വെളിച്ചത്തിൽ വരുന്ന ഓരോ വിജയഗാഥയുടെയും തിരശ്ശീലയ്ക്ക് പിന്നിൽ എണ്ണമറ്റ പരാജയങ്ങളും വെല്ലുവിളികളും നിരാശകളും കടന്നുവന്ന വഴികൾ കൂടിയുണ്ട്. അത്തരമൊരു കഥയാണ് രാജസ്ഥാനിലെ ഭിൽവാരയിൽ നിന്നും ശതകോടീശ്വരനാകാനുള്ള സത്യനാരായണ നന്ദ്‌ലാൽ നുവലിൻ്റെ യാത്രയും. 1970-കളിൽ തൻ്റെ ബിസിനസ്സ് യാത്ര തുടങ്ങിയപ്പോൾ ഒരുപാട് പോരാട്ടങ്ങൾ നടത്തേണ്ടി വന്നിട്ടുണ്ട്. കാലക്രമേണ, തൻ്റെ കമ്പനിയായ സോളാർ ഇൻഡസ്ട്രീസ്, സ്ഫോടകവസ്തുക്കൾ, ഡിറ്റണേറ്ററുകൾ എന്നിവയുടെ മുൻനിര നിർമ്മാതാക്കളിൽ ഒരാളായി മാറുമെന്നും ഇന്ത്യയുടെ സായുധ സേനയ്ക്ക് സ്ഫോടകവസ്തുക്കൾ നിർമ്മിക്കാൻ സർക്കാരിൽ നിന്ന് ലൈസൻസ് നേടുമെന്നും അദ്ദേഹം അറിഞ്ഞിരുന്നില്ല.

ഒരു ഇടത്തരം കുടുംബത്തിൽ ജനിച്ച അദ്ദേഹം സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം കുടുംബം പോറ്റാൻ പത്താം ക്ലാസിന് ശേഷം സ്കൂൾ പഠനം ഉപേക്ഷിക്കാൻ നിർബന്ധിതനായി. 18-ാം വയസ്സിൽ, സത്യനാരായണൻ ഒരു ചെറിയ മഷി ഉൽപ്പാദന പ്ലാൻ്റ് സ്ഥാപിച്ചുകൊണ്ട് തൻ്റെ ആദ്യ സംരംഭം ആരംഭിച്ചു. അതിനുശേഷം ഒരു ലീസിംഗ് ബിസിനസ്സും ട്രാൻസ്പോർട്ട് കമ്പനിയും ഉൾപ്പെടെ പല കാര്യങ്ങളിലും പരീക്ഷണം നടത്തി നോക്കിയെങ്കിലും എല്ലാം പരാജയപ്പെട്ടു. ബിസിനസ് പരാജയപ്പെട്ടെങ്കിലും അദ്ദേഹത്തിൻ്റെ ദൃഢനിശ്ചയം ഒരിക്കലും കുറഞ്ഞില്ല.

സത്യനാരായണൻ പിന്നീട് നാഗ്പൂരിലേക്ക് ഒരു ബന്ധുവിൻ്റെ കൂടെ ജോലിക്ക് പോയി. ഒരു വീട് വാടകയ്‌ക്കെടുക്കാൻ മതിയായ പണമില്ലാതിരുന്ന അയാൾ തൻ്റെ ഉറക്കം വലിയ നഗരത്തിലെ റെയിൽവേ സ്റ്റേഷനുകളിലാക്കി. എന്നാൽ മാസങ്ങൾ നീണ്ട പോരാട്ടത്തിനൊടുവിൽ സത്യനാരായണന് സ്‌ഫോടകവസ്തുക്കൾ വിൽക്കാനുള്ള ലൈസൻസും അവ സൂക്ഷിക്കാനുള്ള ഗോഡൗണും 1000 രൂപ മാസക്കൂലിയായി ലൈസൻസ് ഉടമ അബ്ദുൾ സത്താർ അല്ലാഭായിയ്‌ക്ക് നൽകണം എന്ന വ്യവസ്ഥയിൽ ലഭിച്ചു.

