ട്രാഫിക് ലംഘനങ്ങൾ നേരിട്ട് റിപ്പോർട്ട് ചെയ്യാവുന്ന ആപ്പ്

കൺമുന്നിൽ നടക്കുന്ന ട്രാഫിക് നിയമലംഘനങ്ങൾ നിയമത്തിനു മുൻപിലെത്തിക്കാൻ പൊതുജനങ്ങൾക്ക് അവസരമൊരുങ്ങുന്നു.
NextGen mParivahan എന്ന ആപ്പാണ് ഗതാഗത ലംഘനങ്ങൾ ചൂണ്ടിക്കാണിക്കാൻ ജനങ്ങളെ പ്രാപ്തരാക്കുന്നത്. കേന്ദ്ര ഗതാഗത മന്ത്രാലയം നാഷനൽ ഇൻഫോ‌ർമാറ്റിക് സെന്ററിന്റെ സഹായത്തോടെ നിർമിച്ച ആപ്പ് നടപ്പിലാക്കുന്ന ആദ്യ ഇന്ത്യൻ സംസ്ഥാനമാണ് കേരളം.

പ്ലേ സ്റ്റോർ വഴി ഡൗൺലോഡ് ചെയ്യാവുന്ന NextGen mParivahan ആപ്പിലേക്ക് ചിത്രങ്ങളായും വീഡിയോകളായും ട്രാഫിക് നിയമ ലംഘന ദൃശ്യങ്ങൾ അയക്കാം. ആപ്പിലെ സിറ്റിസൺ സെന്റിനനൽ എന്ന സെക്ഷനിൽ റിപ്പോർട്ട് ട്രാഫിക്  വയലേഷൻ എന്ന ഭാഗത്ത് പരാതി രജിസ്റ്റർ ചെയ്യാം എന്നിടത്ത് ക്ലിക്ക് ചെയ്താണ് ദൃശ്യങ്ങൾ അപ്ലോഡ് ചെയ്യേണ്ടത്. ഇതോടൊപ്പം വാഹനത്തിന്റെ രജിസ്ട്രേഷൻ, നിയമലംഘനം നടന്ന സ്ഥലത്തിന്റെ ചെറുകുറിപ്പ്, നിയമലംഘന രീതി തുടങ്ങിയവ രേഖപ്പെടുത്താം. മറ്റ് വിവരങ്ങൾ കമന്റ് ബോക്സിലും ചേർക്കാം. ഫോട്ടോ അപ്ലോഡ് ചെയ്യുന്നതിനൊപ്പം ഫോണിന്റെ ലൊക്കേഷൻ സംബന്ധിച്ച വിവരങ്ങളും ആപ്പിൽ ശേഖരിക്കപ്പെടും. എവിടെ നിന്നാണ് ദൃശ്യങ്ങൾ പകർത്തിയത് എന്നറിയാൻ ഇത് സഹായകരമാകും.

രജിസ്റ്റർ ചെയ്യുന്ന പരാതികൾ ഡൽഹിയിലെ സർവറുകളിൽ നിന്ന് അതാത് സംസ്ഥാനങ്ങളിലേക്ക് അയക്കാവുന്ന രീതിയിലാണ് ആപ്പിന്റെ പ്രവർത്തനം. കേരളത്തിൽ ഇത് പരിശോധിക്കാനായി പ്രത്യേക കൺട്രോൾ റൂമുണ്ടാകും. കൺട്രോൾ റൂമിൽനിന്ന് നിയമലംഘനം നടന്ന സ്ഥലത്തെ എനഫോഴ്സ്മെന്റ് ആർടിഒമാഞക്ക് പരാതി കൈമാറും. പരാതി നൽകിയത് ആരാണ് എന്ന് ഉദ്യോഗസ്ഥർക്കു പോലും അറിയാൻ സാധിക്കില്ല.

Kerala has launched India’s first mobile app for reporting traffic violations, allowing citizens to contribute to road safety in real time. Learn how the app works and its impact on traffic enforcement.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version