യുഎഇയിൽ പിതാവിന്റെ ക്രൂരമർദനം ആപ്പിലൂടെ പൊലീസിന് റിപ്പോർട്ട് ചെയ്ത് 10 വയസ്സുകാരൻ. ദുബായ് പൊലീസ് ആപ്പ് വഴി പിതാവിന്റെ മർദന വിവരങ്ങൾ പൊലീസിനെ അറിയിച്ച കുട്ടിക്ക് ഒടുവിൽ രക്ഷകരായി പൊലീസും ചൈൽഡ് ആൻഡ് വിമൻ പ്രൊട്ടക്‌ഷൻ വകുപ്പും എത്തി.

തുടർച്ചയായ ശാരീരിക മർദനം കാരണം കുട്ടി മാനസികമായും തളർന്നിരുന്നു. ഇത് പഠനത്തെ ബാധിച്ചു. കുട്ടിയുടെ ശരീരത്തിൽ മർദനമേറ്റ നിരവധി പാടുകളുണ്ടായിരുന്നു. സ്കൂളിലെ സോഷ്യൽ വർക്കർ ഇതേക്കുറിച്ച് ചോദിച്ചെങ്കിലും കാര്യങ്ങൾ തുറന്ന് പറഞ്ഞാൽ പിതാവ് ഇനിയും മർദിക്കുമോ എന്ന ഭയം കാരണം കുട്ടി ഒന്നും വെളിപ്പെടുത്തിയില്ല. കൗൺസിലിങ്ങുകൾക്ക് ശേഷം കാര്യങ്ങൾ വെളിപ്പെടുത്തിയ കുട്ടി സോഷ്യൽ വർക്കറുടെ സഹായത്തോടു കൂടി മർദനവിവരം പൊലീസ് ആപ്പിൽ റിപ്പോർട്ട് ചെയ്യുകയായിരുന്നു. പരാതി ലഭിച്ചതോടെ ചൈൽഡ് ആൻഡ് വിമൻ പ്രൊട്ടക്‌ഷൻ വകുപ്പും വിഷയത്തിൽ ഇടപെട്ടു.

പരാതി ലഭിച്ചതിനെ തുടർന്ന് ദുബായ് പൊലീസ് പിതാവിനെ വിളിപ്പിച്ചു. മകനെ മർദിച്ചതായി സമ്മതിച്ച പിതാവ് ഉപദ്രവിക്കാൻ ഉദ്ദേശിച്ചല്ല അങ്ങനെ ചെയ്തതെന്നും പറഞ്ഞു. മകനെ ശക്തനാക്കാൻ സഹായിക്കും എന്നു കരുതിയാണത്രേ പിതാവ് മകനെ മർദിച്ചിരുന്നത്. ഇത്തരത്തിലുള്ള പെരുമാറ്റം ശിക്ഷാർഹമാണെന്നും ആവശ്യമെങ്കിൽ നിയമനടപടികൾ സ്വീകരിക്കുമെന്നും പൊലീസ് പിതാവിനെ അറിയിച്ചു. കുട്ടിയുടെ ക്ഷേമം ഉറപ്പാക്കുന്നതിനായുള്ള തുടർനടപടികൾ ചൈൽഡ് ആൻഡ് വിമൻ പ്രൊട്ടക്‌ഷൻ വകുപ്പും സ്വീകരിക്കും.

ദുബായ് പൊലീസ് സ്മാർട്ട് ആപ്പ്, വെബ്സൈറ്റ് വഴിയോ 901 എന്ന നമ്പറിൽ വിളിച്ചോ, ദുബായ് പൊലീസ് ആസ്ഥാനത്ത് നേരിട്ടെത്തിയോ ഇത്തരം സംഭവങ്ങൾ രഹസ്യമായി റിപ്പോർട്ട് ചെയ്യാമെന്ന് അധികൃതർ അറിയിച്ചു..

A 10-year-old boy in Dubai bravely reported his father for physical abuse using the Dubai Police smart app, highlighting the crucial role of schools and digital platforms in child protection under the UAE’s Wadeema Law.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version