മുൻ ചെന്നൈ സൂപ്പർ കിംഗ്‌സ് ‘ക്യാപ്റ്റൻ കൂൾ’ മഹേന്ദ്ര സിംഗ് ധോണിയേക്കാൾ ആരാധകർ ആണ് അദ്ദേഹത്തിൻ്റെ ഭാര്യ സാക്ഷിക്കും മകൾ സിവയ്ക്കും.  മുൻ ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ കുടുംബത്തിന്റെ ദൃശ്യങ്ങൾക്കായി ആരാധകർ കാത്തിരിക്കാറുമുണ്ട്.

പാട്ടുപാടിയും രസകരമായ വിഡിയോകളിലൂടെയും ആരാധക ഹൃദയം കീഴടക്കിയ ഒൻപത് വയസുകാരിയായ ധോണിയുടെ മകൾ സിവ ധോണി സോഷ്യൽ മീഡിയയിലെ മിന്നും താരമാണ്.  2015 ഫെബ്രുവരി 6 ന് ജനിച്ച സിവ ധോണി ഇപ്പോൾ ജന്മനാടായ റാഞ്ചിയിലെ പ്രശസ്തമായ ടൗറിയൻ വേൾഡ് സ്കൂളിൽ ആണ് പഠിക്കുന്നത്. നാലാം ക്‌ളാസിലാണ് സിവ പഠിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ.  2008-ൽ അമിത് ബജ്‌ല സ്ഥാപിച്ച ടൗറിയൻ വേൾഡ് സ്കൂൾ, ഈ മേഖലയിലെ ഏറ്റവും പ്രശസ്തമായ സ്കൂളുകളിൽ ഒന്നാണ്.

65 ഏക്കർ വിസ്തൃതിയുള്ള കാമ്പസിൽ സ്ഥിതി ചെയ്യുന്ന ടൗറിയൻ വേൾഡ് സ്കൂൾ, വിദ്യാഭ്യാസത്തിന് സമഗ്രവും വിദ്യാർത്ഥി കേന്ദ്രീകൃതവുമായ സമീപനം വാഗ്ദാനം ചെയ്യണം എന്ന കാഴ്ചപ്പാടോടെയാണ് സ്ഥാപിച്ചത്. ലണ്ടൻ സ്‌കൂൾ ഓഫ് ഇക്കണോമിക്‌സിൻ്റെ പൂർവ്വ വിദ്യാർത്ഥിയായ അമിത് ബജ്‌ലയാണ് സ്‌കൂളിൻ്റെ തുടക്കം മുതൽ ഇതിന്റെ പ്രേരകശക്തി. അദ്ദേഹം തന്നെയാണ് ഇപ്പോഴും അതിന്റെ ചെയർമാനായി പ്രവർത്തിക്കുന്നത്.  മുംബൈയിൽ താമസിക്കുന്ന ബജ്‌ല, വിദ്യാഭ്യാസത്തിനും വ്യക്തിത്വ വികസനത്തിനും ഊന്നൽ നൽകുന്ന ഒരു പ്രമുഖ സ്ഥാപനമായി ആണ് ഈ സ്‌കൂളിനെ നിർമ്മിച്ചിരിക്കുന്നത്.

ജൈവകൃഷി, കുതിരസവാരി, ശാരീരികവും മാനസികവുമായ ക്ഷേമത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കൽ തുടങ്ങിയ പരമ്പരാഗത അക്കാദമിക് കാര്യങ്ങൾക്ക് അതീതമായ സൗകര്യങ്ങളുടെ ഒരു നിര തന്നെ ഈ സ്കൂൾ വാഗ്ദാനം ചെയ്യുന്നു. സ്‌പോർട്‌സും പാഠ്യേതര പ്രവർത്തനങ്ങളും ഇവിടെ പാഠ്യപദ്ധതിയുടെ പ്രധാന ഘടകങ്ങളാണ്.

ടൗറിയൻ വേൾഡ് സ്‌കൂളിൽ അന്തർദ്ദേശീയ അധ്യാപകർ ഉൾപ്പെടെ വൈവിധ്യമാർന്ന ഫാക്കൽറ്റി തന്നെയുണ്ട്.  ഈ സ്‌കൂളിൽ ധോണി  സിവയെ ചേർത്തത് സമ്പന്നവും സന്തുലിതവുമായ പഠന അന്തരീക്ഷം അവൾക്ക് ലഭിക്കുന്നുണ്ടെന്ന് ഉറപ്പിക്കാൻ വേണ്ടിയാണ്. അക്കാദമിക് മികവ് മാത്രമല്ല, സർഗ്ഗാത്മകത, വിമർശനാത്മക ചിന്ത, വൈകാരിക ബുദ്ധി എന്നിവയും പരിപോഷിപ്പിക്കുന്ന രീതിയിലാണ് ഇവിടെ പാഠ്യപദ്ധതി രൂപകൽപ്പന ചെയ്തിരിക്കുന്നത്.

 സിവയുടെ സ്‌കൂൾ ഫീസ്

LKG മുതൽ എട്ടാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്ക് ടേം ബോർഡർമാരുടെ വാർഷിക ഫീസ് ഏകദേശം 4.40 ലക്ഷം രൂപയും, ഒമ്പത് മുതൽ 12 വരെ ക്ലാസുകളിലെ ഫീസ് ഏകദേശം 4.80 ലക്ഷം രൂപയുമാണ് (റിപ്പോർട് പ്രകാരം). ഈ ഫീസുകളിൽ യൂണിഫോം, പാഠപുസ്തകങ്ങൾ, മറ്റ് ആവശ്യമായ വസ്തുക്കൾ എന്നിവയും ഉൾപ്പെടുന്നു. അക്കാദമിക്, സ്പോർട്സ്, പാഠ്യേതര പ്രവർത്തനങ്ങൾ എന്നിവയുടെ സമന്വയത്തോടെ, ടൗറിയൻ വേൾഡ് സ്കൂൾ ഇവിടുത്തെ വിദ്യാർത്ഥികൾക്ക് സമ്പന്നമായ അന്തരീക്ഷം പ്രദാനം ചെയ്യുന്നു. സ്ഥാപനത്തിൻ്റെ സമഗ്രമായ സമീപനം കൊണ്ട് വിദ്യാർത്ഥികൾ അവരുടെ പഠനത്തിൽ മികവ് പുലർത്തുന്നുവെന്ന് മാത്രമല്ല, ക്ലാസ് മുറിക്കപ്പുറത്തേക്ക്  ജീവിത കഴിവുകൾ വികസിപ്പിക്കുകയും ചെയ്യുന്നു. എന്തായാലും സിവയുടെ ഫീസ് ധോണിയെപ്പോലെ മുൻനിരയിൽ നിൽക്കുന്ന ഒരു താരത്തിന് നിസാരം ആയിരിക്കും എന്നാണ് ആരാധകരുടെ അഭിപ്രായം. 

Discover Ziva Dhoni’s educational journey at Taurian World School, where holistic learning meets personal growth, sports, and creativity.

Share.
Leave A Reply

Exit mobile version