ഫ്ലോട്ടിങ്ങ് ബ്രിഡ്ജ് പ്രതിസന്ധിയിലോ?

സുരക്ഷാ ഭീഷണി മുൻനിർത്തി പ്രവർത്തനം നിർത്തിയ കേരളത്തിലെ ഫ്ലോട്ടിങ്ങ്
ബ്രിഡ്ജുകൾ ഇപ്പോഴും അടഞ്ഞു തന്നെ. ടൂറിസം വകുപ്പ് കൊട്ടിഘോഷിച്ച് കൊണ്ടു വന്ന പദ്ധതിയാണ് മാസങ്ങൾക്കു ശേഷവും പ്രവർത്തനമില്ലാതെ തുടരുന്നത്. ബീച്ച് അഡ്വഞ്ചർ ടൂറിസത്തിലൂടെ കൂടുതൽ സഞ്ചാരികളെ ആകർഷിക്കാനാണ്  കേരള ടൂറിസം ആൻഡ് അഡ്വഞ്ചർ ടൂറിസം പ്രമോഷൻ സൊസൈറ്റിക്ക് കീഴിൽ ഫ്ലോട്ടിങ്ങ് ബ്രിഡ്ജ് പദ്ധതി കൊണ്ടുവന്നത്. സംസ്ഥാനത്ത് ഏഴ് ബ്രിഡ്ജുകളാണ് ഇത്തരത്തിൽ നിർമിച്ചത്. എന്നാൽ പ്രതികൂല കാലാവസ്ഥയും സുരക്ഷാപ്രശ്നങ്ങളും ഇവയ്ക്ക് ഭീഷണിയായിരിക്കുകയാണ്. കഴിഞ്ഞ മാർച്ചിൽ വർക്കല പാപനാശം ബീച്ചിലെ ഫ്ലോട്ടിങ് ബ്രിഡ്ജ് അപകടത്തിൽ കുട്ടികളടക്കം 15 പേർക്ക് പരുക്കേറ്റിരുന്നു. ശക്തമായ തിരയിൽപ്പെട്ട് പാലത്തിന്റെ കൈവരികൾ തകരുകയായിരുന്നു. പാലത്തിന്റെ സുരക്ഷയെക്കുറിച്ച് കോഴിക്കോട് എൻഐടിയിലെ വിദഗ്ധ സംഘം പഠനം നടത്തുകയാണ്. റിപ്പോർട്ട് സമർപ്പിച്ചതിനു ശേഷം ഫ്ലോട്ടിങ് ബ്രിഡ്ജ് പുനരാരംഭിക്കണമോ എന്ന കാര്യത്തിൽ വകുപ്പ് തീരുമാനമെടുക്കുമെന്നാണ് സൂചന!

ഏഴ് പാലങ്ങളിൽ രണ്ടെണ്ണത്തെ പറ്റിയാണ് ഇപ്പോൾ പഠനം നടക്കുന്നത്. അതേസമയം ബേപ്പൂരിലെ ഫ്ലോട്ടിങ് ബ്രിഡ്ജിന്റെ പ്രവർത്തനം കാര്യക്ഷമമാണ്. പ്രതികൂല കാലാവസ്ഥയിൽ ഫ്ലോട്ടിങ് ബ്രിഡ്ജിലേക്കുള്ള പ്രവേശനം നിർത്തിവെയ്ക്കും. ബാക്കി പാലങ്ങളെക്കുറിച്ചുള്ള പഠനം നടത്താൻ ടൂറിസം വകുപ്പിന്റെ അനുമതി കാത്തിരിക്കുകയാണെന്ന് NIT പ്രതിനിധി പറഞ്ഞു.

അഡ്വഞ്ചർ ടൂറിസത്തിൽ സുരക്ഷ ഉറപ്പാക്കാൻ വിദഗ്ധ സമിതിയുടെ പ്രവർത്തനം
കാര്യക്ഷമമാക്കും. അഡ്വഞ്ചർ ടൂറിസത്തിന് വിശദമായ ചട്ടക്കൂടുള്ള ഇന്ത്യയിലെ ഏക സംസ്ഥാനമാണ് കേരളമെന്ന് ടൂറിസം പ്രതിനിധി പറഞ്ഞു. വിദഗ്ധ
സമിതി സമയാസമയങ്ങളിൽ പരിശോധന നടത്തും. ഫ്ലോട്ടിങ് ബ്രിഡ്ജ് പോലുള്ലവ പ്രവർത്തിപ്പിക്കുന്നവർക്ക് കൃത്യ സമയത്ത് കാലാവസ്ഥ മുന്നറിയിപ്പ്
നൽകുമെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിലെ ഫ്ലോട്ടിങ് ബ്രിഡ്ജുകൾ

2022ൽ കോഴിക്കോട് ജില്ലയിലെ ബേപ്പൂരിലാണ് കേരളത്തിലെ ആദ്യത്തെ
ഫ്ലോട്ടിങ്ങ് ബ്രിഡ്ജ് നിർമിച്ചത്. ആളുകൾക്ക് തിരമാലകൾക്ക് മുകളിലൂടെ
നടക്കുന്ന പ്രതീതിയാണ് ഫ്ലോട്ടിങ്ങ് ബ്രിഡ്ജുകൾ നൽകുക. വെള്ളത്തിൽ
പൊങ്ങിക്കിടക്കുന്ന പോളി ഇത്തിലീൻ എന്ന വസ്തു കൊണ്ടാണ് ഇവയുടെ നിർമാണം. അത് കൊണ്ട് തന്നെ തിരമാലകളുടെ നീക്കം അനുസരിച്ച് പാലം ഉയർന്നും താഴ്ന്നും ഇരിക്കും. വലിയ നങ്കൂരങ്ങൾ ഉപയോഗിച്ച് പാലവും കടലിന്റെ അടിത്തട്ടുമായി ബന്ധിപ്പിച്ചിരിക്കും. സുരക്ഷയ്ക്കായി കൈവരികളും ഉണ്ട്. അഞ്ഞൂറ് ആളുകളെ വരെ ഒരേ സമയം ഉൾക്കൊള്ളാവുന്ന തരത്തിലാണ് കേരളത്തിലെ ഫ്ലോട്ടിങ് ബ്രിഡ്ജുകളുടെ നിർമാണം. എന്നാൽ നിലവിൽ അൻപത് പേർക്ക് മാത്രമേ പാലത്തിൽ കയറാൻ അനുമതിയുള്ളൂ. ഇവർക്കായി ലൈഫ് ജാക്കറ്റും ഉണ്ട്. എന്നാൽ ഈ മുൻകരുതലുകൾക്കിടയിലും കാലാവസ്ഥാ മാറ്റം ഫ്ലോട്ടിങ്ങ് ബ്രിഡ്ജുകളുടെ നിലനിൽപ്പ് അപകടത്തിലാക്കുന്നു.

Kerala’s floating bridge project, launched to boost adventure tourism, remains inactive due to security threats and weather conditions, with two bridges under review after safety concerns arose.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version