നൂറ്റാണ്ടുകളായി അതിജീവിക്കുക മാത്രമല്ല അഭിവൃദ്ധി പ്രാപിക്കുകയും ചെയ്യുന്ന നിരവധി ബിസിനസ്സുകളുള്ള, സംരംഭകത്വത്തിൻ്റെ സമ്പന്നമായ ചരിത്രത്തിൻ്റെ ആസ്ഥാനമാണ് ഇന്ത്യ. ഇന്നും വിജയകരമായി പ്രവർത്തനം തുടരുന്ന ഇന്ത്യയിലെ ഏറ്റവും പഴയ അഞ്ച് കമ്പനികൾ ഏതൊക്കെ ആണെന്ന് നോക്കാം.
1. വാഡിയ ഗ്രൂപ്പ് (1736-ൽ സ്ഥാപിതമായത്)
ലോവ്ജി നുസർവാൻജി വാഡിയ സ്ഥാപിച്ച വാഡിയ ഗ്രൂപ്പ് ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള ഒരു കമ്പനി ആണ്. ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിക്ക് വേണ്ടി ഒരു കപ്പൽ നിർമാണ കമ്പനിയായി ആരംഭിച്ച വാഡിയ, പിന്നീട് ടെക്സ്റ്റൈൽസ്, ഫുഡ്, കെമിക്കൽസ് അടക്കമുള്ള പല മേഖലകളിലേക്കും ബിസിനസ് വൈവിദ്ധ്യവൽക്കരിച്ചു. വാഡിയ ഗ്രൂപ്പിന് കീഴിലുള്ള ബിസ്ക്കറ്റ്സ് & ഡയറി പ്രൊഡക്ട്സ് വില്പന നടത്തുന്ന രാജ്യത്തെ പ്രമുഖ കമ്പനിയാണ് ബ്രിട്ടാനിയ ഇൻഡസ്ട്രീസ്.
2. EID-Parry Ltd (1788-ൽ സ്ഥാപിതമായത്)
EID-Parry Ltd തോമസ് പാരി ആണ് സ്ഥാപിച്ചത്. പാരി & കോ എന്ന പേരിൽ പ്രാഥമികമായി പഞ്ചസാരയിലും സ്പിരിറ്റിലും വ്യാപാരം നടത്തിയിരുന്ന കമ്പനി ആണിത്. കമ്പനി പഞ്ചസാര ഉൽപ്പാദനത്തിൽ മുൻനിര കമ്പനി ആയി മാറുകയും പിന്നീട് ഇന്ത്യയിൽ വളം നിർമ്മാണത്തിന് തുടക്കമിടുകയും ചെയ്തു. ഇന്ന്, EID-Parry പഞ്ചസാര വ്യവസായത്തിന് പുറമെ ജൈവവളങ്ങൾ, ന്യൂട്രാസ്യൂട്ടിക്കൽസ് തുടങ്ങിയ മറ്റ് മേഖലകളിലും പ്രവർത്തിക്കുന്നു.
3. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (1806-ൽ സ്ഥാപിതമായത്)
ബാങ്ക് ഓഫ് കൽക്കട്ട എന്ന നാമത്തിൽ 1,806ൽ സ്ഥാപിതമായ ബാങ്കാണിത്. സ്വാതന്ത്ര്യത്തിന് ശേഷം 1955ൽ ആണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എന്ന പേര് സ്വീകരിച്ചത്. ഇന്ന് രാജ്യത്തെ ഏറ്റവും വലിയ വാണിജ്യ ബാങ്കായി എസ്.ബി.ഐ വളർച്ച നേടിയിരിക്കുന്നു. വിശാലമായ ബാങ്കിങ് സേവനങ്ങൾ നൽകുന്ന ഈ പൊതുമേഖലാ സ്ഥാപനത്തിന് ഇന്ന് രാജ്യത്തെ ബാങ്കിങ് മേഖലയിൽ പ്രമുഖ സ്ഥാനമാണുള്ളത്.
4. RPG ഗ്രൂപ്പ് (1820-ൽ സ്ഥാപിതമായത്)
1820-ൽ രാംദത്ത് ഗോയങ്ക സ്ഥാപിച്ചതാണ് ആർപിജി ഗ്രൂപ്പ്. കേശവ് പ്രസാദ് ഗോയങ്കയുടെ നേതൃത്വത്തിൽ പിന്നീട് ഗ്രൂപ്പ് ഗണ്യമായി വികസിച്ചു. ഇന്ന് സിയറ്റ് ടയേഴ്സ്, ആർപിജി ലൈഫ് സയൻസസ് തുടങ്ങിയ മുൻനിര കമ്പനികളും ഇതിന്റെ ഭാഗമാണ്. ഇൻഫ്രാസ്ട്രക്ചർ, ടെക്നോളജി, ഊർജം തുടങ്ങിയ വൈവിധ്യമാർന്ന വ്യവസായങ്ങളിൽ ആണ് ഈ കൂട്ടായ്മ പ്രവർത്തിക്കുന്നത്.
5. ആദിത്യ ബിർള ഗ്രൂപ്പ് (1857-ൽ സ്ഥാപിതമായത്)
ആദിത്യ ബിർള ഗ്രൂപ്പ് സ്ഥാപിച്ചത് ശിവ നാരായൺ ബിർളയാണ്. എന്നാൽ കമ്പനിയെ ആഗോള പവർഹൗസാക്കി മാറ്റിയത് ഘനശ്യാംദാസ് ബിർളയാണ്. തുടക്കത്തിൽ ചണക്കച്ചവടത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ച സംഘം ടെക്സ്റ്റൈൽസ്, ഫിനാൻസ്, സിമൻ്റ്, ടെലികമ്മ്യൂണിക്കേഷൻ എന്നിവയിലേക്ക് വ്യാപിച്ചു. ഇന്ന്, ആദിത്യ ബിർള ഗ്രൂപ്പ് ഇന്ത്യയിലെ ഏറ്റവും വലുതും സ്വാധീനമുള്ളതുമായ ഒരു ബിഗ് ബ്രാൻഡ് ആണ്.
Discover five of the oldest companies in India that have thrived for centuries, including the Wadia Group and State Bank of India, showcasing the rich history of Indian entrepreneurship.