ഒളിമ്പിക്‌സ് മെഡലിനായുള്ള ഒരു രാജ്യത്തിന്റെ 32 വര്‍ഷത്തെ കാത്തിരിപ്പ് അവസാനിപ്പിച്ച ആളാണ് അര്‍ഷാദ് നദീം.  ഇപ്പോള്‍ പാകിസ്താന്റെ സൂപ്പര്‍ ഹീറോയാണ് പാരീസ് 2024 ഒളിമ്പിക്‌സില്‍ ജാവലിന്‍ ത്രോയില്‍ ഇന്ത്യയുടെ നീരജ് ചോപ്രയെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളി സ്വര്‍ണമണിഞ്ഞ നദീം. 1992ന് ശേഷം ആദ്യമായാണ് പാകിസ്താന് ഒളിമ്പിക്‌സില്‍ ഒരു മെഡല്‍ ലഭിക്കുന്നത്.

തൻ്റെ സ്വർണ്ണ മെഡൽ വിജയത്തിന് ശേഷം അർഷാദ് നദീമിന് ദശലക്ഷക്കണക്കിന് രൂപയുടെ പാരിതോഷികങ്ങളാണ് ലഭിക്കുന്നത്. ഒളിമ്പിക്സ് സ്വർണ്ണം നേടുന്നതിന് മുമ്പ്, അദ്ദേഹത്തിൻ്റെ ആകെ ആസ്തി ഏകദേശം 80 ലക്ഷം രൂപ ആയിരുന്നു എന്നാണ് നിരവധി മാധ്യമ റിപ്പോർട്ടുകൾ പറയുന്നത്. പാരീസ് ഒളിമ്പിക്‌സിന് മുമ്പ് അർഷാദിന് ഒരു സുസുക്കി കാർ മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നും റിപ്പോർട്ടുകൾ പറയുന്നു.

ഒളിമ്പിക്സിന് ശേഷം സമ്പത്തിൽ വലിയ വിജയം ആണ് അർഷാദ് നടത്തിയിരിക്കുന്നത്. പാരീസ് ഒളിമ്പിക്സിൽ സ്വർണ്ണ മെഡൽ നേടിയതിനുള്ള പ്രതിഫലമായി, അർഷാദിന് $50,000 സമ്മാനം ലഭിച്ചു, അത് ഏകദേശം 42 ലക്ഷം രൂപയാണ്. കൂടാതെ, പഞ്ചാബ് സർക്കാർ 3 കോടി പാരിതോഷികം പ്രഖ്യാപിച്ചു, പഞ്ചാബ് ഗവർണർ സർദാർ സലിം ഹൈദർ ഖാൻ അദ്ദേഹത്തിന് 6 ലക്ഷം രൂപയും നൽകാൻ ഒരുങ്ങുകയാണ്.

സിന്ധ് മുഖ്യമന്ത്രിയും കറാച്ചി മേയറും ചേർന്ന് ഒന്നര കോടി വാഗ്ദാനം ചെയ്തിട്ടുണ്ട്. സിന്ധ് ഗവർണർ കമ്രാൻ ടെസോരി അദ്ദേഹത്തിന് 3 ലക്ഷം രൂപയും നൽകും. മൊത്തത്തിൽ അർഷാദ് നദീമിന് ഏകദേശം 4 കോടി രൂപയ്ക്ക് മുകളിൽ പ്രതിഫലമായി മാത്രം ലഭിക്കുമെന്ന് റിപ്പോർട്ടുകൾ അവകാശപ്പെടുന്നു.

പാരിസ് ഒളിംപിക്സിൽ ജാവലിൻ ത്രോയിൽ സ്വർണം നേടിയതിനു പിന്നാലെ, ഭാര്യാപിതാവ് എരുമയെ സമ്മാനിച്ചതിൽ പ്രതികരണവുമായി അർഷാദ് നദീം എത്തിയിരുന്നു. പാരിസിൽ 92.97 മീറ്റർ ദൂരം കണ്ടെത്തി ഒളിംപിക് റെക്കോർഡോടെ അർഷാദ് നദീം സ്വർണം നേടിയതിനു പിന്നാലെയാണ് ഭാര്യാപിതാവ് മുഹമ്മദ് നവാസ് താരത്തിന് എരുമയെ സമ്മാനിച്ചത്.പാക്കിസ്ഥാനിലെ ചില പ്രദേശങ്ങളിൽ തുടരുന്ന പരമ്പരാഗത രീതിയുടെ ഭാഗമായാണ് ഭാര്യാപിതാവ് താരത്തിന് എരുമയെ സമ്മാനിച്ചത്. തനിക്ക് അഞ്ചോ ആറോ ഏക്കർ സ്ഥലം തരാമായിരുന്നില്ലേ എന്നായിരുന്നു നദീം നടത്തിയ പ്രതികരണം. ഇതിനിടയിൽ ഒരു വ്യവസായി നദീമിന് ഒരു ആൾട്ടോ കാർ വാഗ്ദാനം ചെയ്തു.

പാക്കിസ്ഥാനിലെ പഞ്ചാബിലെ മിയാൻ ചന്നുവിലെ ഒരു പഞ്ചാബി കുടുംബത്തിലാണ് അർഷാദ് നദീം ജനിച്ചത്. 2015ൽ ജാവലിൻ ത്രോ മത്സരങ്ങളിൽ പങ്കെടുത്ത് തുടങ്ങിയ അർഷാദ് 2016 ഫെബ്രുവരിയിൽ ഗുവാഹത്തിയിൽ നടന്ന സൗത്ത് ഏഷ്യൻ ഗെയിംസിൽ വെങ്കല മെഡൽ നേടിയിരുന്നു. ടോക്കിയോ ഒളിമ്പിക്‌സിൽ ഫൈനലിലെത്തിയെങ്കിലും മെഡൽ നേടാനായിരുന്നില്ല. 

Arshad Nadeem’s net worth soared following his gold medal win at the 2024 Paris Olympics. With impressive financial rewards from various sources, his wealth has dramatically increased from 8 million PKR to over 154 million PKR.

Share.
Leave A Reply

Exit mobile version