ജീവിതം പലപ്പോഴും നമ്മളെയൊക്കെ നമ്മൾ പോലും ചിന്തിക്കാത്ത തലത്തിലേക്കാണ് എത്തിക്കാറുള്ളത്. പ്രത്യേകിച്ചും പ്രായമായ ചിലരിൽ. ഇന്ത്യക്കാരായ പലർക്കും  60 വയസ്സ് തികയുന്നത് വിരമിക്കൽ പ്രായം അല്ല,  മറിച്ച് പുതിയ അവസരങ്ങൾ സ്വീകരിക്കുന്നതിനും അവരുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കുന്നതിനുമുള്ള ഒരു നിമിഷമായിരുന്നു. പ്രായമായാലും ജീവിതത്തിൽ വെറുതെ ഇരുന്നു സമയം കളയരുത് എന്നും പുതിയ ഉയരങ്ങൾ കീഴടക്കാൻ കഴിയും എന്നും തെളിയിച്ചു തന്ന പ്രചോദനാത്മക കഥകൾ എട്ട് അസാധാരണ വ്യക്തിത്വങ്ങളെ അറിയാം.ഒരാളുടെ സ്വപ്നങ്ങൾ പിന്തുടരുന്നതിന് പ്രായപരിധി ഇല്ലെന്ന് തന്നെയാണ് ഈ കഥകൾ എല്ലാം വ്യക്തമാക്കുന്നത്.

രാമനാഥൻ സ്വാമിനാഥൻ (79), ഐഎസ്ആർഒയ്ക്കുള്ള റോക്കറ്റ് മോഡലുകൾ രൂപകൽപ്പന ചെയ്യുന്നു.

റാംജി എന്ന രാമനാഥൻ ചെറുപ്പത്തിൽ തന്നെ മോഡൽ നിർമ്മാണത്തിലും എഞ്ചിനീയറിംഗിലും താൽപ്പര്യം ആരംഭിച്ച ആളാണ്. അദ്ദേഹത്തിന് എട്ട് വയസ്സുള്ളപ്പോൾ അച്ഛൻ സമ്മാനിച്ച ഒരു മെക്കാനോ സെറ്റിൻ്റെ (ഒരു മാതൃകാ നിർമ്മാണ സംവിധാനം) ആയിരുന്നു ഇതിന്റെ തുടക്കം. 2002-ൽ മൈസൂരിലേക്ക് താമസം മാറിയതിനുശേഷം അദ്ദേഹത്തിൻ്റെ ഇതിനോടുള്ള അഭിനിവേശം വീണ്ടും ഉണർന്നു. അവിടെ അദ്ദേഹം ദിവസാവസാനം തീവണ്ടികളുടെയും റോക്കറ്റുകളുടെയും ചെറിയ മാതൃകകൾ വീട്ടിൽ തന്നെ നിർമ്മിച്ച് തുടങ്ങി. 2018-ൽ അദ്ദേഹം ഒരു ISRO റോക്കറ്റിൻ്റെ പിച്ചള മോഡൽ നിർമ്മിച്ചപ്പോൾ ഇത് ബഹിരാകാശ സംഘടനയുടെ പ്രശംസ പിടിച്ചുപറ്റി. പിന്നീട് അവർക്കായി കൂടുതൽ റോക്കറ്റ് മോഡലുകൾ നിർമ്മിക്കാൻ അദ്ദേഹത്തോട് ആവശ്യപ്പെട്ടു.

“എൻ്റെ സ്വപ്നം യാഥാർത്ഥ്യമാകുന്നതിൻ്റെ തുടക്കമായിരുന്നു ഇത്” എന്നാണ് റാംജി പറയുന്നത്. പിന്നീട് 74-ാം വയസ്സിൽ അദ്ദേഹം ഒരു സുഹൃത്തിൻ്റെ ഫാക്ടറിയിൽ ക്രാഫ്റ്റിസാൻ എഞ്ചിനീയറിംഗ് മോഡലുകൾ സ്ഥാപിക്കുകയും ഐഎസ്ആർഒയ്ക്ക് വേണ്ടി മോഡലുകൾ രൂപകൽപ്പന ചെയ്യുകയും ചെയ്തുകൊണ്ട് ഈ മേഖലയിൽ കരിയർ ആരംഭിച്ചു.

