കഴിഞ്ഞ ദിവസം ചെങ്കോട്ടയിൽ നടന്ന സ്വാതന്ത്ര്യ ദിന പ്രസംഗത്തിൽ രാജ്യത്തെ അഭിസംബോധന ചെയ്തു സംസാരിക്കുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദി വികസിത ഭാരതം ആണ് ലക്ഷ്യമിടുന്നത് എന്ന് പറഞ്ഞതിനൊപ്പം ബാങ്കിങ് മേഖലയെ കൂടുതൽ ശക്തിപ്പെടുത്തി എന്ന് പറഞ്ഞിരുന്നു. നിലവിൽ ഇന്ത്യയുടെ ബാങ്കിംഗ് സിസ്റ്റത്തേയും, റെഗുലേറ്ററായ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയേയും (ആർബിഐ) പ്രകീർത്തിക്കുന്നവർ ഏറെയാണ്. ഡിജിറ്റൽ മേഖലയ്ക്ക് കരുത്തുപകരാൻ ഇന്ത്യൻ ബാങ്കിംഗ് റെഗുലേറ്റർ അവതരിപ്പിച്ച് യുണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ് (യുപിഐ) ഇന്ന് ലോക രാജ്യങ്ങൾ വരെ ഏറ്റെടുത്തു. ആഗോള സാമ്പത്തിക വ്യവസ്ഥയ്ക്ക് സെൻട്രൽ ബാങ്കുകൾ അത്യന്താപേക്ഷിതമാണെന്നതും ഒരു വസ്തുത ആണ്.

ഒരു രാജ്യത്തിന്റെ ധനനയം കൈകാര്യം ചെയ്യുക, പണപ്പെരുപ്പം നിയന്ത്രിക്കുക, സാമ്പത്തിക വ്യവസ്ഥയെ നിയന്ത്രിക്കുക, കറൻസിയുടെ സ്ഥിരത ഉറപ്പാക്കുക, പലിശ നിരക്കുകൾ നിശ്ചയിക്കുന്നതിലൂടെ കരുതൽ ധനം കൈകാര്യം ചെയ്യുക എന്നിങ്ങനെ ഭാരിച്ച ചുമതലകളാണ് റിസർവ് ബാങ്കുകൾക്കുള്ളത്. സാമ്പത്തിക പ്രതിസന്ധിയുടെ സമയത്ത് വാണിജ്യ ബാങ്കുകൾക്കും, മറ്റ് ധനകാര്യ സ്ഥാപനങ്ങൾക്കും അവസാന ആശ്രയമാണ് ഇത്തരം കേന്ദ്ര ബാങ്കുകൾ.

സോവറിൻ വെൽത്ത് ഫണ്ട് ഇൻസ്റ്റിറ്റ്യൂട്ടിന്റെ (SWFI) കണക്കനുസരിച്ച്, ഇന്ത്യയുടെ സെൻട്രൽ ബാങ്കിംഗ് സ്ഥാപനമായ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ആസ്തി പ്രകാരം ലോകത്തെ സെൻട്രൽ ബാങ്കുകളുടെ പട്ടികയിൽ 12-ാം സ്ഥാനത്താണ്. വിദേശ നാണയ ശേഖരം, സ്വർണ ശേഖരം, സർക്കാർ ബോണ്ടുകൾ എന്നിവയാണ് പ്രധാനമായും ഒരു സെൻട്രൽ ബാങ്കിന്റെ ആസ്തി നിശ്ചയിക്കുന്നത്.

ഒരു സെൻട്രൽ ബാങ്കിന്റെ മൊത്തം ആസ്തി അതിന്റെ രാജ്യത്തിന്റെ സാമ്പത്തിക വീക്ഷണത്തെക്കുറിച്ചുള്ള ഉൾക്കാഴ്ച നൽകുന്നു. സെൻട്രൽ ബാങ്കിന്റെ ബാലൻസ് ഷീറ്റിൽ വിശദമാക്കിയിട്ടുള്ള ആസ്തികൾ ദേശീയ സാമ്പത്തിക ആരോഗ്യത്തിന്റെ പ്രധാന സൂചകമാണ്. 2024 സാമ്പത്തിക വർഷത്തിൽ ആർബിഐയുടെ ബാലൻസ് ഷീറ്റ് 11.07% വർധിച്ചു. 2023 സാമ്പത്തിക വർഷത്തിലെ 63.44 ലക്ഷം കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോൾ, 2024 സാമ്പത്തികത്തിൽ ഇത് 70.47 ലക്ഷം കോടി രൂപയിലെത്തി.

