ഇന്ത്യൻ വ്യോമയാന വിപണിയുടെ ബഹുഭൂരിപക്ഷ കുത്തക ടാറ്റ ഗ്രൂപ്പിന്റെ എയർ ഇന്ത്യയും ഇന്റർഗ്ളോബ് എന്റർപ്രസസിന്റെ ഇൻഡിഗോയും സ്വന്തമാക്കിക്കഴിഞ്ഞു . ആഭ്യന്തര വിമാന സർവീസുകളില്‍ 90 ശതമാനം വിഹിതമാണ് ഇരു കമ്പനികൾക്കും. രാജ്യത്തെ 1,048 റൂട്ടുകളില്‍ 769 ലും ഇൻഡിഗോ മാത്രമാണ് നിലവിൽ സർവീസ് നടത്തുന്നത്. എയർ ഇന്ത്യ കഴിഞ്ഞ രണ്ട് വർഷം കൊണ്ട് നിയമിച്ചത് 5000 ക്രൂ അംഗങ്ങൾ ഉൾപ്പെടെ 9000 ജീവനക്കാരെയാണ്.
രാജ്യത്തെ ഏറ്റവും വലിയ വിമാന കമ്പനി ഇൻഡിഗോയുടെ ആഭ്യന്തര വിപണിവിഹിതം 62.7 ശതമാനമാണ്. ടാറ്റ ഗ്രൂപ്പിന് കീഴിലുള്ള എയർ ഇന്ത്യ എക്സ്പ്രസ്, എയർ ഏഷ്യ എക്സ്പ്രസ്, വിസ്താര എന്നിവ ഉള്‍പ്പെടുന്ന എയർ ഇന്ത്യ എയർലൈൻസ് വിപണി വിഹിതം 28.8% ശതമാനമായി ഉയർന്നു. ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) പങ്ക് വച്ച കണക്കുകള്‍ പ്രകാരം ജൂലൈ അവസാനത്തോടെ ഇന്ത്യയുടെ ആഭ്യന്തര വ്യോമയാന വിപണിയുടെ 28.8% എയര്‍ ഇന്ത്യ ഗ്രൂപ്പിന്റെ നിയന്ത്രണത്തിലാണ്. 2027 ആകുമ്പോഴേക്കും ആഭ്യന്തര വിപണിയുടെ 30% പിടിച്ചെടുക്കാനാണ് എയര്‍ ഇന്ത്യ ലക്ഷ്യമിടുന്നത്.
1981ല്‍ ആരംഭിച്ച വായുദൂത് മുതല്‍ 2024ല്‍ സേവനം അവസാനിപ്പിച്ച ഗോ ഫസ്റ്റ് വരെ പത്ത് വർഷത്തിനിടെ അനവധി വിമാന കമ്പനികള്‍ ഇന്ത്യയില്‍ വിജയം കണ്ടില്ല . ഗോ ഫസ്റ്റിന്റെ പാപ്പർ നടപടികൾ തുടരുകയാണ്.
ഇൻഡിഗോ, എയർ ഇന്ത്യ, വിസ്താര, എ.ഐ.എക്സ് കണക്ട്, സ്പൈസ് ജെറ്റ്, ആകാശ എയർ, അലയൻസ് എയർ എന്നിവയാണ് രാജ്യത്തിപ്പോൾ സർവീസ് നടത്തുന്നത്. രാജ്യത്തെ മറ്റൊരു പ്രമുഖ വിമാന കമ്പനിയായ സ്പൈസ് ജെറ്റും പിടിച്ചുനില്ക്കാൻ പാടുപെടുകയാണ്. ആഗസ്റ്റില്‍ കമ്പനിയുടെ വിപണി വിഹിതം 2.3 ശതമാനമായി കുറഞ്ഞു. പ്രവർത്തന ചെലവിന് പണമില്ലാത്തതാണ് ഏറ്റവും വലിയ വെല്ലുവിളി.
രാജ്യത്തു സർവീസ് നടത്തിയിരുന്ന സഹാറ എയർലൈൻസ് സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് 2007ല്‍ ജെറ്റ് എയർവെയ്സ് ഏറ്റെടുത്തു. ഡെക്കാൻ എയർലൈൻസ് മത്സരം നേരിടാനാവാതെ 2007ല്‍ കിംഗ്ഫിഷറിന് വിറ്റു. കിംഗ് ഫിഷർ എയർലൈൻസ് ആകട്ടെ നഷ്ടം കുമിഞ്ഞു കൂടിയതോടെ 2012ല്‍ പൂട്ടി. പാരാമൗണ്ട് എയർലൈൻസ് കടക്കെണി മൂലം 2010ല്‍ പ്രവർത്തനം നിറുത്തി. ഇന്ത്യൻ എയർലൈൻസ്- 2011ല്‍ എയർ ഇന്ത്യയുമായി ലയിച്ചു. ജെറ്റ് എയർവെയ്സ് കടം പെരുകി പ്രവർത്തനം അവസാനിപ്പിച്ചു.
വികസന പദ്ധതികളുമായി മുന്നോട്ടു പോകുന്ന ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എയർ ഇന്ത്യ കഴിഞ്ഞ രണ്ട് വർഷം കൊണ്ട് നിയമിച്ചത് 5000 ക്രൂ അംഗങ്ങൾ ഉൾപ്പെടെ 9000 ജീവനക്കാരെയാണ്.
ടാറ്റ ഗ്രൂപ്പിന്റെ പക്കലെത്തിയതോടെ എയര്‍ ഇന്ത്യ എയർലൈനിൻ്റെ ആഭ്യന്തര വിപണി വിഹിതം 2023 സാമ്പത്തിക വർഷത്തിൽ നിന്നും 2024 ലെത്തിയപ്പോൾ 27 ശതമാനം ഉയർന്നു. കമ്പനിയുടെ അന്താരാഷ്ട്ര വിപണി വിഹിതം 21 ശതമാനത്തിൽ നിന്ന് 24 ശതമാനമായി ഉയർന്നു. ടാറ്റ സണ്‍സിന്റെ വാര്‍ഷിക റിപ്പോര്‍ട്ട് അനുസരിച്ച്, ടാറ്റ ഗ്രൂപ്പിന്റെ എയര്‍ലൈന്‍ ബിസിനസിന്റെ നഷ്ടം മുന്‍ സാമ്പത്തിക വര്‍ഷത്തെ 15,414 കോടി രൂപയില്‍ നിന്ന് 6,337 കോടി രൂപയായി കുറഞ്ഞു. 2024 സാമ്പത്തിക വര്‍ഷത്തില്‍ എയര്‍ ഇന്ത്യയുടെ എക്കാലത്തെയും ഉയര്‍ന്ന ഏകീകൃത വരുമാനമായ 51,365 കോടി രൂപ കൈവരിച്ചു. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 24% കൂടുതലാണിത്.
Air India and IndiGo hold a 90% majority in India’s aviation market. IndiGo leads with a 62.7% share, while Tata Group’s Air India Group has 28.8%, aiming to capture 30% by 2027.