തൂത്തുക്കുടിയിലെ വി.ഒ.ചിദംബനാർ VOC തുറമുഖത്ത്  ഉദ്ഘാടനം ചെയ്ത പുതിയ രാജ്യാന്തര കണ്ടെയ്നർ ടെർമിനൽ വിഴിഞ്ഞത്തിനു ഭീഷണിയാകില്ല.  6 ലക്ഷം TEU കണ്ടെയ്‌നറുകൾ കൈകാര്യം ചെയ്യാനുള്ള ശേഷിയുള്ള പുതിയ രാജ്യാന്തര കണ്ടെയ്നർ ടെർമിനൽ 10  ലക്ഷം TEU കണ്ടെയ്‌നറുകൾ കൈകാര്യം ചെയ്യാനുള്ള ശേഷിയുള്ള  വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിനൊപ്പം ദക്ഷിണേന്ത്യയിൽ മികച്ച ചരക്ക് വിനിമയം നടത്തുമെന്നാണ് പ്രതീക്ഷ. വിഴിഞ്ഞത്തിനു നിലവിൽ റോഡ് കണക്ടിവിറ്റി മാത്രമാണുള്ളതെങ്കിൽ തൂത്തുക്കുടി തുറമുഖത്തേക്ക് റോഡ്, റെയിൽ, വിമാനത്താവള കണെക്ടിവിറ്റിയാണ് മേന്മയായി അവകാശപെടാനുള്ളത്.

വിഴിഞ്ഞവും തൂത്തുക്കുടിയും പൂർണ പ്രവർത്തന സജ്ജമാകുന്നതോടെ  ഇന്ത്യയുടെ തെക്കെ മുനമ്പിൽ  ഇനിയുള്ള ദിവസങ്ങളിൽ വലിയ കപ്പലുകളുടെ തിരക്കേറും എന്നാണ് പ്രതീക്ഷ.

ചെന്നൈ, എന്നൂർ, തൂത്തുക്കുടി എന്നീ മൂന്നു വൻ തുറമുഖങ്ങൾക്കു പുറമെ, വലുതും ചെറുതുമായ 17 തുറമുഖങ്ങളുമായി ഇന്ത്യയുടെ സമുദ്ര വ്യാപാര രംഗത്തിനു മുതൽക്കൂട്ടാകുകയാണു തമിഴ്നാട്. വി.ഒ.ചിദംബനാർ രാജ്യാന്തര കണ്ടെയ്നർ ടെർമിനൽ കൂടി വന്നതോടെ  പോർട്ട് സിറ്റിയായ തൂത്തുക്കുടി കണ്ടെയ്നർ കപ്പലുകളുടെ പുതിയ ലക്ഷ്യസ്ഥാനമായി മാറും. തൂത്തുക്കുടി രാജ്യാന്തര കണ്ടെയ്‌നർ ടെർമിനലിനെ ഇന്ത്യയുടെ മറൈൻ ഇൻഫ്രാസ്ട്രക്ചറിലെ പുതിയ താരമായാണു പ്രധാനമന്ത്രി നരേന്ദ്ര മോദി വിശേഷിപ്പിച്ചത്.  

തൂത്തുക്കുടിയിലെ വിഒസി തുറമുഖത്ത് 38,000 കോടിയിലധികം രൂപയുടെ വികസന പ്രവൃത്തികൾക്കു കൂടിയാണ് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി  തറക്കല്ലിട്ടത്. ജെഎം ബാക്സി ഗ്രൂപ്പിനാണ് പുതിയതായി ഉദ്ഘാടനം ചെയ്ത ടെർമിനലിന്റെ പ്രവർത്തന ചുമതല.

വി.ഒ.ചിദംബനാർ VOC തുറമുഖത്ത് വരുന്ന മൂന്നാമത്തെ ടെർമിനലാണിത്. 14.20 മീറ്റർ ആഴമുള്ള ടെർമിനലിന് 370 മീറ്റർ നീളവും ഉണ്ട്. ബായ്ക്കപ് ഏരിയ ഉൾപ്പെടെ 10 ഹെക്ടറിൽ വ്യാപിച്ചുകിടക്കുന്നതാണ് പുതിയ ടെർമിനൽ. 6 ലക്ഷം ടിഇയു കണ്ടെയ്‌നറുകൾ കൈകാര്യം ചെയ്യാനുള്ള ശേഷിയും പുതിയ ടെർമിനലിന് ഉണ്ട്.

NH 138, NH 38, NH 32 എന്നീ മൂന്ന് പ്രധാന ദേശീയപാതകളാണ് പോർട്ട് സിറ്റിയായ തൂത്തുക്കുടിയുടെ റോഡ് കണക്ടിവിറ്റി. തുറമുഖത്തേക്കു നീളുന്ന ‍ഡെഡിക്കേറ്റ‍ഡ് റെയിൽവേ പാതയും തൂത്തുക്കുടിയെ സമുദ്ര വ്യാപാരത്തിന്റെ പ്രധാന കേന്ദ്രമായി മാറ്റുന്നു. തുറമുഖത്തുനിന്ന് 20 കിലോമീറ്റർ ദൂരത്തിലുള്ള  തൂത്തുക്കുടി രാജ്യാന്തര  
വിമാനത്താവളത്തെയും തുറമുഖത്തെയും തമ്മിൽ ബന്ധിപ്പിക്കുന്ന പ്രത്യേക സംസ്ഥാന പാതയും  മറ്റൊരു പ്രത്യേകതയാണ്.

തൂത്തുക്കുടിയിലെ പുതിയ രാജ്യാന്തര ടെർമിനൽ, കേരളത്തിന്റെ പ്രതീക്ഷയായ വിഴിഞ്ഞത്തിനു ബദലാകില്ല എന്ന് പറയാൻ ഒരു കാരണം വിഴിഞ്ഞത്തെ സമുദ്രത്തിലെ ആഴക്കൂടുതലാണ്.  18 മീറ്റർ സ്വാഭാവിക ആഴമാണ് വിഴിഞ്ഞത്തിനുള്ളത്. ഇത് 20 മീറ്ററായി വർധിപ്പിക്കാൻ സാധിക്കുമെന്നതാണ് വിഴിഞ്ഞത്തിന്റെ പ്രത്യേകത.  

കണക്ടിവിറ്റി സാദ്ധ്യതകൾ കൂടുതലാണെങ്കിലും  ശേഷിയുടെ കാര്യത്തിൽ തൂത്തുക്കുടിയേക്കാൾ മുന്നിലാണ് വിഴിഞ്ഞം. ആദ്യഘട്ടത്തിൽ 10 ലക്ഷം ടിഇയു ശേഷിയാണ് വിഴിഞ്ഞത്ത് കൈകാര്യം ചെയ്യാൻ സാധിക്കുക. രാജ്യാന്തര കപ്പൽപാതയിൽനിന്നു 10 നോട്ടിക്കൽ മൈൽ അകലെയാണ് വിഴിഞ്ഞത്തിന്റെ സ്ഥാനമെന്നതും മേന്മയാണ്. 6 ലക്ഷം TEU കണ്ടെയ്‌നറുകൾ കൈകാര്യം ചെയ്യാനുള്ള ശേഷിയാണ് വി.ഒ.ചിദംബനാർ രാജ്യാന്തര കണ്ടെയ്നർ ടെർമിനലിനുള്ളത്.

The new international container terminal at VO Chidambanar VOC port in Tuticorin enhances cargo movement in South India, complementing Vizhinjam’s operations without posing a threat.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version