ആർബിഐയുടെ വരുമാനം മുൻ സാമ്പത്തിക വർഷത്തിലെ 2.35 ലക്ഷം കോടിയിൽ നിന്ന് 17.04% വർധിച്ച് 2.75 ലക്ഷം കോടി രൂപയായെന്ന് വാർഷിക റിപ്പോർട്ട് വ്യക്തമാക്കുന്നു. 7.84 ട്രില്യൺ ഡോളർ ആസ്തിയുള്ള യുണൈറ്റഡ് സ്റ്റേറ്റ്‌സിലെ ഫെഡറൽ റിസർവ് സിസ്റ്റമാണ് ലോകത്തിലെ ഏറ്റവും സമ്പന്നമായ സെൻട്രൽ ബാങ്ക്. അതേസമയം യൂറോപ്യൻ സെൻട്രൽ ബാങ്കുകളാണ് പട്ടികയിൽ ആധിപത്യം പുലർത്തുന്നത്.

ലോകത്തെ ഏറ്റവും മികച്ച 10 സമ്പന്നമായ ബാങ്കുകൾ

  • ഫെഡറൽ റിസർവ് സിസ്റ്റം (യുഎസ്എ) – 7.84 ട്രില്യൺ ഡോളർ ആസ്തി
  • പീപ്പിൾസ് ബാങ്ക് ഓഫ് ചൈന – 6 ട്രില്യൺ ഡോളർ ആസ്തി
  • ബാങ്ക് ഓഫ് ജപ്പാൻ – 5.54 ട്രില്യൺ ഡോളർ ആസ്തി
  • ഡ്യൂഷെ ബുണ്ടസ് ബാങ്ക് (ജർമ്മനി) – 2.78 ട്രില്യൺ ഡോളർ ആസ്തി
  • ബാങ്ക് ഓഫ് ഫ്രാൻസ് – 2.01 ട്രില്യൺ ഡോളർ ആസ്തി
  • നോർജസ് ബാങ്ക് (നോർവേ) – 1.63 ട്രില്യൺ ഡോളർ ആസ്തി
  • ബാങ്ക് ഓഫ് ഇറ്റലി – 1.38 ട്രില്യൺ ഡോളർ ആസ്തി
  • ബാങ്ക് ഓഫ് ഇംഗ്ലണ്ട് – 1.29 ട്രില്യൺ ഡോളർ ആസ്തി
  • ബാങ്ക് ഓഫ് സ്‌പെയിൻ – 1.05 ട്രില്യൺ ഡോളർ ആസ്തി
  • സ്വിസ് നാഷണൽ ബാങ്ക് – 944 ബില്യൺ ഡോളർ ആസ്തി

100 സെൻട്രൽ ബാങ്കുകളുടെ SWFI പട്ടികയിൽ ബാങ്ക് ഓഫ് ഘാനയും സെൻട്രൽ ബാങ്ക് ഓഫ് പരാഗ്വേയും യഥാക്രമം 99-ഉം 100-ഉം സ്ഥാനത്താണ്. ലോകമെമ്പാടുമുള്ള സെൻട്രൽ ബാങ്കുകൾ കൈകാര്യം ചെയ്യുന്ന വിവിധ സാമ്പത്തിക ശക്തികളും ആസ്തികളും ആണ് ഈ റാങ്കിംഗ് അടയാളപെടുത്തുന്നത്. 

The Reserve Bank of India ranks as the 12th largest central bank globally, with significant asset growth of 11.07% in FY24. Discover how RBI’s financial health and key functions contribute to India’s economy and global financial stability.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version