ഇന്ത്യയിലെ ആദ്യത്തെ  ഹൈഡ്രജൻ ട്രെയിൻ

ഹൈഡ്രജൻ ഇന്ധനം ഉപയോഗിച്ച് ട്രെയിൻ പ്രവർത്തിപ്പിക്കാവുന്ന പൈലറ്റ് പ്രോജക്റ്റ് ഇന്ത്യൻ റെയിൽവേ അനുമതി നൽകിയിരിക്കുകയാണ്. ഇന്ത്യൻ റെയിൽവേയുടെ പരിസ്ഥിതി സൗഹൃദ പദ്ധതിയുടെ ഭാഗമാണ് ഹൈഡ്രജൻ ട്രെയിൻ സർവീസ് പദ്ധതിയെന്നാണ് അധികൃതർ നൽകുന്ന വിശദീകരണം. ഹൈഡ്രജൻ ഇന്ധനമായി ഉപയോഗിക്കുന്നതുവഴി പരിസ്ഥിതി സൗഹൃദം ഉറപ്പാക്കാനാകും. ജർമനി, ഫ്രാൻസ്, സ്വീഡൻ, ചൈന എന്നീ രാജ്യങ്ങളിൽ ഇന്ധനമായി ഹൈഡ്രജൻ ഉപയോഗിച്ച് ട്രെയിനുകൾ സർവീസുകൾ നടത്തുന്നുണ്ട്. ഇന്ത്യൻ റെയിൽവേയുടെ പരീക്ഷണം വിജയമായാൽ ഈ പട്ടികയിൽ ഇടം നേടുന്ന അഞ്ചാമത്തെ രാജ്യമാകും ഇന്ത്യ.

നിലവിലുള്ള ഡിഇഎംയു (ഡീസൽ ഇലക്ട്രിക് മൾട്ടിപ്പിൾ യൂണിറ്റ്) ട്രെയിനുകളിൽ ആവശ്യമായ ഗ്രൗണ്ട് ഇൻഫ്രാസ്ട്രക്ചർ സഹിതം ഹൈഡ്രജൻ ഫ്യൂവൽ സെൽ റീടോ ഫിറ്റ്‌മെൻ്റിനായി ഇന്ത്യൻ റെയിൽവേ പൈലറ്റ് പ്രോജക്റ്റ് അനുവദിച്ചു. നിലവിലെ ഡിഇഎംയു ട്രെയിനുകളിൽ ആവശ്യമായ പരിഷ്കരണം വരുത്തി ഹൈഡ്രജൻ ഫ്യൂവൽ സെല്ലുകൾ കൂടി ഘടിപ്പിക്കുന്നതാണ് പൈലറ്റ് പ്രോജക്ട്.

2030ഓടെ കാർബൺ എമിഷൻ ഒഴിവാക്കാനുള്ള ലക്ഷ്യം കൈവരിക്കാനാണ് ഇന്ത്യൻ റെയിൽവേ ഹൈഡ്രജൻ ട്രെയിനുകൾ ആരംഭിക്കുന്നത്. ഹൈഡ്രജൻ ഇന്ധനം ഘടിപ്പിച്ച ട്രെയിനിൻ്റെ ആദ്യ മാതൃക ഈ വർഷം തന്നെ പുറത്തിറക്കും. 2024 ഡിസംബറോടെ നോർത്തേൺ റെയിൽവേ സോണിന് കീഴിൽ ഹരിയാനയിലെ ജിന്ദ് – സോനിപത് സെക്ഷനിൽ പുതിയ സംവിധാനത്തിനുള്ള ട്രെയിൻ ഓടിത്തുടങ്ങും. ചെന്നൈയിലെ ഇൻ്റഗ്രൽ കോച്ച് ഫാക്ടറിയിൽ പ്രോട്ടോടൈപ്പ് ട്രെയിനിൻ്റെ സംയോജനം നടക്കുന്നുണ്ടെന്ന് മുതിർന്ന റെയിൽവേ ഉദ്യോഗസ്ഥൻ പറഞ്ഞു. റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ഈ പരിസ്ഥിതി സൗഹൃദ റെയിൽവേ പദ്ധതിയുടെ മേൽനോട്ടം വഹിക്കുന്നുണ്ടെന്ന് വൃത്തങ്ങൾ അറിയിച്ചു. ‘ഹൈഡ്രജൻ ഫോർ ഹെറിറ്റേജ്’ എന്നാണ് ഈ പദ്ധതിക്ക് പേരിട്ടിരിക്കുന്നത്. പദ്ധതിക്ക് 2800 കോടി രൂപ അനുവദിച്ചു.
പരീക്ഷണങ്ങൾക്ക് ശേഷം ഹൈഡ്രജൻ ഫോർ ഹെറിറ്റേജ് സംരംഭത്തിന് കീഴിൽ ഇന്ത്യൻ റെയിൽവേ 35 ഹൈഡ്രജൻ ട്രെയിനുകൾ അവതരിപ്പിക്കും.

