ഇന്ത്യയിലുടനീളമുള്ള ആദിവാസി സമൂഹങ്ങളുടെ വികസനത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ധർതി ആബ ജൻജാതിയ ഗ്രാം ഉത്കർഷ് അഭിയാൻ (DAJGUA) പദ്ധതി അവതരിപ്പിച്ചു. ഈ സ്‌കീം ലക്ഷ്യമിടുന്നത് 63,000-ലധികം ആദിവാസി-ഭൂരിപക്ഷ ഗ്രാമങ്ങളെയാണ്. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഇവർക്കിടയിൽ 17 സർക്കാർ മന്ത്രാലയങ്ങളിൽ നിന്നുള്ള ഏകോപിത ഇടപെടലുകളിലൂടെ സാമൂഹിക അടിസ്ഥാന സൗകര്യങ്ങൾ, ആരോഗ്യം, വിദ്യാഭ്യാസം, ഉപജീവനമാർഗം എന്നിവ മെച്ചപ്പെടുത്താൻ ഈ സംരംഭം ലക്ഷ്യമിടുന്നു.

30 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും 549 ജില്ലകളിലും 2,911 ബ്ലോക്കുകളിലുമായി 5 കോടിയിലധികം വരുന്ന ആദിവാസി സമൂഹത്തിന് സമഗ്രവും സുസ്ഥിരവുമായ വികസനം ഉറപ്പാക്കുന്നതിനുള്ള 25 പ്രധാന ഇടപെടലുകൾ ആണ് ഈ പദ്ധതിയിൽ പറയുന്നത്. അവശ്യ സേവനങ്ങളിലെ നിർണായക വിടവുകൾ നികത്തുന്നതിനും ഗോത്രവർഗക്കാരുടെ മൊത്തത്തിലുള്ള ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനുമാണ് പദ്ധതി രൂപകൽപ്പന ചെയ്തിരിക്കുന്നത്.

പദ്ധതിയുടെ ഭാഗമായി, പ്രധാനമന്ത്രി 40 പുതിയ ഏകലവ്യ മോഡൽ റസിഡൻഷ്യൽ സ്കൂളുകൾ (ഇഎംആർഎസ്) ഉദ്ഘാടനം ചെയ്യുകയും 2,834 കോടി രൂപയുടെ മൊത്തം നിക്ഷേപത്തോടെ 25 സ്കൂളുകൾക്ക് കൂടി തറക്കല്ലിടുകയും ചെയ്യും.  ആദിവാസി കുട്ടികൾക്ക് ഗുണമേന്മയുള്ള വിദ്യാഭ്യാസം നൽകാനും അവരുടെ ഭാവിയ്ക്കായുള്ള മികച്ച അവസരങ്ങൾ വർദ്ധിപ്പിക്കാനും ഇതിലൂടെ ലക്ഷ്യമിടുന്നു.

പ്രധാനമന്ത്രി ജൻജാതി ആദിവാസി ന്യായ മഹാ അഭിയാൻ (PM-JANMAN) പ്രകാരം 1,365 കോടി രൂപയുടെ വിവിധ വികസന പദ്ധതികളും പ്രധാനമന്ത്രി പ്രഖ്യാപിച്ചു. 1,387 കിലോമീറ്റർ റോഡ്, 120 അംഗൻവാടികൾ, 250 വിവിധോദ്ദേശ കേന്ദ്രങ്ങൾ, 10 സ്കൂൾ ഹോസ്റ്റലുകൾ എന്നിവയുടെ നിർമാണവും ഇതിൽ ഉൾപ്പെടുന്നു. ഈ പദ്ധതികൾ അടിസ്ഥാന സൗകര്യങ്ങൾ ഗണ്യമായി മെച്ചപ്പെടുത്തുകയും ആദിവാസി സമൂഹങ്ങളുടെ ഉപജീവനമാർഗത്തെ സഹായിക്കുകയും ചെയ്യും.

ഇന്ത്യയിലെ ആദിവാസി സമൂഹങ്ങളുടെ സമഗ്രവികസനത്തിലേക്കുള്ള ഒരു സുപ്രധാന ചുവടുവയ്പ്പാണ് ധർത്തി ആബ ജൻജാതിയ ഗ്രാം ഉത്കർഷ് അഭിയാൻ. വിദ്യാഭ്യാസം, അടിസ്ഥാന സൗകര്യങ്ങൾ, സാമൂഹിക സേവനങ്ങൾ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിലൂടെ, ഗോത്രവർഗ്ഗക്കാരെ ശാക്തീകരിക്കാനും രാജ്യത്തിൻ്റെ വളർച്ചയിൽ നിന്നും വികസന പദ്ധതികളിൽ നിന്നും അവർക്ക് പ്രയോജനം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും പദ്ധതി ലക്ഷ്യമിടുന്നു.

Prime Minister Modi has launched the Dharti Aaba Janjatiya Gram Utkarsh Abhiyan (DAJGUA), a ₹79,156 crore initiative to uplift over 63,000 tribal-majority villages. The scheme focuses on education, infrastructure, health, and livelihoods, with key interventions from 17 ministries over five years.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version