എൻജിനീയറിങ് വിസ്മയങ്ങളും പ്രകൃതിസൗന്ദര്യവും പ്രദർശിപ്പിക്കുന്ന അതിമനോഹരമായ റെയിൽവേ പാലങ്ങൾ ഉള്ള സ്ഥലമാണ്  ഇന്ത്യ. ഈ പാലങ്ങൾ സുപ്രധാന ഗതാഗത മാര്ഗങ്ങളായി മാത്രമല്ല, നദികൾ മുതൽ പർവതങ്ങളും വനങ്ങളും വരെയുള്ള പ്രകൃതിദൃശ്യങ്ങളുടെ  കാഴ്ചകൾ കൂടി പ്രദാനം ചെയ്യുന്നു. സൗന്ദര്യത്തിനും സാങ്കേതിക വൈദഗ്ധ്യത്തിനും സാക്ഷിയാവണം എന്നാഗ്രഹിക്കുന്നുണ്ട് എങ്കിൽ നിങ്ങൾ സന്ദർശിക്കേണ്ട ഇന്ത്യയിലെ ഏറ്റവും മികച്ച അഞ്ച് റെയിൽവേ പാലങ്ങൾ ഇതാ.

പാമ്പൻ പാലം

രാമേശ്വരം പട്ടണത്തെ ഇന്ത്യയുടെ പ്രധാന ഭൂപ്രദേശവുമായി ബന്ധിപ്പിക്കുന്ന, 1914-ൽ നിർമ്മിച്ച ഇന്ത്യയിലെ ആദ്യത്തെ കടൽപ്പാലമാണ് തമിഴ്‌നാട്ടിലെ പാമ്പൻ പാലം. ഇത് സമുദ്രത്തിൻ്റെ അതിശയകരമായ കാഴ്ചകൾ പ്രദാനം ചെയ്യുന്നു.

റെയിൽ കം റോഡ് പാലം

അസമിലെ ബ്രഹ്മപുത്ര നദിക്ക് കുറുകെയുള്ള ഇത് ഇന്ത്യയിലെ ഏറ്റവും നീളമേറിയ റെയിൽ-റോഡ് പാലമാണ്. പാലത്തിൽ നിന്നുള്ള നദിയുടെ അതിമനോഹരമായ കാഴ്ചകൾ അതിനെ അവിസ്മരണീയമായ കാഴ്ചയാക്കുന്നു.

വേമ്പനാട് റെയിൽപ്പാലം

കേരളത്തിലെ പ്രശാന്തസുന്ദരമായ വേമ്പനാട് കായലിനു കുറുകെയുള്ള ഈ പാലം സഞ്ചാരികൾക്ക് കേരളത്തിൻ്റെ കായലുകളുടെ മനോഹരമായ കാഴ്ചകൾ പ്രദാനം ചെയ്യുന്നു.

ചെനാബ് പാലം

ജമ്മുവിൽ സ്ഥിതി ചെയ്യുന്ന ചെനാബ് പാലം ലോകത്തിലെ ഏറ്റവും ഉയരമുള്ള റെയിൽവേ പാലമാണ്. ഈഫൽ ടവറിനേക്കാൾ ഉയരം ആണിതിനുള്ളത്.

ശരാവതി പാലം

കർണാടകയിലെ ഏറ്റവും നീളം കൂടിയ റെയിൽവേ പാലമായ ശരാവതി പാലം, ശരാവതി നദിക്ക് കുറുകെ നീളുന്നു. നദിയുടെയും ചുറ്റുമുള്ള പച്ചപ്പ് നിറഞ്ഞ വനങ്ങളുടെ  വിശാലമായ കാഴ്ചകൾ ആണ് ഈ പാലം പ്രദാനം ചെയ്യുന്നത്. 

Discover India’s top five stunning railway bridges, from the iconic Pamban Bridge to the world’s highest Chenab Bridge. These engineering marvels offer breathtaking views of rivers, mountains, and forests.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version