പദ്മ പരീഖ് (89), കരകൗശല  ബിസിനസ് വിജയം

89 കാരിയായ പദ്മ സ്വന്തമായി കരകൗശല ബിസിനസ്സ് നടത്തുന്നു. ക്രോച്ചെറ്റ് പക്ഷികൾ, പുതപ്പുകൾ, ബെഡ്ഷീറ്റുകൾ, കീചെയിനുകൾ, കമ്മലുകൾ, തൊട്ടിൽ ലെയ്സ്, പഴ്സ്, കപ്പ് കോസ്റ്ററുകൾ എന്നിവ ആണ് പദ്മ വിൽക്കുന്നത്. പദ്മയുടെ കഴിവ് തിരിച്ചറിഞ്ഞ് അതിനെ ഒരു ബിസിനസ്സാക്കി മാറ്റാൻ അവരെ പ്രേരിപ്പിച്ചത് കൊച്ചുമകൾ ആണ്. ഏഴാംക്ലാസ് വരെ മാത്രം പഠിച്ച തന്റെ മുത്തശ്ശി ആർക്കും വേണ്ടാത്ത മാലിന്യത്തിൽ നിന്ന് പുതിയ കരകൗശല വസ്തുക്കൾ സൃഷ്ടിച്ചത് കൊച്ചുമകളെ ആകർഷിച്ചു.

പത്മ നിർമ്മിച്ച ഒരു കരകൗശല വസ്തു ചെറുമകൾ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തു. ഇത് വളരെ പെട്ടെന്നാണ് ഹിറ്റായി മാറിയത്. കണ്ണിന് പ്രശ്‌നങ്ങളുണ്ടെങ്കിൽപ്പോലും പദ്മ ഇതിനായി ദിവസത്തിൽ മൂന്ന് മണിക്കൂറെങ്കിലും ചെലവഴിക്കുന്നുണ്ട്. ഉൽപ്പന്നങ്ങൾക്ക് 400 മുതൽ 5,000 രൂപ വരെയാണ് വില. ലോകമെമ്പാടുമുള്ള സ്ഥലങ്ങളിൽ നിന്നും പദ്മയെ തേടി ഓർഡറുകൾ വരുന്നുണ്ട്.

ഭഗവാനി ദേവി ദാഗർ (96), അത്‌ലറ്റിക്‌സിൽ സ്വർണ്ണ മെഡൽ ജേതാവ്

ഹരിയാനയിൽ നിന്നുള്ള ഭഗവാനി ദേവി ജീവിതത്തിലെ പ്രതിബന്ധങ്ങളെ തരണം ചെയ്യുന്നതിനും സ്വപ്നത്തിലേക്ക് സഞ്ചരിക്കുന്നതിനുമുള്ള മികച്ച ഉദാഹരണമാണ്. സ്‌കൂളിൽ പോകാത്ത ഒരു പെൺകുട്ടി ആയിരുന്നു ഇവർ. അതുകൊണ്ട് തന്നെ ഒഴിവുസമയങ്ങൾ സുഹൃത്തുക്കളോടൊപ്പം കബഡി കളിക്കാൻ ആണ് ഭഗവാനിയ്ക്ക് ഇഷ്ടം. 12-ാം വയസ്സിൽ വിവാഹിതയായ ഭഗവാനിക്ക് ജീവിതയാത്രയിൽ രണ്ട് മക്കളെയും ഭർത്താവിനെയും നഷ്ടപ്പെട്ടു. ഒരു ആൺകുഞ്ഞ് ഉള്ളതിനെ വളർത്താനും ജീവിതത്തിൻ്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാനും വേണ്ടി ഈ അമ്മ പാടത്ത് അദ്ധ്വാനിച്ചു തുടങ്ങി. വർഷങ്ങൾക്ക് ശേഷം അവരുടെ പേരക്കുട്ടികൾ ആണ് മുത്തശിയുടെ ഉള്ളിൽ അടങ്ങാതെ കിടക്കുന്ന ആ അഭിനിവേശത്തെ കണ്ടെത്തുന്നത്.  മൂത്ത കൊച്ചുമകൻ വികാസ് ഒരു ഷോട്ട്പുട്ട് ബോൾ വീട്ടിലേക്ക് കൊണ്ടുവന്നപ്പോൾ മുത്തശ്ശി അത് എറിയുന്നത് കണ്ടപ്പോൾ ആണ് കുട്ടികൾക്ക് ഇത്തരമൊരു അസാമാന്യമായ കഴിവ് മുത്തശ്ശിയിൽ ഒളിഞ്ഞുകിടക്കുന്നുണ്ടെന്നു മനസിലായത്. കുട്ടികൾ വീണ്ടും മുത്തശ്ശിയെ സ്പോർട്സിലേക്ക് ഇറങ്ങാൻ പ്രേരിപ്പിച്ചു.

