ലോകത്തിലെ ഏറ്റവും വലിയ ടെക്-സ്റ്റാർട്ടപ്പ് സമ്മേളനമായ ദുബായ് ജൈടെക്സ് ഗ്ലോബലിൽ കേരളത്തിൽ നിന്നുള്ള 27 കമ്പനികൾ പങ്കെടുക്കും. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിൽ നിന്നുള്ള കമ്പനികളാണ് കേരള സ്റ്റാർട്ടപ്പ് മിഷന്റെ നേതൃത്വത്തിൽ ദുബായ് ജൈടെക്സ് ഗ്ലോബലിൽ പങ്കെടുത്തു കഴിവ് തെളിയിക്കുക. ദുബായ് വേൾഡ് ട്രേഡ് സെൻററിൽ ഒക്ടോബർ 14-18 വരെയാണ് ‘ജൈടെക്സ് 2024’ നടക്കുക. കേരളത്തിലെ സ്റ്റാർട്ടപ്പുകൾക്ക് അന്താരാഷ്ട്ര പങ്കാളിത്തം ഉറപ്പുവരുത്താനും വിപണി പ്രവേശനം നൽകുന്നതിനുമായി 2018 മുതൽ  കേരളാ സ്റ്റാർട്ടപ്പ് മിഷന്റെ നേതൃത്വത്തിൽ ജൈടെക്സ് ഗ്ലോബലിൽ പങ്കെടുക്കാറുണ്ട്.

‘പവറിംഗ് ഇന്നൊവേഷൻ’ എന്ന പ്രമേയത്തെ അടിസ്ഥാനമാക്കി 110 ചതുരശ്ര മീറ്റർ കേരള പവലിയനാണ് ജൈടെക്സ് 2024 നായി ഒരുക്കുന്നത്. 2016 മുതൽ കേരളത്തിലെ ഐടി കമ്പനികൾ ഇതിലെ സജീവ സാന്നിധ്യമാണ്. 2023 ൽ  കേരള സ്റ്റാർട്ടപ്പ് മിഷൻ്റെ  പിന്തുണയുള്ള 50 സ്റ്റാർട്ടപ്പുകൾ ജൈടെക്സ് ഗ്ലോബൽ സമ്മേളനത്തിൽ പങ്കെടുത്തിരുന്നു.

തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിൽ നിന്നുള്ള കമ്പനികളാണുള്ളത്. ഡാറ്റ അനലിറ്റിക്സ്, സൈബർ സുരക്ഷ, വെബ്സൈറ്റ് വികസനം, ഇആർപി സൊല്യൂഷൻ, മൊബൈൽ ആപ്പ് ഡവലപ്മെൻറ്, ക്ലൗഡ് സേവനങ്ങൾ എന്നിവയുൾപ്പെടെയുള്ള വിവിധ സാങ്കേതിക മേഖലകളെ പ്രതിനിധാനം ചെയ്യുന്ന ഉത്പന്നങ്ങളും മാതൃകകളും കേരളത്തിലെ കമ്പനികൾ ജൈടെക്സിൽ പ്രദർശിപ്പിക്കും.

സർവേസ്പാരോ, കോഡിലാർ, ഡ്രീംലൂപ്പ് എഐ, എക്സ് ആർ ഹൊറൈസൺ, ഫ്ളോ ഫ്ളെക്സ്, റോഡിമേറ്റ്, എഡ്യുപോർട്ട്, എക്സ്പ്രസ്ബേസ്, സീറോവാട്ട്, ട്രവിഡക്സ് ടെക്നോളജീസ്, പാപ്പിജോ, ബില്യൺലൈവ്സ്, സാസ്ഓർഡർ, അപ്ബഫ് ടെക്നോളജീസ്, റൂമിൻഡോ, എലൻസ് ലേണിംഗ്, ഓട്ടോഹോം ഓട്ടോമേഷൻസ്, ഫിൻടെക്കിസം, സ്റ്റഡിജാം, കോൺടാക്റ്റോ, കോഡ് സാപ്പ് ടെക്നോളജീസ്, ലൈവ് ടു സ്മൈൽ, വെൻറപ്പ്, ഡോക്ടർ അസിസ്റ്റ് എഐ, ആർക്കെല്ലിസ്, എക്സ്പ്ലോർ, എക്സ്ബോസൺ എഐ, സ്റ്റെം എക്സ്പെർട്ട് എന്നീ സ്റ്റാർട്ടപ്പുകളാണ് കേരളത്തിൽ നിന്ന് എക്സ്പോയുടെ ഭാഗമാകുന്നത്.

ജൈടെക്സ് നോർത്ത് സ്റ്റാറിൻറെ ഭാഗമായി നടക്കുന്ന സൂപ്പർനോവ ചലഞ്ചിലും കേരളത്തിലെ സ്റ്റാർട്ടപ്പുകൾ പങ്കെടുക്കുന്നുണ്ട്. സംരംഭകർക്ക് നൂതനാശയങ്ങൾ പ്രദർശിപ്പിക്കാൻ അവസരമൊരുക്കുന്ന സൂപ്പർനോവ ചലഞ്ചിലേക്ക് കേരളത്തിൽ നിന്നുള്ള റൂമിൻഡോ, റോഡ്മേറ്റ്, ഡ്രീംലൂപ്പ് എഐ എന്നീ സ്റ്റാർട്ടപ്പുകൾ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

കേരള സ്റ്റാർട്ടപ്പ് മിഷന് കീഴിലുള്ള സ്റ്റാർട്ടപ്പുകൾ കഴിഞ്ഞ എട്ട് വർഷമായി ജൈടെക്സിൽ പങ്കെടുക്കുന്നുണ്ട്. കേരളത്തിലെ സ്റ്റാർട്ടപ്പുകളുടെ ഉത്പന്നങ്ങൾ ആഗോളതലത്തിൽ അവതരിപ്പിക്കാനുള്ള വേദി കൂടിയാണ് ജൈടെക്സ് എക്സ്പോ. യുഎഇ യിലെ ഇന്ത്യൻ എംബസിയ്ക്കൊപ്പം ദുബായിലെ കെഎസ് യുഎം സ്റ്റാർട്ടപ്പ് ഇൻഫിനിറ്റി സെൻററും വൺട്രപ്രണറും കേരളത്തിലെ സ്റ്റാർട്ടപ്പുകൾക്ക് പിന്തുണ നൽകുന്നതും ശ്രദ്ധേയമാണ്.

Kerala startups will showcase their innovations at Dubai GITEX Global 2024, held from October 14-18. With the Kerala Pavilion themed ‘Powering Innovation,’ companies from Thiruvananthapuram, Kochi, and Kozhikode will present cutting-edge tech solutions and compete in the Supernova Challenge.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version