ഇന്ത്യയിൽ ഏറ്റവുമധികം ആദരിക്കപ്പെടുന്ന ബിസിനസ് വ്യക്തിത്ത്വങ്ങളിൽ ഒരാളാണ് രത്തൻ ടാറ്റ. ശതകോടികളുടെ ബിസിനസ് സാമ്രാജ്യം പടുതുയർത്തിയ ദീർഘ ദർശിയായ ബിസിനസുകാരൻ. എന്നാൽ ഫോബ്സിന്റെ ലോകധനികരുടെ പട്ടികയിൽ നമുക്ക് അദ്ദേഹത്തെ കാണാൻ സാധിക്കില്ല. ബിസിനസിലും, ജീവകാരുണ്യ പ്രവർത്തനങ്ങളിലും വലിയ സംഭാവനകൾ നൽകിയ രത്തൻ ടാറ്റ എന്തു കൊണ്ട് ലോകധനികരുടെ പട്ടികയിൽ ഉൾപ്പെടുന്നില്ല? മുകേഷ് അംബാനി, ഗൗതം അദാനി, ഇലോൺ മസ്‌ക്, ജെഫ് ബെസോസ് എന്നിങ്ങനെ പലരും ഇടം പിടിച്ച പട്ടികയിൽ എന്തുകൊണ്ട് ആയിരിക്കും രത്തൻ ടാറ്റയ്ക്ക് ഇടം ഇല്ലാത്തത്?

എന്നാൽ സമ്പന്നപ്പട്ടികയിലെ സ്ഥാനത്തിലല്ല രത്തൻ ടാറ്റ ആദരിക്കപ്പെടുന്നത്. ഇന്ത്യയിലും, വിദേശത്തും മറ്റേതൊരു ബിസിനസുകാരനേക്കാളും ബഹുമാനവും, ആദരവും നേടുന്ന വ്യക്തിയാണ് അദ്ദേഹം.

ടാറ്റ ഗ്രൂപ്പിനെ വിജയത്തിന്റെ പുതിയ ആകാശങ്ങളിലേക്ക് കൈ പിടിച്ചുയർത്തിയത് രത്തൻ ടാറ്റയുടെ നേതൃമികവിന് ഉദാഹരണമാണ്. ഇന്ന് ആഗോള തലത്തിൽ ബിസിനസ് ചെയ്യുന്ന നിരവധി കമ്പനികളാണ് ടാറ്റ ഗ്രൂപ്പിന്റെ ഭാഗമായിട്ടുള്ളത്. അതേ സമയം, രത്തൻ ടാറ്റയുടെ വ്യക്തിപരമായ ആസ്തി പലരും കരുതുന്നതിനേക്കാൾ താഴെയാണ്. ‘IIFL Wealth Hurun India Rich List 2022’ പ്രകാരം 3,800 കോടി രൂപയുടെ ആസ്തിയോടെ ലോക ധനികരിൽ 421ാം സ്ഥാനത്താണ് അദ്ദേഹമുള്ളത്. ബിസിനസിൽ വിലമതിക്കാനാകാത്ത സംഭാവനകൾ നൽകിയിട്ടും രത്തൻ ടാറ്റയുടെ സ്ഥാനം എന്തു കൊണ്ട് താഴെയായി എന്നതാണ് ചോദ്യമായി ഉയരാറുള്ളത്.

ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി ഭീമമായ തുക മാറ്റി വെക്കുന്നതാണ് രത്തൻ ടാറ്റ ലോകധനികരുടെ പട്ടികയുടെ പകിട്ടിൽ ഉൾപ്പെടാതിരിക്കാൻ പ്രധാന കാരണം. ടാറ്റ ഗ്രൂപ്പിന്റെ പ്രമുഖ ഇൻവെസ്റ്റ്മെന്റ് ഹോൾഡിങ് കമ്പനിയായ ടാറ്റ സൺസ് നേടുന്ന ലാഭത്തിൽ ഭൂരിഭാഗവും ടാറ്റ ട്രസ്റ്റിലേക്കാണ് പോകുന്നത്. പലതരം മാനുഷിക സേവന പ്രവർത്തനങ്ങളി‍ൽ ഏർപ്പെട്ടിരിക്കുന്ന സ്ഥാപനമാണ് ടാറ്റ ട്രസ്റ്റ്.

ആരോഗ്യ രംഗം, വിദ്യാഭ്യാസം, തൊഴിൽ രൂപീകരണം, സാംസ്ക്കാരിക വികസനം തുടങ്ങി വൈവിദ്ധ്യമാർന്ന മേഖലകളിൽ വലിയ സംഭാവനകളാണ് ടാറ്റ ട്രസ്റ്റ് നൽകിയിട്ടുള്ളത്. അതായത് ടാറ്റയുടെ ലാഭത്തിന്റെ വലിയ പങ്കും വ്യക്തിഗത നേട്ടങ്ങൾക്കുപരിയായി ഇത്തരത്തിൽ സമൂഹ നൻമയ്ക്കായിട്ടാണ് ഉപയോഗപ്പെടുത്തിയിരിക്കുന്നത്. ഇക്കാരണത്താൽ പരമ്പരാഗതമായ റാങ്കിങ്ങിന്റ കണക്കുകളിൽ രത്തൻ ടാറ്റ മുൻനിരകളിൽ ഇടം പിടിക്കുന്നില്ല. എന്നാൽ ഇത്തരത്തിൽ എഴുതി ചേർക്കപ്പെട്ട റാങ്കിങ്ങുകൾക്ക് അപ്പുറമാണ് രത്തൻ ടാറ്റയെന്ന മനുഷ്യ സ്നേഹിയുടെ സ്ഥാനമെന്നതാണ് യാഥാർത്ഥ്യം.

Ratan Tata, a revered Indian businessman and philanthropist, is not featured on Forbes’ richest people list. Despite his monumental contributions to the Tata Group and philanthropy, his personal net worth is lower due to substantial donations to charitable trusts like Tata Trusts.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version