94-ാം വയസ്സിൽ ഭഗവാനി തൻ്റെ രണ്ട് പേരക്കുട്ടികൾക്കൊപ്പം പരിശീലനം ആരംഭിച്ചു. കുറച്ച് മാസങ്ങൾക്ക് ശേഷം, 2022-ൽ ഡൽഹി സ്റ്റേറ്റ് മാസ്റ്റേഴ്സ് അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ മൂന്ന് സ്വർണം നേടി കൊണ്ട് ആയിരുന്നു ഭഗവാനി പ്രായം ആഗ്രഹങ്ങൾക്ക് തടസമല്ല എന്ന് തെളിയിച്ചത്. പോളണ്ടിൽ നടന്ന 9-ാമത് ലോക മാസ്റ്റേഴ്സ് അത്ലറ്റിക്സ് ഇൻഡോർ ചാമ്പ്യൻഷിപ്പിൽ മൂന്ന് സ്വർണ്ണ മെഡലുകൾ ആണ് ഭഗവാനി നേടിയത്. പോളണ്ടിൽ നടന്ന 9-ാമത് ലോക മാസ്റ്റേഴ്സ് അത്‌ലറ്റിക്സ് ഇൻഡോർ ചാമ്പ്യൻഷിപ്പിൽ 60 മീറ്റർ ഓട്ടം, ഷോട്ട്പുട്ട്, ഡിസ്കസ് ത്രോ എന്നിവയിൽ ആണ് ഭഗവാനി സ്വർണം നേടിയത്.

ഫിലോ തോമസ് (67), അച്ചാർ നിർമ്മാണ ബിസിനസ്

ഫിലോയുടെ ഭർത്താവ് കെ ജെ തോമസിന്റെ അവസാന ആഗ്രഹം ആയിരുന്നു തന്റെ ഭാര്യ ഒരു അച്ചാർ ബിസിനസ്സ് നടത്തി സ്വയം പ്രശസ്തി നേടണമെന്ന്. കഴിഞ്ഞ ആറ് വർഷമായി ആലപ്പുഴക്കാരിയായ ഫിലോ തോമസ്, തൻ്റെ മരുമകൾ ടിൻസിയുടെ സഹായത്തോടെ വീട്ടിൽ നിന്ന് ‘ഫിലോസ് അച്ചാറുകൾ’ നിർമ്മിച്ചു വിപണനം നടത്തുന്നുണ്ട്. തോമസിൻ്റെ മരണശേഷം, ഫിലോ ഒരു ഫുഡ് ലൈസൻസ് നേടുകയും തൻ്റെ സംരംഭം ആരംഭിക്കുകയും ചെയ്തു.  കൊഞ്ച്, മത്സ്യം, ഇറച്ചി അച്ചാറുകൾ, ഉണക്കിയ ബീഫ് പൊടി, ചെമ്മീൻ ചമ്മന്തി പൊടി (ഉണങ്ങിയ കൊഞ്ച് പൊടി), മാങ്ങ, മധുരനാരങ്ങ തുടങ്ങിയ സീസണൽ പച്ചക്കറി അച്ചാറുകൾ എന്നിവ 67 കാരിയായ ഫിലോ വിൽക്കുന്നുണ്ട്.

വീണ മൽഹോത്ര (66), ഹെയർ ഓയിൽ സംരംഭക

കാൽമുട്ടിലെ ശസ്ത്രക്രിയയും ചിക്കുൻഗുനിയയും ഒക്കെ വന്ന ശേഷം വീണ മൽഹോത്രയ്ക്ക് തന്റെ മുടി കൊഴിയുന്നുണ്ട് എന്ന് തോന്നി. ഒന്നിലധികം വീട്ടുവൈദ്യങ്ങളും എണ്ണകളും പ്രയോഗിച്ചു നോക്കിയെങ്കിലും പരാജയപ്പെടുകയായിരുന്നു. പിന്നീട് വീണ  സ്വന്തം അടുക്കളയിൽ ഹെയർ ഓയിൽ ഉണ്ടാക്കാൻ തുടങ്ങി. അഞ്ച് വർഷത്തെ കഠിനാധ്വാനത്തിന് ശേഷം, വീണ ജിയുടെ ഹെയർ ഓയിൽ എന്ന ബ്രാൻഡിൽ ഒരു എണ്ണ അവർ വിപണിയിലേക്കും ഇറക്കി തുടക്കി. റിട്ടയർമെൻ്റിന് ശേഷം ആരംഭിച്ച ഈ സംരംഭം വീണയ്ക്ക് ഒരു പുതിയ ജീവിതം നൽകി. ഇന്ന് ഈ സംരംഭത്തിന്റെ വിറ്റുവരവിൻ്റെ 50 ശതമാനം വിവിധ ചാരിറ്റികൾക്കായി വീണ സംഭാവന ചെയ്യുന്നുണ്ട്.

