ഇന്ത്യൻ എഡ്‌ടെക് സ്റ്റാർട്ട്-അപ്പ് ബൈജുവിൻ്റെ സ്ഥാപകൻ ബൈജു രവീന്ദ്രൻ സ്ഥാപനത്തിലെ ജീവനക്കാരോട് അവരുടെ ജോലിക്ക് പ്രതിഫലം നൽകാൻ കഴിയാത്തതിൽ ക്ഷമാപണം നടത്തി. ഒരു കത്തിൽ ജീവനക്കാരെ അഭിസംബോധന ചെയ്തുകൊണ്ട് ആണ് ബൈജു സംസാരിച്ചത്.  ഇപ്പോൾ കുറച്ച് ഫണ്ട് നേടാൻ തനിക്ക് കഴിഞ്ഞുവെന്നും എല്ലാ ജീവനക്കാർക്കും അവരുടെ അർപ്പണബോധത്തെ അഭിനന്ദിക്കുന്നതിൻ്റെ അടയാളമായി അതിൻ്റെ ഒരു ഭാഗം താൻ നൽകുമെന്നും അദ്ദേഹം പറഞ്ഞു.

“ഇത് അധികമുണ്ടാകില്ല, എങ്കിലും  ഈ വാരാന്ത്യത്തോടെ നിങ്ങൾ ഓരോരുത്തർക്കും ഒരു ചെറിയ പേയ്‌മെൻ്റ് ലഭിക്കും. നിങ്ങൾ ഇതല്ല അർഹിക്കുന്നത് എന്നെനിക്കറിയാം പക്ഷെ എനിക്ക് ഇപ്പോൾ വാഗ്ദാനം ചെയ്യാൻ കഴിയുന്നത് ഇതാണ്. എന്റെ കമ്പനിയുടെ നിയന്ത്രണം വീണ്ടെടുക്കുന്ന ദിവസം, നിങ്ങളുടെ ന്യായമായ വിഹിതത്തേക്കാൾ കൂടുതൽ നിങ്ങൾക്ക് ലഭിക്കും ” എന്നാണ് ബൈജു രവീന്ദ്രൻ കത്തിൽ പറഞ്ഞത്. ഒപ്പം കമ്പനിയിൽ ജോലിയും അധ്യാപനവും തുടരാൻ അദ്ദേഹം ജീവനക്കാരോട് അഭ്യർത്ഥിച്ചു.

 ബൈജൂസിൻ്റെ മൂല്യം 2022-ൽ 22 ബില്യൺ ഡോളറായിരുന്നു.  നിരവധി നിയന്ത്രണ പ്രശ്‌നങ്ങളും നിക്ഷേപകരുമായുള്ള വൈരുദ്ധ്യങ്ങളും കാരണം വലിയ ഇടിവ് പിന്നീട് കമ്പനിയ്ക്ക് സംഭവിച്ചു. ഇത് കമ്പനിയുടെ പാപ്പരത്ത പ്രക്രിയയ്ക്ക് കാരണമാവുകയായിരുന്നു.

“ഞാൻ ഇന്ന് നിങ്ങളോട് സംസാരിക്കുന്നത് ബൈജൂസിൻ്റെ സ്ഥാപകൻ എന്ന നിലയിലല്ല, നിങ്ങളിൽ ഒരാളെന്ന നിലയിലാണ് – ഒരു അധ്യാപകൻ എന്ന നിലയിൽ. യാത്ര ദുഷ്‌കരമാകുന്ന ദിവസം തോറും, ഒരു ക്ലാസ്സിൻ്റെ മുന്നിൽ നിൽക്കുമ്പോൾ എന്താണ് തോന്നുന്നതെന്ന് എനിക്കറിയാം.  എങ്കിലും ഈ കഴിഞ്ഞ മൂന്ന് മാസങ്ങളിൽ എനിക്കറിയാം, നിങ്ങൾ അത് കൃത്യമായി ചെയ്യുന്നുണ്ടെന്ന്. ഞാൻ നിങ്ങളോട് മാപ്പ് പറയാൻ കടപ്പെട്ടിരിക്കുന്നു. നിങ്ങളുടെ ഏറ്റവും മികച്ചത് നിങ്ങൾ നൽകി, എന്നിട്ടും നിങ്ങളുടെ ജോലിക്ക് പ്രതിഫലം നൽകാൻ ഞങ്ങൾക്ക് കഴിഞ്ഞില്ല. ഇത് ശരിയല്ല എന്നെനിക്ക് അറിയാം.. അതിന് ഞാൻ ശരിക്കും ഖേദിക്കുന്നു. നിയമപോരാട്ടങ്ങളുടെയും സാമ്പത്തിക അനിശ്ചിതത്വങ്ങളുടെയും നാമാരും ഒരിക്കലും പ്രതീക്ഷിക്കാത്ത വെല്ലുവിളികളുടെയും തികഞ്ഞ കൊടുങ്കാറ്റായിരുന്നു കഴിഞ്ഞ മൂന്ന് മാസങ്ങൾ. എന്നാൽ അതിലെല്ലാം നിങ്ങൾ ശക്തമായി നിലകൊണ്ടു. വിദ്യാഭ്യാസം നൽകാനും പ്രചോദിപ്പിക്കാനും വഴികാട്ടാനും ഉള്ള ആളെന്ന നിലയിൽ ഒരു അധ്യാപകൻ്റെ പരമോന്നത നിങ്ങൾ ഉയർത്തിപ്പിടിച്ചിരിക്കുന്നു.  

എനിക്കറിയാം, ഒരുമിച്ച്, നമ്മൾ ഇതിൽ നിന്ന് മുമ്പത്തേക്കാൾ ശക്തമായി പുറത്തുവരുമെന്ന്. ഞങ്ങൾക്ക് ഇത് നിർത്താൻ കഴിയില്ല. നമുക്ക് വേഗത കുറയ്ക്കാൻ പോലും കഴിയില്ല. കാരണം ഞങ്ങളെ ആശ്രയിച്ച് ദശലക്ഷക്കണക്കിന് വിദ്യാർത്ഥികളുണ്ട്. നമ്മൾ ഇത് തുടരാൻ കാരണം അവരാണ്. ഞങ്ങൾ ഈ യുദ്ധങ്ങൾ ചെയ്യാൻ കാരണം അവരാണ്. അവരാണ് ഞങ്ങൾ വിജയിക്കാൻ കാരണം” എന്നാണ് ബൈജു തന്റെ കത്തിലൂടെ ശക്തമായി തിരിച്ചുവരുമെന്ന് ഒപ്പമുള്ള സ്റ്റാഫിന് വാക്ക് നൽകിയത്.

Byju’s founder, Byju Raveendran, writes an open letter apologizing for delayed payouts, acknowledges the company’s financial difficulties, and reassures employees of partial compensation. His message of unity and perseverance encourages staff to stay focused on their mission.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version