ബീറ്റ്റൂട്ട് പുട്ട് പൊടി, ചക്ക, ചോളം എന്നിവ കൊണ്ടുണ്ടാകുന്ന പുട്ടു പൊടി എന്നിവക്കും നാട്ടിലേതു പോലെ വിദേശത്തു വരെ നല്ല ഡിമാൻഡാണ്. ഞവര പുട്ടു പൊടി കൊണ്ടുണ്ടാകുന്ന പുട്ട്  മണിക്കൂറുകളോളം മൃദുവായിരിക്കും.

ബീഫ് കറി മിക്സ്, ചിക്കെൻ കറി മിക്സ് എന്നിവ ഡീഹൈഡ്രേറ്റഡ് സവാളയടക്കം ചേർത്ത് പാക്കറ്റിൽ ആക്കിയതാണ് . അതുപയോഗിച്ചു വളരെ വേഗത്തിൽ മാരിനേറ്റ് ചെയ്തു  ബീഫ് കറിയും ചിക്കൻ കറിയും ഉണ്ടാക്കാനാകും.

പാലക്കുടി കാർഡമം കൊണ്ടുള്ള ചായ, മസാല ചായ, ശുദ്ധ മഞ്ഞൾ കൊണ്ടുള്ള ടർമറിക് ടി  എന്നിവക്കുള്ള പാലിൽ ചേർത്ത് ചായയാക്കി കഴിക്കാനുള്ള പൊടിയും നിഖിൽ വില്പനക്ക് തയാറാക്കുന്നു.   കോഫീ ഇനത്തിൽ ഹൈറേഞ്ച് കോഫി, പെപ്പെർ കോഫീ , ചുക്ക് കാപ്പി എന്നിവയും തനതായി ഒരുക്കിയിരിക്കുന്നു.

ഇടിയിറച്ചി, തേൻ, തുടങ്ങിയവയടക്കം പ്രകൃതിദത്തമായി തയാറാക്കിയ 120 ലധികം ഉത്പന്നങ്ങൾ നിഖിൽ സ്വന്തമായി  തയാറാക്കി വിപണിയിലെത്തിച്ചിട്ടുണ്ട്. ഓൺലൈൻ വിപണിയിലൂടെയാണ് ഏറെയും ഉത്പന്നങ്ങൾ വിറ്റു പോകുന്നതെന്നു നിഖിൽ പറയുന്നു. മസാലക്കൂട്ട് സംരംഭത്തിൽ നിന്നും ഉത്പന്നങ്ങൾ വാങ്ങി ഫ്രാഞ്ചൈസി ആയി വിൽക്കാൻ താല്പര്യമുള്ളവർക്കും നിഖിൽ സേവനങ്ങൾ നൽകുന്നുണ്ട്.

സംരംഭത്തിന് ഒരു കൈത്താങ്ങ് –  ഇവരുടെ ഈ സംരംഭത്തിന് ഒരു കൈത്താങ്ങാകാൻ ആഗ്രഹിക്കുന്നവർക്ക്, മസാലക്കൂട്ടുകൾ വാങ്ങുവാൻ  9745197999  എന്ന നമ്പറിൽ വിളിക്കുകയോ വാട്സ്ആപ്പ് മെസ്സേജ് അയക്കുകയോ ചെയ്യാം. അത് നിഖിലിന്റെ മുന്നോട്ടുള്ള സംരംഭക യാത്രയ്ക്ക് കരുത്തേകും.

Discover Masalakoot’s range of dry spice packs and dehydrated ingredients by Nikhil from Muvattupuzha, designed to simplify Onam Sadya preparation. Explore roasted masalas, curry mixes, and specialty powders like moringa and beetroot puttu podi.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version