സർക്കാർ ഉടമസ്ഥതയിലുള്ള കൽക്കരി ഖനികളിലേക്ക് സ്ഫോടകവസ്തുക്കൾ വിതരണം ചെയ്യുന്നതിനും ഇംപീരിയൽ കെമിക്കൽസ് ഇൻഡസ്ട്രിയുടെ ചരക്ക് ഏജൻ്റായും ഈ സംരംഭകൻ വർഷങ്ങളോളം ചെലവഴിച്ചു. എന്നിട്ടും സാമ്പത്തിക നില വേണ്ടപോലെ മെച്ചപ്പെട്ടില്ല. 1990-കളുടെ മധ്യത്തോടെ, നിരവധി കമ്പനികൾ ചരക്ക് ഏജൻ്റുമാരായി വന്നതിനാൽ മത്സരം ഉയർന്നു. മാർജിനുകൾ ഞെരുങ്ങുകയും, അതിജീവിക്കാനുള്ള ഫണ്ട് സ്വരൂപിക്കാൻ ഭാര്യ തൻ്റെ ആഭരണങ്ങൾ പണയപ്പെടുത്തുകയും ചെയ്തതോടെ, വ്യാപാരത്തിനപ്പുറം പോയി സ്‌ഫോടകവസ്തുക്കൾ നിർമ്മിക്കാനുള്ള സമയമാണിതെന്ന് സത്യനാരായണൻ തീരുമാനിച്ചു. സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ നിന്നുള്ള  വായ്പയും  ചേർത്ത് അദ്ദേഹം 1995-ൽ സോളാർ ഇൻഡസ്ട്രീസ് ഇന്ത്യ സ്ഥാപിച്ചു.

ഇന്ന്, സോളാർ ഇൻഡസ്ട്രീസ് ഇന്ത്യ അദ്ദേഹത്തിൻ്റെ വീക്ഷണത്തിൻ്റെയും സ്ഥിരോത്സാഹത്തിൻ്റെയും തെളിവായി നിലകൊള്ളുന്നു. സ്‌ഫോടകവസ്തുക്കൾ, പ്രൊപ്പല്ലൻ്റുകൾ, ഗ്രനേഡുകൾ, ഡ്രോണുകൾ, വാർഹെഡുകൾ എന്നിവയിൽ വൈദഗ്ദ്ധ്യം നേടിയ കമ്പനി, മേക്ക് ഇൻ ഇന്ത്യ പദ്ധതിയുമായി യോജിച്ച്, ₹92,000 കോടിയുടെ വിപണി മൂലധനം നേടിക്കഴിഞ്ഞു. കഴിഞ്ഞ പത്ത് വർഷത്തിനുള്ളിൽ കമ്പനിയുടെ വിപണി മൂല്യം 1,700% വർദ്ധിച്ചുകൊണ്ട് 2022 നവംബറോടെ 35,000 കോടി രൂപയിൽ എത്തി. കമ്പനിക്ക് ഇന്ത്യയിലെ എട്ട് സംസ്ഥാനങ്ങളിലായി 25 ഉൽപ്പാദന പ്ലാൻ്റുകളും വിദേശ സ്ഥലങ്ങളിൽ നാലെണ്ണവും ഉണ്ട്. ലോകമെമ്പാടുമുള്ള 50 രാജ്യങ്ങളിൽ കമ്പനി അതിൻ്റെ ഉൽപ്പന്നങ്ങൾ കയറ്റുമതി ചെയ്യുന്നുണ്ട്. കൂടാതെ സാംബിയ, നൈജീരിയ, തുർക്കി എന്നിവിടങ്ങളിൽ നിർമ്മാണ സൗകര്യങ്ങളുണ്ട്. ഒപ്പം ദക്ഷിണാഫ്രിക്ക, ഘാന, ഓസ്‌ട്രേലിയ, ടാൻസാനിയ എന്നിവിടങ്ങളിൽ യൂണിറ്റുകളും.

ഫോർബ്സ് കണക്കുകൾ പ്രകാരം അദ്ദേഹത്തിന്റെ ആസ്തി 5 ബില്യൺ ഡോളർ ആണ്. സത്യനാരായണൻ ലോകത്തിലെ ശതകോടീശ്വര പട്ടികയിൽ ഇടം നേടുകയും ചെയ്തു. റെയിൽവേ സ്റ്റേഷനിലെ രാത്രികളിൽ നിന്ന് ഒരു ബില്യൺ ഡോളർ സംരംഭത്തിന് നേതൃത്വം നൽകുന്നതിലേക്കുള്ള അദ്ദേഹത്തിൻ്റെ യാത്ര  സംരംഭകർക്ക് പ്രചോദനവും പ്രതീക്ഷയും നൽകുന്നതാണ്. 

From humble beginnings in Rajasthan to building a billion-dollar company, Solar Industries, Satyanarayana Nandlal Nuwal’s inspiring journey highlights perseverance through failure.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version