ഓരോ ട്രെയിനിനും 80 കോടി രൂപയും പൈതൃക – മലയോര റൂട്ടുകളിലുടനീളം അടിസ്ഥാന സൗകര്യ വികസനത്തിന് 70 കോടി രൂപയും ചെലവഴിക്കും.

മതേരൻ ഹിൽ റെയിൽവേ, ഡാർജിലിങ് ഹിമാലയൻ റെയിൽവേ, കൽക്ക – ഷിംല റെയിൽവേ, കാൻഗ്ര വാലി, നീലഗിരി മൗണ്ടൻ റെയിൽവേ എന്നീ റൂട്ടുകളിലാണ് ഹൈഡ്രജൻ ട്രെയിനുകൾ അവതരിപ്പിക്കാൻ ലക്ഷ്യമിടുന്ന പൈതൃക പാതകൾ. പരീക്ഷണയോട്ടം വിജയകരമായി പൂർത്തിയാക്കിയാൽ മൂന്ന് വർഷത്തിനുള്ള ഹൈഡ്രജൻ ട്രെയിൻ സർവീസുകൾ പ്രവർത്തനക്ഷമമാകും.

ആദ്യ ഹൈഡ്രജൻ ട്രെയിൻ അടുത്തവർഷം അതായത് 2024 – 2025ൽ ആരംഭിക്കും. ആദ്യ ഹൈഡ്രജൻ ട്രെയിൻ ഡൽഹി ഡിവിഷനിലെ 89 കിലോമീറ്റർ നീളമുള്ള ജിന്ദ് – സോനിപത് റൂട്ടിലാണ് ഓടുക. വടക്കൻ റെയിൽവേയുടെ ഡൽഹി ഡിവിഷനിലാണ് ഇന്ത്യയിലെ ആദ്യത്തെ ഹൈഡ്രജൻ ട്രെയിൻ ഓടുന്നതെന്ന് മുതിർന്ന റെയിൽവേ ഉദ്യോഗസ്ഥൻ പറഞ്ഞു. ഈ ട്രെയിൻ ഡിസംബറിൽ ട്രയൽ റൺ ആരംഭിക്കും.

പൈതൃക പാതകളിലെ ഹൈഡ്രജനുമായി ബന്ധപ്പെട്ട അടിസ്ഥാന സൗകര്യങ്ങൾക്കായി 600 കോടി രൂപ പ്രത്യേകം അനുവദിച്ചിട്ടുണ്ട്. ഹൈഡ്രജനിൽ ഡീസൽ ഓടിക്കുന്ന ഡിഇഎംയു ട്രെയിൻ ഓടിക്കുന്ന പദ്ധതിയും റെയിൽവേ ആരംഭിച്ചിട്ടുണ്ട്. ഇതിനായി 111.83 കോടിയുടെ കരാർ നൽകി.

Discover how Indian Railways is pioneering eco-friendly travel with its hydrogen fuel train pilot project. Set to launch the first hydrogen-powered train in 2024, India aims to become the fifth country to utilize this sustainable technology.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version