ഭ​ക്ഷ്യ​വ്യ​വ​സാ​യ​രം​ഗ​ത്തെ പ്രമുഖ ബ്രാൻഡായ നെല്ലറ അറിയാത്ത ആരും ഉണ്ടാവില്ല. ഒരു ദിവസം കൊണ്ട് ഉണ്ടായ ഒരു വിജയത്തിന്റെ കഥ അല്ല നെല്ലറ എന്ന സംരംഭത്തിനും അതിനു പിന്നിലെ ഷംസുദ്ധീൻ എന്ന സംരംഭകനും പറയാനുള്ളത്. വിജയം നിറഞ്ഞ ഈ ജീവിതയാത്രയിൽ പിന്നിടേണ്ടി വന്ന പ്രതിസന്ധികളെ കുറിച്ചും തരണം ചെയ്തുവന്ന വെല്ലുവിളികളെ കുറിച്ചും നെല്ലറ എന്ന ഇന്ന് കാണുന്ന വിജയഗാഥയിലേക്കും താൻ എത്തിയത് എങ്ങിനെ എന്ന് ഷംസുദ്ധീൻ ചാനൽ അയാമിനോട് സംസാരിക്കുകയാണ്. 

നെല്ലറ എന്ന ഫുഡ് ബ്രാൻഡിന്റെ യാത്ര

ഞങ്ങളുടെ ഫാമിലി ബിസിനസ് ആണ് നെല്ലറ. 32 വർഷങ്ങൾക്ക് മുൻപ് 1992 ൽ ആണ് ഞാൻ ഈ ബിസിനസിലേക്ക് കടന്നു വരുന്നത്. അന്ന് തന്നെ ഞങ്ങൾക്ക് ഒരു ധാന്യങ്ങൾ പൊടിക്കുന്ന മില്ല് ഉണ്ടായിരുന്നു. എങ്കിലും അതിനെ 2004 ൽ ആണ് നെല്ലറ എന്ന ഇന്ന് കാണുന്ന ബ്രാൻഡിലേക്ക് മാറ്റുന്നത്. അതിന് ഞാനും ഒപ്പം ഉണ്ടായിരുന്നു. 

പ്രതിസന്ധികളെ മറികടന്ന്

നമ്മൾ ഏറ്റവും കൂടുതൽ കാണുന്നത് വിജയിച്ചവരുടെ കഥകൾ ആണ്. എന്നാൽ പരാജയപ്പെട്ടവർക്കും ഒരു കഥ ഉണ്ടാകും. ശരിക്കും ബിസിനസ് എന്ന് പറയുമ്പോൾ വിജയത്തിന് ഒരുപാട് കടമ്പകൾ ഉണ്ട്. ഞാൻ പെട്ടെന്നൊരു ബിസിനസുകാരൻ ആയിട്ടില്ല. 1998 ൽ ദുബായിൽ എത്തി  സ്‌പൈസ് മില്ലിൽ ജോലി ചെയ്തു. അതിനൊപ്പം സെയിൽസുമായി ബന്ധപ്പെട്ട ഒരുപാട് കാര്യങ്ങൾ പഠിച്ചു. ഏറ്റവും നല്ല ക്വാളിറ്റി ഉള്ള സ്‌പൈസസ് എങ്ങിനെ ഗൾഫിൽ തന്നെ മാനുഫാക്ച്ചറിംഗ് നടത്താം എന്ന് പഠിച്ചു. 19 വയസിൽ ദുബായിൽ എത്തിയതാണ്. ആ പ്രായത്തിൽ തന്നെ എന്തെങ്കിലും ചെയ്യണം എന്ന തോന്നൽ ഉണ്ടായത് കൊണ്ടാണ് നിലവിൽ ഉള്ള സ്ഥാപനത്തോട് ചേർന്ന് 2004 ൽ നെല്ലറ ആരംഭിക്കുന്നത്. 

നെല്ലറയിൽ നിന്നും അപ്പാരൽസിലേക്ക്

എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ തന്നെ തയ്യൽ പഠിക്കുകയും എനിക്കും വീട്ടിൽ ഉള്ളവർക്കും ഡ്രസ്സ് തയ്ച്ചു കൊടുക്കുമായിരുന്നു. വീട്ടിൽ മെഷീൻ ഉണ്ടായിരുന്നു. കൈത്തൊഴിൽ എന്ന ഉദ്ദേശം ഉണ്ടായിരുന്നുവെങ്കിലും ഗൾഫിലേക്ക് വരുന്നത് വരെ എനിക്ക് ആവശ്യമായ ഡ്രസ്സ് ഞാൻ തന്നെയാണ് തയ്ച്ചിരുന്നത്.  ഗൾഫിൽ നെല്ലറ ഡെവലപ്പ് ചെയ്ത ശേഷം എന്തെങ്കിലും കൂടി ചെയ്യണം എന്ന് തോന്നിയപ്പോൾ ആണ് അന്ന് പഠിച്ച തയ്യൽ ആയിരുന്നു എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ബിസിനസ്. അങ്ങിനെ ആണ് അഡ്രസ് മെൻസ് അപ്പാരൽ എന്ന ബ്രാൻഡ് സ്ഥാപിക്കുന്നത്. എല്ലാ ജിസിസി രാജ്യങ്ങളിലും അഡ്രസ് എന്ന ബ്രാൻഡ് ഉണ്ട്. ഒരു ഇന്ത്യൻ ബ്രാൻഡ് എന്നതിനപ്പുറം ലോകമെമ്പാടും ഈ ബ്രാൻഡിനെ എത്തിക്കാൻ ആണ് നോക്കുന്നത്. 

വിജയത്തിലേക്കുള്ള വഴി

ഒരു ബിസിനസുകാരൻ എപ്പോഴും ബിസിനസിൽ ശ്രദ്ധിക്കുകയും നല്ല വർക്ക്ഹോളിക്ക് ആയിരിക്കുകയും വേണം.  എന്റെ വിഷൻ, ഡെഡിക്കേഷൻ, ലീഡർഷിപ്പ് ഇവയാണ് എന്റെ വിജയത്തിന് പിന്നിലെ കാരണങ്ങൾ. ഏതൊരു ബിസിനസിലേക്കും ഇറങ്ങും മുൻപ് വിജയത്തെ കുറിച്ച് മാത്രം ആലോചിക്കാതെ പരാജയങ്ങൾ എന്തൊക്കെ ആയിരിക്കും എന്ന് പഠിക്കുക. അത്  പഠിച്ചതിനു ശേഷം ആ ബിസിനസിലേക്ക് ഇറങ്ങണം. വ്യക്തമായ കാഴ്ചപ്പാടിനൊപ്പം എക്സ്പീരിയൻസും ഉണ്ടാവണം. അത് ഇല്ലാതെ ഒരു ബിസിനസിലേക്കും എടുത്ത് ചാടരുത്. എല്ലാം മനസിലാക്കിയ ശേഷം മാത്രം ഇറങ്ങുക. കടന്നുവന്ന വഴികൾ തുറന്നു പറയുന്നതിൽ ഒരു മടിയും ഇല്ലാത്ത ആളാണ് ഞാൻ. നല്ലൊരു ഫുട്ബോൾ പ്രേമി കൂടികൂടിയാണ്. ആഴ്ചയിൽ മൂന്നു ദിവസം ഫുട്ബോൾ കളിയ്ക്കാൻ പോകാറുണ്ട്.

Discover the inspiring journey of Nellara, a leading food brand, and the challenges entrepreneur Shamsuddin faced to turn it into a success. From humble beginnings to expansion across GCC, learn the secrets behind his perseverance and vision.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version