നാഗമണി (90),  റൂട്ട് & ഷൂട്ട്സ് ഹെയർ ഓയിൽ

 നാഗമണിക്ക് മുടി കൊഴിച്ചിൽ അനുഭവപ്പെട്ടപ്പോൾ ആണ് ഒരു സുഹൃത്ത് 150 വർഷം പഴക്കമുള്ള ഒരു ഹെയർ ഓയിൽ ഫോർമുല അവരോട് പങ്കുവെച്ചത്. അത് പിന്നീട് ഒരു ബിസിനസായി മാറുകയായിരുന്നു. വർഷങ്ങളായി സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും ഈ എണ്ണ വിതരണം ചെയ്തിരുന്നു എങ്കിലും ഭർത്താവിൻ്റെ മരണശേഷം തന്റെ 60-കളിൽ ആണ് ഈ ബംഗളൂരു നിവാസിനി അവരുടെ സംരംഭമായ റൂട്ട്‌സ് & ഷൂട്ട്‌സിലൂടെ എണ്ണ വിൽക്കാൻ തുടങ്ങിയത്.

കാരുശ്ശേരിൽ എൻ തങ്കമ്മ (90), വയോജന ഡേകെയർ സ്ഥാപക

മിക്ക ആളുകളും അവരുടെ വാർദ്ധക്യത്തിൽ മറ്റുള്ളവരുമായി കൂടുതൽ ഇടപഴകാൻ കൊതിക്കുന്നവരാണ്. ഭർത്താവ് നഷ്ടപ്പെട്ടതിന് ശേഷം 80 വയസ്സ് പിന്നിട്ട ഒരു സ്ത്രീയേക്കാൾ ആരാണ് ഇത് മനസ്സിലാക്കുന്നത്. അങ്ങിനെയാണ് കോട്ടയംകാരിയും വിരമിച്ച അധ്യാപികയുമായ തങ്കമ്മ, 200 വർഷം പഴക്കമുള്ള തൻ്റെ തറവാട്ടുവീട്ടിൽ ഒരു ഡേകെയർ സ്ഥാപിച്ച് പ്രായമായ സ്ത്രീകൾ നേരിടുന്ന പ്രശ്‌നം ലഘൂകരിക്കാൻ തീരുമാനിച്ചത്. 84-ാം വയസ്സിൽ തുടങ്ങിയ മാനവോദയ പകൽവീട്ടിൽ 30 സ്ത്രീകളാണ് ഇവർക്കൊപ്പം കൂട്ടുകൂടാനെത്തിയത്. എല്ലാ ദിവസവും, ഈ മുതിർന്ന പൗരന്മാരെ രാവിലെ 8 മണിയോടെ അവരുടെ വീടുകളിൽ നിന്ന് ഇവിടേക്ക് കൊണ്ടുവരികയും യോഗ, നടത്തം, മെഴുകുതിരികൾ, ഡിറ്റർജൻ്റുകൾ എന്നിവയുടെ പാക്കിംഗിൽ ഏർപ്പെടുത്തുകയും ചെയ്യുന്നു. ഇത് ചെയ്യാൻ ഇഷ്ടമില്ലാത്തവർക്ക് മറ്റുള്ളവരുമായി സംഭാഷണങ്ങളിലോ വായനയിലോ കൃഷിയിലോ കളികളിലോ ഏർപ്പെടാം. ഇത് പ്രായമായവരുടെ മാനസികവും ശാരീരികവുമായ ഉന്മേഷം ആണ് വാഗ്ദാനം ചെയ്യുന്നത്.

സ്മിത സുരേന്ദ്രനാഥ് ബ്ലാഗൻ (64), ലേക്ക് വ്യൂ റെസ്റ്റോറൻ്റ് ഉടമ

കർണാടകയിൽ ജനിച്ച സ്മിത  ഗോവയിൽ സ്ഥിരതാമസമാക്കിയ ഒരു പഞ്ചാബിയെ ആണ്  വിവാഹം കഴിച്ചത്. പല സ്ഥലങ്ങളുടെ പാരമ്പര്യം ഉള്ളിൽ ഉള്ളത് കൊണ്ട് തന്നെ വ്യത്യസ്ത പാചകരീതികളും സംസ്കാരങ്ങളും സ്മിത പരീക്ഷിച്ചു തുടങ്ങി.  10 വയസ്സുള്ളപ്പോൾ മുതൽ പാചകം തുടങ്ങിയ സ്മിത ഒരു സർക്കാർ ജീവനക്കാരി ആയിരുന്നു. വിരമിച്ചതിന് ശേഷം ആണ് സ്മിത ഒരു റെസ്റ്റോറൻ്റ് സ്ഥാപിച്ചത്. ഗോവയിലെ സ്മിതയുടെ ലേക്ക് വ്യൂ റെസ്റ്റോറൻ്റ്, പരമ്പരാഗത ഗോവൻ പാചകരീതികൾക്കും സമുദ്രവിഭവങ്ങൾക്കും പേരുകേട്ടതാണ്.

Discover the remarkable stories of eight Indians who reinvented themselves after turning 60, from ISRO model-maker Ramanathan Swaminathan to athletics champion Bhagwani Devi Dagar. Success knows no age limit.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version