ഇന്ത്യൻ പെയിന്റ് വ്യവസായ മേഖലയിലെ മുൻനിര കമ്പനിയാണ് ബെർജർ പെയിന്റ്സ്. ഏഷ്യൻ പെയിന്റ്സിനു പിന്നിൽ രാജ്യത്തെ രണ്ടാമത്തെ വലിയ പെയിന്റ് കമ്പനിയായ ബെർജർ പെയിന്റ്സിന്റെ വളർച്ചയ്ക്ക് പിന്നിൽ രണ്ട് സഹോദരൻമാരാണുള്ളത്. ‘ധിൻഗ്ര ബ്രദേഴ്സ്’ എന്ന വിളിപ്പേരിൽ അറിയപ്പെടുന്ന കുൽദീപ് സിങ് ധിൻഗ്രയും, ഗുൽബച്ചൻ സിങ് ധിൻഗ്രയും. ഒരിക്കൽ വിജയ് മല്യയുടെ ഉടമസ്ഥതയിലുണ്ടായിരുന്ന, നഷ്ടം നേരിട്ടിരുന്ന ഒരു കമ്പനിയെ വിജയ തീരങ്ങളിലെത്തിച്ചു എന്നത് ഈ സഹോദരന്മാരുടെ നേട്ടങ്ങളിൽ ഒന്നാണ്. നിലവിൽ ബെർജർ പെയിന്റ്സിന്റെ മാർക്കറ്റ് ക്യാപ് 65,978 കോടി രൂപയാണ്.

2023 ൽ ബെർജർ പെയിന്റ്സിന്റെ വരുമാനം 10,619 കോടി രൂപയാണ്. ഇന്ത്യയിൽ മാത്രമല്ല, റഷ്യ, പോളണ്ട്, നേപ്പാൾ, ബംഗ്ലാദേശ് എന്നീ വിദേശ രാജ്യങ്ങളിലും കമ്പനിക്ക് ബിസിനസ് സാന്നിദ്ധ്യമുണ്ട്. ബെർജർ പെയിന്റ്സിന്റെ ചെയർമാൻ കുൽദീപ് സിങ് ധിൻഗ്രയാണ്. സഹോദരനായ ഗുർബച്ചന‍് സിങ് ധിൻഗ്ര കമ്പനിയുടെ വൈസ് ചെയർമാനാണ്. ഫോബ്സിന്റെ കണക്കുകൾ പ്രകാരം ധിൻഗ്ര ബ്രദേഴ്സിന്റെ ഒരുമിച്ചുള്ള ആസ്തി ഏകദേശം 68,467 കോടി രൂപ ആണ്.

1898 മുതൽ പെയിന്റ് ബിസിനസ് നടത്തുന്നവരാണ് ധിൻ‌ഗ്ര കുടുംബം. ഡൽഹി സർവ്വകലാശാലയിലെ പഠന ശേഷം ധിൻഗ്ര ബ്രദേഴ്സ് കുടുംബ ബിസിനസ് വിപുലീകരിക്കുന്നതിനായി ഇറങ്ങിത്തിരിച്ചു. അമൃത്സറിൽ പുതിയ സ്റ്റോറുകൾ ആരംഭിച്ചു കൊണ്ടായിരുന്നു തുടക്കം. 1970 വർഷമായപ്പോഴേക്കും 10 ലക്ഷം രൂപ വാർഷിക വരുമാനം നേടാൻ കമ്പനിക്ക് സാധിച്ചു. 1980ൽ ആഗോള തലത്തിൽ വലിയ ബിസിനസ് ചെയ്യാൻ ആരംഭിച്ചു. സോവിയറ്റ് യൂണിയനിലേക്ക് ഇന്ത്യയിൽ നിന്ന് ഏറ്റവുമധികം പെയിന്റുകൾ കയറ്റുമതി ചെയ്യുന്നവരായി ധിൻഗ്ര ബ്രദേഴ്സ് മാറി. അക്കാലത്ത് വാർഷികാടിസ്ഥാനത്തിൽ 300 കോടി രൂപയുടെ ബിസിനസാണ് ഇത്തരത്തിൽ ചെയ്തിരുന്നത്.

ധിൻഗ്ര ബ്രദേഴ്സിന്റെ ബിസിനസ് യാത്രയിൽ വഴിത്തിരിവുണ്ടാകുന്നത് 1990 കാലഘട്ടത്തിലാണ്. വിജയ് മല്യയിൽ നിന്ന് പ്രമുഖ ബ്രിട്ടീഷ് പെയിന്റ് കമ്പനിയായ ബെർജർ പെയിന്റ്സ് ഏറ്റെടുത്തതാണ് വലിയ മാറ്റങ്ങളുണ്ടാക്കിയത്. അക്കാലത്ത് നഷ്ടം നേരിട്ടിരുന്ന ഒരു കമ്പനിയെയാണ് ഇത്തരത്തിൽ ഏറ്റെടുക്കാൻ ഇരുവരും ധൈര്യം കാണിച്ചത്.

1760-ൽ ലൂയിസ് സ്റ്റെയ്ൻബെർജറാണ് ബെർജർ പെയിൻ്റ്സ് സ്ഥാപിച്ചത്. അതിനുശേഷം, മദ്യവ്യവസായി വിജയ് മല്യയുടെ പിതാവ് വിട്ടൽ മല്യയുടെ കൈകളിലെത്തുന്നതുവരെ കമ്പനി മൂന്ന് തവണ കൈമാറൽ നടന്നു. പിതാവിൻ്റെ മരണശേഷം, ഓസ്‌ട്രേലിയ, യൂറോപ്പ്, യുകെ ഒഴികെയുള്ള ബർഗർ പെയിൻ്റ്‌സിൻ്റെ വിദേശ പ്രവർത്തനങ്ങൾ വിജയ് മല്യ ഏറ്റെടുത്തു. 1991-ൽ ബെർജർ പെയിൻ്റ്സ്  ധിൻഗ്ര സഹോദരന്മാർക്ക് വിജയ് മല്യ വിറ്റതോടെയാണ് കമ്പനിയുടെ ഉടമസ്ഥാവകാശം പൂർണ്ണമായും ഇവരിലേക്ക് എത്തുന്നത്.

മാർക്കറ്റിങ്ങിൽ അടക്കം നൂതനമായ സമീപനങ്ങൾ കൊണ്ടു വന്നതും, ഉല്പന്നങ്ങളുടെ ഗുണമമേന്മ ഉറപ്പാക്കിയതും, താങ്ങാനാവുന്ന വിലയിട്ടതും ആഭ്യന്തര തലത്തിലും, ആഗോള ബിസിനസിലും ബ്രാൻഡിനെ ശക്തിപ്പെടുത്തുന്ന നീക്കങ്ങളായി. ഇന്ന് ധിൻഗ്ര കുടുംബത്തിലെ പുതു തലമുറയ്ക്കും കമ്പനിയിൽ നിർണായക സ്ഥാനങ്ങളുണ്ട്.

The Dhingra Brothers, Kuldip and Gurbachan Singh Dhingra, have transformed Berger Paints into India’s second-largest paint company with revenues of ₹10,619 crore by 2023. With a rich history dating back to 1898, their leadership and strategic acquisitions have paved the way for international expansion and continued growth.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version