കണക്റ്റിവിറ്റി, ഇന്നൊവേഷൻ എന്നിവയിൽ ഊന്നിയുള്ള ദുബായ് എയർഷോയുടെ 19ആമത് പതിപ്പിനായുള്ള റജിസ്ട്രേഷൻ ആരംഭിച്ചു. ഈ വർഷം നവംബറിൽ ദുബായ് വേൾഡ് സെൻട്രലിലാണ് വ്യോമയാന പ്രദർശനം നടക്കുക. ഏവിയേഷൻ, ഡിഫൻസ് രംഗത്തെ യുഎഇയുടെ മികവിന്റെ പ്രതിഫലനമാണ് ദുബായ് എയർ ഷോയിലൂടെ ലക്ഷ്യമിടുന്നത്.

എയർ-ഡിഫൻസ് മേഖലകളിലെ രാജ്യത്തിന്റെ വളർച്ച ലോകത്തിനു മുന്നിൽ അവതരിപ്പിക്കാൻ വേദി സഹായകരമാകുമെന്ന് ദുബായ് എയർഷോ സംഘാടകരായ മിലിട്ടറി കമ്മിറ്റി എക്സിക്യൂട്ടീവ് ഡയറക്ടർ മേജർ ജനറൽ ഡോ. മുബാറക് സഈദ് ബിൻ ഗഫൻ അൽ ജബ്രി പറഞ്ഞു. 92 ബില്യൻ ഡോളറാണ് യുഎഇയുടെ ജിഡിപിക്ക് വ്യോമയാന മേഖലയുടെ സംഭാവന. ജിഡിപിയുടെ 18.2 ശതമാനത്തോളം സംഭാവന ചെയ്യുന്നത് ഈ മേഖലയാണ്. പത്ത് വർഷത്തിനുള്ളിൽ മിഡിൽ ഈസ്റ്റിലെ വാണിജ്യ വിമാനക്കമ്പനികൾ 5.1% വാർഷിക വളർച്ചയാണ് പ്രതീക്ഷിക്കുന്നത്. ഇത് ഈ വ്യോമയാന മേഖലയിലെ യുഎഇയുടെ സാധ്യതകൾക്ക് ഏറെ പ്രതീക്ഷ നൽകുന്നു-അദ്ദേഹം പറഞ്ഞു.

Registration is now open for the 19th edition of the Dubai Airshow, focusing on connectivity and innovation, set to take place this November at Dubai World Central

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version