അടുത്തിടെ ആയിരുന്നു റിലയൻസ് ഇന്ഡസ്ട്രീസിന്റെ ചെയർമാൻ മുകേഷ് അംബാനിയുടെ ഇളയ മകൻ അനന്ത് അംബാനിയും വ്യവസായി വീരേൻ മർച്ചന്റിന്റെ മകൾ രാധികയും തമ്മിലുള്ള വിവാഹം നടന്നത്. ഏകദേശം 5000 കോടി ചിലവഴിച്ച് നടത്തിയ ഈ വിവാഹത്തെ ഏറ്റവും സമ്പന്നമായ വിവാഹം എന്ന് തന്നെയാണ് അറിയപ്പെടുന്നത്.
അംബാനി വിവാഹങ്ങൾ ഇന്ത്യയിലെ ഏറ്റവും ആഡംബരവും സമ്പന്നവുമായ വിവാഹം എന്നറിയപ്പെടാൻ തുടങ്ങിയ ശേഷം ഇത്തരം ആഡംബര കല്യാണങ്ങളുടെ നിരവധി വാർത്തകൾ പുറത്തുവരുന്നുണ്ട്. ദുബായിൽ നടന്ന ഒരു ഇന്ത്യൻ വിവാഹം, അംബാനി കുടുംബത്തിലെ ഒരു വിവാഹത്തിന്റെ അത്രയും ചിലവുള്ളത് തന്നെയാണ് റിപ്പോർട്ടുകൾ പറയുന്നത്.
ദുബായ് ആസ്ഥാനമായുള്ള ഫാഷൻ ഡിസൈനർ ജപീന്ദർ കൗറും വ്യവസായി ഹർപ്രീത് സിംഗ് ഛദ്ദയും 2017-ൽ ദുബായിൽ വച്ചാണ് വിവാഹിതരായത്. അഞ്ച് ദിവസം നീണ്ടുനിന്ന ഈ വിവാഹ ചടങ്ങുകൾ വിവാഹം ദുബായിലെ മൂന്ന് സ്ഥലങ്ങളിലായി ആണ് നടന്നത്. ബുർജ് ഖലീഫ, ബുർജ് അൽ അറബ് ജുമൈറ, പലാസോ വെർസേസ് ദുബായ് എന്നിവിടങ്ങളിൽ ആയിരുന്നു വിവാഹ ചടങ്ങുകൾ.
350 കിലോ റോസ് ഇതളുകൾ പൊഴിക്കുവാനായി മാത്രം ഈ ദമ്പതികൾ ഒരു ഹെലികോപ്റ്റർ വാടകയ്ക്കെടുത്തു. വിവാഹനിശ്ചയത്തിൽ വധു ജപീന്ദർ 12 കാരറ്റ് വജ്രമോതിരം അണിഞ്ഞപ്പോൾ വരൻ 6 കാരറ്റിൻ്റെ മോതിരം അണിഞ്ഞു. വിവാഹത്തിന് 120 കാരറ്റ് പോൾക്കി നെക്ലേസിനൊപ്പം 20 പൗണ്ട് ഭാരമുള്ള ലെഹങ്കയാണ് വധു ധരിച്ചിരുന്നത്. സ്വരോവ്സ്കി ക്രിസ്റ്റൽ അലങ്കാരങ്ങളോടുകൂടിയ ഗംഭീരമായ ഗൗണും ഡയമണ്ട് ടിയാരയുമാണ് ജപീന്ദർ ധരിച്ചിരുന്നത്. ബുർജ് ഖലീഫയിലെ 122 നിലകളിലായി ആയിരുന്നു അതിഥി സത്കാരം നടന്നത്.
റിപ്പോർട്ടുകൾ പ്രകാരം, അഞ്ച് ദിവസത്തെ ആഘോഷങ്ങൾക്കുള്ള ജപീന്ദർ കൗർ-ഹർപ്രീത് ഛദ്ദയുടെ വിവാഹ ബജറ്റ് ഏകദേശം 600 കോടി രൂപയാണ്. അംബാനിയുടെ മകൻ അനന്തിന്റെ വിവാഹചിലവിന്റെ അത്രയൊന്നും വരില്ല എങ്കിലും മകൾ ഇഷയുടെ വിവാഹ ചിലവിനു അടുത്ത് തന്നെയാണ് ഈ തുകയും. ഇഷ അംബാനിയുടെയും ആനന്ദ് പിരാമലിൻ്റെയും വിവാഹ ചിലവ് 700 കോടി ആയിരുന്നു.
Discover the extravagant wedding of Japinder Kaur and Harpreet Singh Chadha, celebrated across iconic Dubai venues like Burj Khalifa and Burj Al Arab Jumeirah. From a stunning engagement to a record-breaking five-day celebration worth ₹600 crore, this wedding epitomizes luxury.